• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH SIMPLE SIX WAYS TO STOP KIDS FROM SMOKING JS

കൗമാരക്കാരുടെ പുകവലി ശീലം തടയാൻ ആറ് ലളിതമായ വഴികൾ

നിങ്ങളുടെ കുട്ടികളെ ഈ ആജീവനാന്ത ആസക്തിയില്‍ നിന്ന് തടയുന്നതിന്, സഹായിക്കുന്ന ലളിതമായ ചില വഴികള്‍ ഇതാ

നിങ്ങളുടെ കുട്ടികളെ ഈ ആജീവനാന്ത ആസക്തിയില്‍ നിന്ന് തടയുന്നതിന്, സഹായിക്കുന്ന ലളിതമായ ചില വഴികള്‍ ഇതാ

നിങ്ങളുടെ കുട്ടികളെ ഈ ആജീവനാന്ത ആസക്തിയില്‍ നിന്ന് തടയുന്നതിന്, സഹായിക്കുന്ന ലളിതമായ ചില വഴികള്‍ ഇതാ

 • Share this:
  എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഹാനികരമായ ഒരു ശീലമാണ് പുകവലി. പുക വലിക്കുന്നത് കൗതുകത്തോടെ കണ്ടു തുടങ്ങുന്ന കുട്ടികള്‍ക്ക് അത് ഒരു ശീലമായും പിന്നീട് ഒരു ആസക്തി ആയും തീരാറുണ്ട്. കൗമാരക്കാര്‍ പുകവലി ആരംഭിക്കുന്നത് സ്വന്തം പക്വതയോ സ്വാതന്ത്ര്യമോ തെളിയിക്കുന്നതിനോ അല്ലെങ്കില്‍ ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള സമപ്രായക്കാരുടെ പ്രേരണയോ സമ്മര്‍ദ്ദമോ പോലുള്ള വിവിധ കാരണങ്ങളാലാകാം. എന്തു തന്നെയായാലും നിങ്ങളുടെ കുട്ടികളെ ഈ ആജീവനാന്ത ആസക്തിയില്‍ നിന്ന് തടയുന്നതിന്, സഹായിക്കുന്ന ലളിതമായ ചില വഴികള്‍ ഇതാ

  ചര്‍ച്ച തന്നെ പ്രധാനം

  പുകവലിയെക്കുറിച്ച് നിങ്ങളുടെ കുട്ടികളോട് സൗഹാര്‍ദ്ദപരമായി ചര്‍ച്ച ചെയ്യുക. പുകവലിയെക്കുറിച്ച് അവര്‍ക്ക് എത്രമാത്രം അറിയാമെന്ന് ചോദിക്കുകയും പുകവലി എത്രമാത്രം ഹാനികരമാണെന്ന് അവരെ ബോധവാന്മാരാക്കുകയും ചെയ്യുക. ചില രക്ഷിതാക്കള്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ മടി കാണിക്കാറുണ്ട്. എന്നാല്‍ പുകവലി സംബന്ധിച്ച കുട്ടികളുടെ കാഴ്ചപ്പാട് അറിയാന്‍ ആരോഗ്യകരമായ ഒരു ചര്‍ച്ച വഴിവയ്ക്കും.

  'വേണ്ടാ' എന്ന് പറയുന്നതിന്റെ പ്രാധാന്യം

  കുട്ടികള്‍ കൗമാരത്തിലേക്ക് കടക്കുമ്പോള്‍ പുകവലിക്കാന്‍ സമപ്രായക്കാരുടെ സമ്മര്‍ദ്ദം ഉണ്ടായേക്കും. പലപ്പോഴും അവരില്‍ ഭൂരിഭാഗം കുട്ടികളും ആ സമ്മര്‍ദ്ദതിന് വഴങ്ങും. എന്നാല്‍ കൂടെയുള്ളവര്‍ പുകവലിയ്ക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം തനിക്ക് 'അത് വേണ്ടാ' എന്ന് പറയാന്‍ കുട്ടികളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിങ്ങള്‍ അവരെ 'ക്ഷമിക്കണം, ഞാന്‍ പുകവലിക്കുന്നില്ല' എന്ന് പറയാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്.

  ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള അറിവ്

  ധാരാളം കുട്ടികള്‍ വാപ്പിംഗ് (ഇ-സിഗരറ്റ്), മിഠായി സിഗരറ്റ്, ഹുക്ക പോലുള്ള പുകവലി രീതികള്‍ സുരക്ഷിതമാണെന്ന് കരുതുന്നു. ഇത് വിപരീതഫലമാണ് സൃഷ്ടിക്കുകയെന്ന് അവരെ ബോധവത്കരിക്കണം. പുകവലി കൊണ്ടുവരാനിരിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുക. അതിനായി യഥാര്‍ത്ഥ ജീവിത ഉദാഹരണങ്ങള്‍ കാട്ടികൊടുക്കുക. പുകവലിയുടെ ദോഷകരമായ ഫലങ്ങള്‍ അവരെ മനസ്സിലാക്കി ആളുകള്‍ പുകവലിക്കുന്ന ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവരെ ശീലിപ്പിക്കുക.

  പണ നഷ്ടം

  ദിവസേന സിഗരറ്റിനും ഇ-സിഗരറ്റിനും എത്രമാത്രം ചെലവഴിക്കുന്നുവെന്ന് അവരെക്കൊണ്ട് തന്നെ കണക്കുകൂട്ടിപ്പിക്കുക. ഒരു മാസത്തിലും ഒരു വര്‍ഷത്തിലും അവര്‍ പുകവലിക്കുന്ന സിഗരറ്റുകളുടെ എണ്ണം എത്രയെന്നും അതിനുള്ള പണം ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍, വസ്ത്രങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അവര്‍ക്ക് വാങ്ങാന്‍ കഴിയുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുക.

  തെറ്റായ ധാരണകള്‍\

  ചില കൗമാരക്കാര്‍ ധീരത പ്രകടിപ്പിക്കാനോ തന്നോട് ആകര്‍ഷണം തോന്നിപ്പിക്കാനോ ഉള്ള മാര്‍ഗമായി പുകവലിച്ചേക്കാം. എന്നാല്‍ ഇവിടെ മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ഇരുന്ന് പരസ്യ ഏജന്‍സികള്‍ തങ്ങളുടെ ഉത്പന്നം വിറ്റഴിക്കാനായി, പുകവലി എങ്ങനെ മനോഹരവും ആകര്‍ഷകവുമാക്കുന്നുവെന്ന് വിശദീകരിക്കണം. പരസ്യങ്ങള്‍ സൃഷ്ടിച്ച ധാരണകള്‍ തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തുക. ഇപ്പോള്‍ മാധ്യമങ്ങളിലോ സിനിമകളിലോ പുകവലിക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വരുമ്പോള്‍ സ്‌ക്രീനില്‍ 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന അടിക്കുറിപ്പ് കാണിക്കുന്നത് ശ്രദ്ധേയില്‍പ്പെടുത്തുകയും അത് സംബന്ധിച്ച് സംസാരിക്കുകയും ചെയ്യുക.

  മക്കള്‍ക്ക് മാതൃകയാകുക

  നിങ്ങള്‍ പുകവലിക്കുന്ന ഒരു രക്ഷിതാവാണെങ്കില്‍, നിങ്ങള്‍ പുകവലി നിര്‍ത്തി അവരുടെ മുന്നില്‍ സ്വയം ഒരു മാതൃകയാവണം. പുകവലിയുമായി ബന്ധപ്പെട്ട നിങ്ങള്‍ക്കുണ്ടായ ആരോഗ്യ-മാനസികമായ വെല്ലുവിളികളെ സംബന്ധിച്ച് അവരെ പറഞ്ഞ് മനസ്സിലാക്കുക. പുകവലിയുമായി ബന്ധപ്പെട്ട ഒരു സാധനവും കുട്ടികള്‍ക്ക് എളുപ്പത്തില്‍ എടുക്കാവുന്ന രീതിയില്‍ വീട്ടില്‍ സൂക്ഷിക്കരുത്. ജിജ്ഞാസ കാരണം അവര്‍ അത് പരീക്ഷിച്ചേക്കാം.

  ഒരു സിഗരറ്റിന് പോലും പുകവലിയുടെ അടിമയാക്കാന്‍ കഴിയുമെന്ന് നിങ്ങളുടെ കുട്ടികളെ മനസ്സിലാക്കുക. പുകവലി ഒറ്റ നിമിഷത്തെ ഒരു വിനോദത്തിനായി ആരംഭിക്കുന്നത് പോലും ആജീവനാന്ത ശീലത്തിലേക്ക് നയിച്ചേക്കാം. പുകവലിക്കാരില്‍ ഭൂരിഭാഗവും കൗമാരപ്രായം മുതല്‍ ഇത് ശീലമാക്കിയവരാണ്. ആ ശീലം ഉപേക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ഒന്നാണെന്നും അവരെ ബോധ്യപ്പെടുത്തുക.

  മാതാപിതാക്കളായ നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ പിന്തുണയ്ക്കുകയും പുകവലിയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന പ്രശ്നങ്ങളും അവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അവരെ പുകവലിയില്‍ നിന്ന് അകറ്റി നിര്‍ത്തി സന്തോഷകരവും ആരോഗ്യകരവുമായ ഒരു ഭാവിയിലേയ്ക്ക് നയിക്കാന്‍ കഴിയും.
  Published by:Jayashankar AV
  First published:
  )}