• HOME
 • »
 • NEWS
 • »
 • life
 • »
 • Healthy Sleep | രാത്രി 10നും 11നും ഇടയിൽ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

Healthy Sleep | രാത്രി 10നും 11നും ഇടയിൽ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

രാത്രി 10 മണിക്ക് മുമ്പും 11 മണിക്ക് ശേഷവുമുള്ള ഉറക്കം സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പഠനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  എല്ലാ വീടുകളിലും സ്ഥിരമായി കേള്‍ക്കുന്ന ഒരു കാര്യമാണ് നേരത്തെ ഉറങ്ങണം, നേരത്തെ ഉണരണം എന്നത്. എന്നാല്‍ നമ്മളിൽ പലരും ഇതൊന്നും ഗൗരവത്തോടെ ചെവിക്കൊള്ളാറില്ല. എന്നാൽ, അത്തരം ഉപദേശങ്ങളിൽ കുറച്ച് വാസ്തവമുണ്ടെന്നാണ് പഠനം പറയുന്നത്. ഉറക്കവും (sleep) ഹൃദയാരോഗ്യവും (heart health) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ഈ പഠനം പ്രസിദ്ധീകരിച്ചത് യൂറോപ്യന്‍ ഹാര്‍ട്ട് ജോണലിലാണ്.

  രാത്രി 10 നും 11 നും ഇടയില്‍ ഉറങ്ങുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാൻ കാരണമാകുമെന്ന് ഗവേഷകര്‍ (Researchers) കണ്ടെത്തി. പഠനത്തിനായി, ഏഴ് ദിവസക്കാലയളവിൽ 88,026 പേർ ഉറങ്ങിയ സമയവും (എസ്ഒടി) ഉണര്‍ന്നിരുന്ന സമയവും ഗവേഷകര്‍ ശേഖരിച്ചു. തുടര്‍ന്നുള്ള ഏഴു വര്‍ഷം അവരുടെ ഹൃദയാരോഗ്യവും നിരീക്ഷിച്ചു. പഠനത്തില്‍ പങ്കെടുത്തവരില്‍ 3,172 പേര്‍ക്ക് പിന്നീട് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായി. പഠനത്തിന് വിധേയരായവർ ധരിച്ച ആക്സിലോമീറ്റര്‍ എന്ന റിസ്റ്റ് വാച്ച് പോലുള്ള ഉപകരണത്തിലൂടെയാണ് ഉറങ്ങുന്നതും ഉണർന്നിരിക്കുന്നതുമായ സമയങ്ങൾ പഠനസംഘം രേഖപ്പെടുത്തിയത്.

  രാത്രി 10 മണിക്ക് മുമ്പും 11 മണിക്ക് ശേഷവുമുള്ള ഉറക്കം, പ്രത്യേകിച്ച് സ്ത്രീകളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ (സിവിഡി) വര്‍ദ്ധിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. അര്‍ദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നവരിലാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്.

  മുമ്പുള്ള പഠനങ്ങളില്‍, ഉറക്കത്തിന്റെ ആരോഗ്യവുമായി ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി തുടങ്ങി ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള ബന്ധം പരിശോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാഡിയന്‍ താളത്തിലും ഹൃദയാരോഗ്യത്തിൽ അത് വഹിക്കുന്ന പങ്കിലുംശ്രദ്ധ കേന്ദ്രീകരിക്കുന്ന ചുരുക്കം ചില പഠനങ്ങളില്‍ ഒന്നു മാത്രമാണ്.  ''ഞങ്ങളുടെ പഠനത്തില്‍ ഉറക്കം ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നതിന്റെ കാരണം എന്തെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, നേരത്തെയോ വൈകിയോ ഉറങ്ങുന്നത് ശരീര ഘടികാരത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഫലങ്ങള്‍ സൂചന നല്‍കുന്നു. ഇത് ഹൃദയാരോഗ്യത്തിന് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.'', പഠനത്തിന്റെരചയിതാവ് ഡോ. ഡേവിഡ് പ്ലാന്‍സ് ബിബിസിയോട് പറഞ്ഞു.

  ബ്രിട്ടീഷ് വെള്ളക്കാരില്‍ നിന്നുള്ള വിവരമാണ് പഠനം പ്രാഥമികമായി പരിഗണിച്ചതെങ്കിലും, സമാനമായ പഠനങ്ങള്‍ ഹൃദ്രോഗം മൂലം നേരത്തെ മരിക്കുന്ന സൗത്ത് ഏഷ്യക്കാര്‍ക്കിടയിലെസിവിഡി മനസ്സിലാക്കാനുംസഹായിച്ചേക്കാം. ഇന്ത്യക്കാര്‍ അല്ലെങ്കില്‍ ദക്ഷിണേഷ്യക്കാര്‍ക്കിടയിലെ ഹൃദ്രോഗ നിരക്ക് പാശ്ചാത്യ ലോകത്തെ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണെന്നാണ് ഇന്ത്യന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്.

  മെറ്റബോളിക് ഡീറെഗുലേഷന്‍, കാര്‍ഡിയോമയോപ്പതി, ചുവന്ന മാസ ഉപഭോഗത്തിലെ വര്‍ധനവ്, പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ജങ്ക് ഫുഡ് , ഉയര്‍ന്ന സമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിന് കാരണമാകുമെന്നും പഠനം പറയുന്നു.

  കന്നഡ നടന്‍ പുനീത് രാജ്കുമാര്‍, ക്രിക്കറ്റ് താരം അവി ബറോട്ട്, ടിവി നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല എന്നിവർ ചെറുപ്രായത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞത് ഹൃദയാരോഗ്യം നന്നായി മനസിലാക്കേണ്ടതിന്റെ ആവശ്യകതയാണ് നമുക്ക് കാണിച്ചുതരുന്നത്.

  Summary: A study published in the European Heart Journal, researchers found that sleeping between 10 and 11 pm might be linked to good cardiovascular health
  Published by:user_57
  First published: