• HOME
  • »
  • NEWS
  • »
  • life
  • »
  • Vitamins | വിവിധതരം വിറ്റാമിനുകൾ; ശരീരത്തിൽ ഇവയുടെ കുറവ് മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ

Vitamins | വിവിധതരം വിറ്റാമിനുകൾ; ശരീരത്തിൽ ഇവയുടെ കുറവ് മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ

ശരീരത്തിലെ വിവിധ പോഷകങ്ങളുടെ കുറവുകൾ അറിയാൻ ഇനി പറയുന്ന ലക്ഷണങ്ങൾ പരിശോധിക്കാം

  • Share this:
    കോവിഡ് (Covid) കാലമായതുകൊണ്ടു തന്നെ ആരോഗ്യത്തിനും (Health) ശരീരത്തിന്റ രോഗപ്രതിരോധശേഷിക്കും മറ്റെന്തിനേക്കാളും പ്രത്യേകശ്രദ്ധ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. മഹാമാരിയുടെ ഈ കാലത്ത് ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടായിരിക്കാൻ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം (Food) വളരെ പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുക്കാനും നമ്മുടെ ശരീരത്തിന് വിവിധ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതിനാൽ വിറ്റാമിനും പ്രോട്ടീനും ആവശ്യത്തിന് ലഭിക്കുന്ന ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ നിങ്ങളുടെ ഭക്ഷണ രീതികൾ എത്രത്തോളം ശരിയാണെന്നു നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? വയറു നിറയെ ഭക്ഷണം കഴിക്കുന്നത്കൊണ്ട് മാത്രം ആരോഗ്യം വർധിപ്പിക്കാൻ കഴിയില്ല.

    ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും, നമ്മുടെ ശരീരത്തിൽ ചിലപ്പോൾ പോഷകങ്ങൾ കുറവായിരിക്കും. പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി ഉൾപ്പെടുത്തുന്നത്കൊണ്ടും കാര്യമില്ല. കാരണം ശരീരത്തിൽ കുറവുള്ള പോഷകം ഏതാണെന്നറിഞ്ഞ് അത് കൃത്യമായ അളവിൽ നല്കാൻ ശ്രമിക്കണം. അതിന് ആദ്യം ശരീരത്തിൽ ഏതൊക്കെ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കുറവാണ് ഉള്ളതെന്ന് അറിയണം. നമ്മുടെ ശരീരത്തിലെ വിവിധ പോഷകങ്ങളുടെ കുറവുകൾ അറിയാൻ ഇനി പറയുന്ന ലക്ഷണങ്ങൾ പരിശോധിക്കാം

    വിറ്റാമിൻ എ

    കാഴ്ചയുമായി ബന്ധപ്പെട്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ എ. കാഴ്ച കുറവുള്ളവരോട് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ പലപ്പോഴും നിർദ്ദേശിക്കാറുണ്ട്. ഇരുട്ടിൽ കാണാൻ സഹായിക്കുന്ന റോഡോപ്സിൻ ഉൽപ്പാദിപ്പിക്കുന്നത് വിറ്റാമിന് എ യുടെ സഹായത്തോടു കൂടിയാണ്. അതിനാൽ തന്നെ വിറ്റാമിൻ എ ശരീരത്തിൽ കുറഞ്ഞാൽ അത് നിശാന്ധതയ്ക്ക് കാരണമാകും. ഒരു വ്യക്തിയുടെ ശരീരത്തിൽ വിറ്റാമിൻ എ യുടെ കുറവ് ഉണ്ടെങ്കിൽ ഇനിപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടായേക്കും
    Also Read-Yoga | കോവിഡ് മുക്തരായിട്ടും ക്ഷീണിതരാണോ? ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന യോഗാസനങ്ങള്‍

    കുറഞ്ഞ വെളിച്ചത്തിൽ അല്ലെങ്കിൽ രാത്രിയിൽ കാണാനുള്ള ബുദ്ധിമുട്ട്
    ത്വക്കിലെ ചൊറിച്ചിൽ
    കണ്ണുകളുടെ വരൾച്ച
    കണ്ണുകൾക്ക് വേദന അനുഭപ്പെടുക
    വളർച്ച മുരടിക്കുക

    വിറ്റാമിൻ ബി 2, ബി 6

    വിറ്റാമിൻ ബി 2 റൈബോഫ്ലേവിൻ എന്നും അറിയപ്പെടുന്നു. ഇത് ശരീര കോശങ്ങളെ പരിപാലിക്കുന്നതിനോടൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ എൻസൈമുകൾ നിർമ്മിക്കുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ബി 6. ഈ രണ്ട് വിറ്റാമിനുകളുടെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ ഇവയാണ്;

    വായ്പുണ്ണ്
    വായയുടെ വശങ്ങളിലുണ്ടാകുന്ന വിള്ളലുകൾ
    താരൻ
    തലയോട്ടിയിലെ പാടുകൾ
    തലയിലെ ചൊറിച്ചിൽ

    വിറ്റാമിൻ ബി 7

    നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്ന ഒരു വിറ്റാമിനാണ് ബി 7. വിറ്റാമിൻ ബി 7 കൃത്യമായി പ്രവർത്തിക്കുന്നത്കൊണ്ടാണ് നമുക്ക് ഉന്മേഷവും ഊർജ്ജസ്വലതയും അനുഭവപ്പെടുന്നത്. അത്കൊണ്ട് തന്നെ വിറ്റാമിൻ ബി യുടെ കുറവ് ശരീരത്തിലെ ഊർജത്തിന്റെ നിലയെ തന്നെ തകരാരിക്കാൻ കഴിയുന്നതാണ്. ഉന്മേഷത്തോടെ പ്രവർത്തിക്കാൻ നിത്യവും വിറ്റാമിൻ ബി 7 അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അതി പ്രധാനമാണ്. ശരീരത്തിൽ വിറ്റാമിൻ ബി 7 ഇല്ലെങ്കിൽ അനുഭവപ്പെടുന്ന വിവിധ ലക്ഷണങ്ങൾ ഇവയാണ്:
    Also Read-Benefits of Ghee | വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ്?

    നഖങ്ങൾ എളുപ്പത്തിൽ പൊട്ടുന്നു
    പലപ്പോഴും വുട്ടുമാറാതെ ക്ഷീണം അനുഭവപ്പെടുന്നു
    ശരീരമാസകലം പേശിവേദന
    മലബന്ധം
    കൈകൾക്കും കാലുകൾക്കും വിറയൽ അനുഭവപ്പെടുക

    വിറ്റാമിൻ ബി 12

    മസ്തിഷ്കം, ഞരമ്പുകൾ, രക്തകോശങ്ങൾ എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ഒരു അവശ്യ വിറ്റാമിനാണ് വിറ്റാമിൻ ബി 12. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് വിറ്റാമിൻ ബി 12 സഹായിക്കുന്നു. കോഴിയിറച്ചിയിലും പാലുൽപ്പന്നങ്ങളിലും ആണ് വിറ്റാമിൻ ബി 12 കൂടുതലായി കാണപ്പെടുന്നത്. ശരീരത്തിലെ വിറ്റാമിൻ ബി 12 ന്റെ കുറവ് കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങൾ ഇവയാണ്;

    ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന
    വിളറിയ മഞ്ഞ നിറത്തിലുള്ള ചർമം
    വായിലെ വിള്ളലും വീക്കവും
    വിഷാദവും മറ്റ് മാനസിക രോഗങ്ങളും
    വിട്ടുമാറാത്ത ക്ഷീണം

    വിറ്റാമിൻ സി

    സിട്രസ് പഴങ്ങളിലും പച്ചക്കറികളിലും സമ്പുഷ്ടമായി കാണപ്പെടുന്ന വിറ്റാമിനാണ് വിറ്റാമിൻ സി. ശരീരത്തിലെ കേടായ കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വിറ്റാമിൻ സി സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ പുറമേയുള്ള മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താനും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിറ്റാമിൻ സി ഉപയോഗപ്രദമാണ്. എന്നാൽ, പലരും പുളി കാരണം വിറ്റാമിന് സി അടങ്ങിയ ഭക്ഷണം കഴിക്കാൻ മടി കാണിക്കാറുണ്ട്. അതിനാൽ തന്നെ വിറ്റാമിൻ സിയുടെ അഭാവവും അവർക്ക് ഉണ്ടാകാം. മഹാമാരി കാലത്ത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിൻ സിയുടെ കുറവ് ഉണ്ടാകുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്;

    മോണയിൽ രക്തസ്രാവം
    മുറിവ് ഉണങ്ങാൻ കാലതാമസം
    തലയോട്ടിയിലുണ്ടാകുന്ന വരൾച്ച
    വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം
    മൂക്കിൽ നിന്ന് രക്തം വരിക

    വിറ്റാമിൻ ഇ

    കൊഴുപ്പിനെ ലയിപ്പിക്കാൻ കഴിയുന്ന വിറ്റാമിനാണ് ഇ. വിറ്റാമിൻ ഇ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ ഇത് രക്തത്തിന്റെ ശരിയായ ഒഴുക്കിനെ സഹായിക്കുകയും ചെയ്യുന്നു. തന്മൂലം ഹൃദയം ആരോഗ്യകരമായി ഇരിക്കുകയും ചെയ്യുന്നു. ശരീരത്തിൽ വിറ്റാമിൻ ഇ കുറയുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്;

    കൈകളിലും കാലുകളിലും സംവേദനക്ഷമത നഷ്ടപ്പെടുന്നു
    ശാരീരിക ചലനങ്ങൾ നിയന്ത്രണത്തിൽ അല്ലാതെ വരുന്നു
    ദുർബലമായ പേശികൾ
    കാഴ്ചക്കുറവ്

    പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നിത്യേന കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇനി മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുകയാണെങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ വിറ്റാമിനുകൾ ശരീരത്തിൽ എത്തിക്കാനായി ശ്രമിക്കുക. ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതാണ് ഏറ്റവും ഉത്തമം. പഴങ്ങളും പച്ചക്കറികളും മാംസവും അടങ്ങിയ സമീകൃത ആഹാരം കഴിക്കുന്നത് ശരീരത്തിന് എപ്പോഴും ഗുണം ചെയ്യും.
    Published by:Naseeba TC
    First published: