• HOME
 • »
 • NEWS
 • »
 • life
 • »
 • Organs Transplants| പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ തുന്നിച്ചേർത്തു; പുതിയ ചുവടുവെപ്പുമായി ഗവേഷകർ

Organs Transplants| പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ തുന്നിച്ചേർത്തു; പുതിയ ചുവടുവെപ്പുമായി ഗവേഷകർ

പരീക്ഷണം പൂർണമായി വിജയം കണ്ടാൽ മനുഷ്യജീവൻ രക്ഷിക്കാൻ വളർത്തുപന്നിയുടെ അവയവം ഉപയോഗിക്കാനാകും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  അവയവം മാറ്റിവെക്കൽ (Organs Transplants) ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക (pig's kidney ) മാറ്റിവെച്ച് ശാസ്ത്രജ്ഞർ പുതിയ പരീക്ഷണം നടത്തി. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുമോ എന്ന പരീക്ഷണത്തിനായാണ് താത്കാലികമായി അവയവം മാറ്റിവെച്ചത്.

  ഈ പരീക്ഷണം പൂർണമായി വിജയം കണ്ടാൽ മനുഷ്യജീവൻ രക്ഷിക്കാൻ വളർത്തുപന്നിയുടെ അവയവം ഉപയോഗിക്കാനാകും. ഇതോടെ പതിറ്റാണ്ടുകളായി നീളുന്ന ചോദ്യത്തിനായിരിക്കും ഉത്തരം ലഭിക്കുക.

  മനുഷ്യദാതാക്കളിൽ നിന്നുള്ള പരിമിതമായ ലഭ്യത മൂലമാണ് അവയദാനത്തിന് മൃഗങ്ങളെ ശാസ്ത്രലോകം പരിഗണിക്കുന്നത്. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും സമാനതകളുള്ളതിനാലാണ് പന്നികളെ ആശ്രയിക്കുന്നത്. എളുപ്പത്തിൽ ലഭ്യമാകും എന്നതും വളർത്തു പന്നികളെ ആശ്രയിക്കാനുള്ള അനുകൂലഘടകമാണ്.

  പന്നികളുടെ വൃക്ക ഉപയോഗിച്ചുള്ള അവയവമാറ്റത്തെ കുറിച്ച് പതിറ്റാണ്ടുകളായി പഠനം നടക്കുന്നുണ്ട്. ഒരു ജീവി വർഗത്തിൽ നിന്നും മറ്റൊരു ജീവി വർഗത്തിലേക്ക് അവയവമാറ്റം നടത്തുന്നതിനെ സെനോട്രൻസ്പ്ലാന്റേഷൻ (Xenotransplantation) എന്നാണ് പറയുന്നത്.

  അതേസമയം, പന്നികളുടെ വൃക്കകളെ ആശ്രയിക്കുന്നതിന് തടസ്സങ്ങളും നിരവധിയാണ്. മനുഷ്യശരീരത്തിൽ കാണപ്പെടാത്ത പഞ്ചസാരതന്മാത്രകളും പ്രോട്ടീൻ തന്മാത്രകളും പന്നികളുടെ വൃക്കയിൽ ഉണ്ടെന്നതാണ് ഇതിൽ പ്രധാനം. പന്നിയുടെ വൃക്ക മാറ്റിവെക്കുമ്പോൾ ഈ തന്മാത്രകളെ അന്യവസ്തുക്കളെന്ന് തിരിച്ചറിഞ്ഞ് മനുഷ്യശരീരം പ്രതിരോധിക്കും. ഇത് രോഗിയുടെ മരണത്തിന് തന്നെ കാരണമാകും.

  ഇപ്പോൾ നടത്തിയ പരീക്ഷണത്തിൽ ജീൻ എഡിറ്റ് ചെയ്ത മൃഗത്തിന്റെ വൃക്കയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മനുഷ്യശരീരത്തിന് പരിചയമില്ലാത്ത പഞ്ചസാര തന്മാത്രകളേയും മറ്റും ഇല്ലാതാക്കാനും രോഗപ്രതിരോധവ്യവസ്ഥയുടെ ആക്രമണം ഒഴിവാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണിത്.

  Also Read-Acidity | അസിഡിറ്റി നിയന്ത്രിക്കാം; ദിവസവും ഈ ഭക്ഷണങ്ങൾ ശീലമാക്കൂ..ഒഴിവാക്കേണ്ടത് എന്തെല്ലാം?

  പുതിയ പരീക്ഷണം ആദ്യഘട്ടത്തിൽ വിജയകരമാണെന്നാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡോ. റോബർട്ട് മോണ്ട്ഗോമറി പറയുന്നത്. ന്യൂയോർക്ക് സർവകലാശാലയിൽ കഴിഞ്ഞമാസമാണ് ശസ്ത്രക്രിയ നടന്നത്. ആശങ്കപ്പെട്ടതുപോലെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയോട് മനുഷ്യശരീരം അതിവേഗം പ്രതിരോധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

  പന്നിയിലെ പ്രതിരോധകോശങ്ങൾ മനുഷ്യനിലെ പ്രതിരോധകോശങ്ങളുമായി വിജയകരമായി ഇടകലരാൻ സഹായിക്കുന്ന നിരവധി ജനിതകമാറ്റങ്ങൾ വരുത്തിയ പന്നികൾ പരീക്ഷണത്തിനായി നിർമിക്കപ്പെട്ടിട്ടുണ്ട്.

  ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ വ്യായാമം ചെയ്യൂ, ക്യാൻസറിനെ പ്രതിരോധിക്കാം; നിർണായക കണ്ടെത്തലുമായി പഠനം

  ശാരീരിക പ്രവര്‍ത്തനങ്ങള്‍ (വ്യായാമം, കായിക വിനോദങ്ങള്‍, ശാരീരിക അധ്വാനമുള്ള ജോലികള്‍) ചില അര്‍ബുദങ്ങളെ തടയാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. നിരീക്ഷണസംബന്ധമായ ഗവേഷണത്തില്‍ നിന്നുള്ളവയാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ അര്‍ബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളില്‍ ഭൂരിഭാഗവും.

  പതിവായി ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ പൊതു ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശാരീരികക്ഷമത, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുമ്പോള്‍ ക്യാന്‍സര്‍ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയുന്നു. 'മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ്' എന്ന ജേർണലിലാണ് ഈ ഗവേഷണത്തിന്റെ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

  അമേരിക്കയിലെ ജനങ്ങൾ ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ നേരം മിതമായ രീതിയിൽ ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ ഓരോ വര്‍ഷവും 46,000-ല്‍ അധികം ക്യാന്‍സര്‍ കേസുകള്‍ ഒഴിവാക്കാനാകും എന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശാരീരിക പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും റിപ്പോർട്ട് ഊന്നിപ്പറയുന്നു. കുറഞ്ഞ വേതനവും നീണ്ട ജോലി സമയവുമുള്ള തൊഴിലുകള്‍, ജിമ്മുകള്‍ അല്ലെങ്കില്‍ വെല്‍നസ് പ്രോഗ്രാമുകളുടെ ചെലവ് തുടങ്ങിയ കാരണങ്ങളാൽ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിരവധി തടസങ്ങളുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
  Published by:Naseeba TC
  First published: