നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ അധികം ശ്രദ്ധ നല്‍കുന്നവരാണ് എങ്കില്‍ ചില ഭക്ഷ്യവസ്തുകള്‍ കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും മികച്ച രീതിയില്‍ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. ഫിറ്റ്നസ്( Fitness) നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാനും ഒഴിവാക്കേണ്ട ഭക്ഷണപദാർത്ഥങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍:ഫ്രെഞ്ച് ഫ്രൈകള്‍ ഉള്‍പ്പെടെ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് വര്ധിപ്പുക്കുന്നതിന് കാരണമാകുന്നു. ഇവ ഒഴിവാക്കിയാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും മികച്ച രീതിയില്‍ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും.
ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍:ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ സോഡ, പാരസെറ്റമോള്‍ പാനീയങ്ങള്‍, ജ്യൂസുകള്‍ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. ആവശ്യത്തിന് മാത്രം ഇവ ഉപയോഗിക്കുക.
മിഠായികള്‍: ഇവയില്‍ ധാരണം കലോറി, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എങ്കില്‍ അമിതമായ അളവില്‍ ചോക്ലേറ്റുകള്‍ കഴിക്കുന്നത് നല്ലതല്ല.
മൈത: എല്ലാതരത്തിലും ശരീരത്തിന് ഹാനികരമായ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നാണ് മൈത. മൈദയ്ക്ക് പകരം ഗോതമ്പും ധാന്യങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഐസ്ക്രീം: ചെറുപ്പക്കാരും മുതിവരും ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് ഐസ് ക്രീം. പക്ഷേ, ഇതില്‍ പഞ്ചസാരയും കലോറിയുടെ അളവും വളരെ കൂടുതലാണ്. അതുപോലെ ഇവയില്‍ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഐസ് ക്രീം ഒഴിവാക്കുന്നതാണ് നല്ലത്.
സംസ്കരിച്ച മാംസം:സംസ്കരിച്ച മാംസങ്ങള്‍ പോലുള്ള ചില നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എങ്കില്‍ സംസ്കരിച്ച മാംസം ഒഴിവാക്കുന്നതാണ് നല്ലത്.
മദ്യപാനം:ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് മദ്യം. കലോറിയോ പോഷകങ്ങളോ ഇല്ലാത്ത വെറും പഞ്ചസാര പാനീയമായതിനാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
READ ALSO- Belly fat | സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കളയാൻ പ്രതിവിധി; വിദഗ്ധർ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.