• HOME
  • »
  • NEWS
  • »
  • life
  • »
  • Social Health | നല്ല ഭക്ഷണം മുതൽ വ്യായാമം വരെ; സാമൂഹികാരോ​ഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

Social Health | നല്ല ഭക്ഷണം മുതൽ വ്യായാമം വരെ; സാമൂഹികാരോ​ഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

ആളുകളുമായി ഇടപഴകാനും ജീവിക്കാനും പൊരുത്തപ്പെടാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ് സാമൂഹിക ആരോഗ്യം എന്ന് വിളിക്കുന്നത്.

  • Share this:
    ആളുകളുമായി ഇടപഴകാനും ജീവിക്കാനും പൊരുത്തപ്പെടാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ് സാമൂഹിക ആരോഗ്യം (social health) എന്ന് വിളിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന ബന്ധങ്ങളെ നാം സാമൂഹിക ബന്ധങ്ങള്‍ (social relationships) എന്ന് വിളിക്കുന്നു. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വിനോദ സഞ്ചാരികൾ, അയൽക്കാർ എന്നിവരൊക്കെ അടങ്ങുന്ന സമൂഹവുമായി ഇടപഴകിയാണ് ഇത്തരം സാമൂഹിക ബന്ധങ്ങള്‍ ഉടലെടുക്കുന്നത്.

    ഒരു സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. അവനു ചുറ്റും പരസ്പരം സ്‌നേഹിക്കുന്നവരും സഹായിക്കുന്നവരും ഒക്കെയുണ്ട്. നിങ്ങള്‍ അവരുമായി എങ്ങനെ ഇടപഴകുന്നു എന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും ചില സാമൂഹിക സാഹചര്യങ്ങളില്‍ മുഴുകുന്നത് പലര്‍ക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ മോശമായ സാമൂഹിക ആരോഗ്യം തലവേദന, സമ്മര്‍ദ്ദം, ഭക്ഷണ പ്രശ്‌നങ്ങള്‍ എന്നിവങ്ങനെ പല തരം ശാരീരിക രോ​ഗങ്ങളിലേക്കും നയിച്ചേക്കാം.

    മോശം സാമൂഹിക ആരോഗ്യത്തിൽ (bad social health) നിന്നും ഉടലെടുക്കുന്ന ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്.

    • വിഷാദം (Depression)

    • ഉത്കണ്ഠ (Anxiety)

    • തലവേദന (Headaches)

    • ദുര്‍ബലമായ പ്രതിരോധശേഷി (Weakened immunity)

    • ഹൃദയ സംബന്ധമായ അസുഖങ്ങള്‍ (Cardiovascular diseases)

    • ഉയര്‍ന്നതോ താഴ്ന്നതോ ആയ രക്തസമ്മര്‍ദ്ദം (High or low BP levels)

    • പെട്ടെന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നു (Abrupt weight gain or weight loss)

    • തെറ്റായ ഭക്ഷണ ശീലങ്ങൾ (Eating disorders)

    • ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ (Hormonal imbalances)

    • സമ്മര്‍ദ്ദം (Stress)


    എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായാല്‍ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍, ഒരാള്‍ തന്റെ സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്താന്‍ എപ്പോഴും പരിശ്രമിക്കണം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:

    1. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക (Indulge in social activities)

    നൃത്തം, ചിത്ര ശില്‍പ്പശാലകള്‍, പൊതു പ്രസംഗ പരിപാടികള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതും വിവിധ ആളുകളുമായി ഇടപഴകുന്നതുമെല്ലാം സാമൂഹിക ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് അനിവാര്യമാണ്. ഇത് ഒരാളുടെ സാമൂഹിക ആരോഗ്യം ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യ പ്രശ്നങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

    2. ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലി (Healthy and Balanced Lifestyle)

    പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവ ശാരീരിക ആരോഗ്യത്തിനെ പോലെ മാനസികവും സാമൂഹികവുമായ ആരോ​ഗ്യത്തിനും ദോഷമുണ്ടാക്കുന്നു. ഇവ ഒഴിവാക്കിയില്ലെങ്കില്‍ ശ്വാസകോശം, കരള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളെ വരെ മോശമായി ബാധിക്കും. വ്യായാമം, യോഗ, നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ സാമൂഹിക ആരോഗ്യം ഒരു പരിധി വരെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

    3. നല്ല ആശയവിനിമയം (Good Communication Skills)

    നിങ്ങളുടെ സാമൂഹിക ഇടപെടല്‍ മെച്ചപ്പെടുത്താന്‍ നന്നായി ആശയവിനിമയം നടത്താന്‍ പഠിക്കണം. നിങ്ങളുടെ ചിന്തകളും ആശയങ്ങളും വ്യക്തമായി അവതരിപ്പിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ആരെയും ആകര്‍ഷിക്കാനാകും. നമ്മുടെ എല്ലാ പ്രശ്‌നങ്ങളും ബലഹീനതകളും ചിന്തകളും പ്രകടിപ്പിക്കാൻ സാധിക്കുന്നത് സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കും.
    Published by:Jayashankar Av
    First published: