നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Zoonoses Day 2021: മഹാമാരി കാലത്തെ ജന്തുജന്യരോഗ ദിനാചരണത്തിന്റെ പ്രാധാന്യം അറിയാം

  World Zoonoses Day 2021: മഹാമാരി കാലത്തെ ജന്തുജന്യരോഗ ദിനാചരണത്തിന്റെ പ്രാധാന്യം അറിയാം

  എല്ലാ വർഷവും ജൂലൈ ആറിന് ലോക സൂനോസസ് ദിനം (ജന്തുജന്യരോഗ ദിനം) ആചരിക്കുന്നു

  ജന്തുജന്യരോഗ ദിനാചരണം

  ജന്തുജന്യരോഗ ദിനാചരണം

  • Share this:
   മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെയാണ് സൂനോസസ് എന്ന് പറയുന്നത്. എല്ലാ വർഷവും ജൂലൈ ആറിന് ലോക സൂനോസസ് ദിനം (ജന്തുജന്യരോഗ ദിനം) ആചരിക്കുന്നു. 1886 ജൂലെ ആറിന് ഫ്രഞ്ച് ബയോളജിസ്റ്റായ ലൂയി പാസ്റ്റർ പേവിഷ ബാധക്കുള്ള വാക്സിൻ ആദ്യമായി നൽകിയതിന്റെ സ്മരണയിലാണ് ദിനം ആചരിച്ച് വരുന്നത്. പേവിഷ ബാധയുള്ള നായയുടെ കടിയേറ്റ ജോസഫ് മെയിസ്റ്റർ എന്നയാളാണ് അന്ന് വാക്സിൻ സ്വീകരിച്ചത്.

   സൂനോസസ് രോഗങ്ങൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തുകയും പിന്നീട് രോഗം ബാധിച്ച മനുഷ്യർ ചുരുങ്ങിയത് ഒരാളിലേക്ക് എങ്കിലും ഇത് കൈമാറുകയും ചെയ്യുന്നു. രോഗം ബാധിക്കുന്ന ഓരോരുത്തരും മറ്റ് ആളുകളിലേക്ക് ഇത് കൈമാറ്റാം ചെയ്യുന്നതോടെ വ്യാപ്തിയും കൂടുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള രോഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് പ്രധാനമായും ഈ ദിനം ലക്ഷ്യം വെക്കുന്നത്. അതിനോടൊപ്പം ഇത്തരം രോഗങ്ങൾ തടയുന്നതിന് എടുക്കേണ്ട മുൻ കരുതലുകളും ഈ ദിനം ബോധവൽക്കരിക്കുന്നു.   മഹാമാരി സമയത്ത് ജന്തുജന്യ രോഗ ദിനാചരണത്തിനുള്ള പ്രാധാന്യം

   “അടുത്ത ഒരു മഹാമാരി തടയൽ: ജന്തുജന്യ രോഗങ്ങളും അവയുടെ വ്യാപനം തടയലും” എന്ന തലക്കെട്ടോടെയുള്ള ഒരു റിപ്പോർട്ട് ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിരുന്നു. ഇത്തരം ദിനാചരണത്തിന് ഏറെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ജന്തുജന്യ രോഗങ്ങൾ മനുഷ്യരിലേക്ക് പടരുന്നത് തടയാൻ ഓരോ രാജ്യങ്ങളിലെയും സർക്കാരുകൾ മുന്നിട്ടിറങ്ങിയിട്ടില്ല എങ്കിൽ വീണ്ടും നാം ഇത്തരം മഹാമാരികളെ നേരിടേണ്ടി വരും എന്ന് റിപ്പോർട്ട് പറയുന്നു. ഭാവിയിൽ ഇത്തരം മഹാമാരികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള 10 നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്.

   യുണൈറ്റഡ് നാഷൻ എൻവിയോൺമെന്റെ പ്രോഗ്രാം (UNEP), ഇന്റർനാഷണൽ ലൈവ്സ്റ്റോക്ക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ILRI) എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ജന്തുജന്യ രോഗങ്ങളെ കുറിച്ച് സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം ഇത്തരം രോഗങ്ങൾ ലോകത്ത് കൂടുതൽ ഉയർന്നുവരാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

   റിപ്പോർട്ട് മുന്നോട്ട് വെച്ച ചില നിർദേശങ്ങൾ ഇവയാണ്

   ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ ബോധവൽക്കരണം നടത്തുക.

   ഭക്ഷണ രീതി ഉൾപ്പടെ ജന്തുജന്യ രോഗങ്ങൾ വരാൻ സാധ്യതയുള്ള കാര്യങ്ങളിൽ ശക്തമായ നിരീക്ഷണവും നിയന്ത്രണങ്ങളും കൊണ്ടു വരുക.

   മൃഗങ്ങളെ വളർത്തുമ്പോൾ രോഗവ്യാപനത്തിന് കാരണമാകുന്ന കാര്യങ്ങളെ കണ്ടെത്തി നിയന്ത്രിക്കുകയും ബയോ സുരക്ഷിതത്വം വർദ്ധിപ്പിക്കുകയം ചെയ്യുക.

   ജന്തുജന്യ രോഗങ്ങളെ തടയാൻ ശാസ്ത്രീയമായി തെളിയിച്ച മാർഗങ്ങൾ തന്നെ പിന്തുടരുക.

   ഈ വർഷത്തെ ജന്തുജന്യരോഗ ദിനചാരണത്തിന്റെ പ്രമേയം

   “ജന്തുജന്യ രോഗ വ്യാപനത്തിന്റെ ചങ്ങല തകർക്കാൻ മുന്നോട്ടും വരാം” എന്നാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം. നാം ഇപ്പോൾ നേരിടുന്ന കോവിഡ് മഹാമാരി മൃഗങ്ങളിൽ നിന്നും എത്തിയതാകാം എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ കരുതുന്നത്.
   Published by:user_57
   First published:
   )}