സെൽഫി പറയും നിങ്ങൾ ഹൃദ്രോഗി ആണോ അല്ലയോ എന്ന്; ഈ ലക്ഷണങ്ങൾ തിരിച്ചറിയുക

ചുമ, ശ്വാസതടസം, ശ്വാസം മുട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നീ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും ഹൃദ്രോഗങ്ങളുടെ ആരംഭമായിരിക്കും.

News18 Malayalam | news18
Updated: August 24, 2020, 5:48 PM IST
സെൽഫി പറയും നിങ്ങൾ ഹൃദ്രോഗി ആണോ അല്ലയോ എന്ന്; ഈ ലക്ഷണങ്ങൾ തിരിച്ചറിയുക
Heart
  • News18
  • Last Updated: August 24, 2020, 5:48 PM IST
  • Share this:
മറ്റു പല രോഗങ്ങളെയും പോലെ ഹൃദ്രോഗവും കാലക്രമേണയാണ് ഉണ്ടാകുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുമ്പുതന്നെ നിങ്ങളുടെ ശരീരം ഇത് സംബന്ധിച്ചുള്ള അടയാളങ്ങളും ലക്ഷണങ്ങളും പ്രകടിപ്പിക്കും. മുന്നറിയിപ്പ് ലഭിക്കുമ്പോൾ തന്നെ ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ പ്രധാനമായും ഇവയാണ്

ഹൃദ്രോഗം കണ്ടുപിടിക്കാൻ ഒരു സെൽഫി മാത്രം മതിയെങ്കിലോ? യൂറോപ്യൻ ഹാർട്ട് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് കൊറോണറി ആർട്ടറി രോഗം നേരത്തെ കണ്ടുപിടിക്കാൻ കഴിയും. നിങ്ങൾ ഒരു സെൽഫിയെടുത്ത് ഡോക്ടറിന് അയച്ചുകൊടുക്കുക. നിങ്ങളുടെ മുഖത്തെ ചില ഹൃദ്രോഗ ലക്ഷണങ്ങൾ അൽഗോരിതം സ്ക്രീൻ ചെയ്യും. 6,809 പേരാണ് പഠനത്തിൽ പങ്കെടുത്തത്. 80 ശതമാനം ആളുകളിലും കൃത്യമായി രോഗം ഹൃദ്രോഗം പ്രവചിക്കാൻ അൽഗോരിതത്തിന് കഴിഞ്ഞു. ഹൃദ്രോഗം പ്രവചിക്കാനുള്ള നിലവിലുള്ള രീതികളെ ഇത് എളുപ്പത്തിൽ മറികടക്കും.

അതേസമയം, കൂടുതൽ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ഈ അൽഗോരിതം വിധേയമാകേണ്ടതുണ്ട്. അതുവരെ ഹൃദ്രോഗം കണ്ടെത്താൻ നിലവിലുള്ള പരമ്പരാഗത രീതികൾ തന്നെ ഉപയോഗിക്കേണ്ടി വരും. നെഞ്ചുവേദനയാണ് ഹൃദ്രോഗത്തിന്റെ സാധാരണ ലക്ഷണമായി കണക്കാക്കുന്നത്. എന്നാൽ, പലപ്പോഴും ഇത് രോഗികളിൽ കാണാൻ കഴിയില്ല. വൈകിയ വേളയിൽ ആയിരിക്കും നെഞ്ചുവേദന ഹൃദ്രോഗം പലപ്പോഴും തിരിച്ചറിയുന്നത്.
ഹൃദ്രോഗത്തിന്റെ ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

1. ക്ഷീണം

ക്ഷീണമോ അമിതമായ ക്ഷീണമോ സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ആവശ്യത്തിന് ഉറക്കം അല്ലെങ്കിൽ വിശ്രമം ആവശ്യമാണെന്നാണ്. എന്നാൽ, ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും അമിതമായ ക്ഷീണം തോന്നുകയാണെങ്കിൽ നിങ്ങൾക്ക് ഹൃദ്രോഗം ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. സാധാരണയിൽ കൂടുതൽ ക്ഷീണം നിങ്ങൾക്ക് തോന്നുന്നുണ്ടോയെന്ന് നിങ്ങൾ തന്നെ പരിശോധിക്കേണ്ടതാണ്. ശരീരത്തിന് തോന്നുന്ന തളർച്ച ദൈനംദിന ജോലിയിൽ നിങ്ങളെ തളർത്തി കളയുന്നുണ്ടെങ്കിൽ താമസിയാതെ തന്നെ നിങ്ങളൊരു ഡോക്ടറെ കാണേണ്ടതാണ്.

2. ഹൃദയമിടിപ്പ്

വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയമിടിപ്പും ഹൃദ്രോഗത്തിന്റെ സൂചനയാണ്. കഫീൻ അമിതമാകുമ്പോഴോ അല്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കുമ്പോഴോ ഹൃദയമിടിപ്പ് ക്രമരഹിതമാകും. എന്നാൽ, മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കുമ്പോഴും ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നുണ്ടെങ്കിൽ അത് ഹൃദ്രോഗം ഉണ്ടെന്നുള്ളതിന് സൂചനയാണ്.

3. വിശദീകരിക്കാൻ കഴിയാത്ത വേദന

ഇത്തരത്തിലുള്ള വേദന ഒരിക്കലും നെഞ്ചിന്റെ ഭാഗത്തായിരിക്കില്ല ഉണ്ടാകുന്നത്. തോളുകൾ, പുറംഭാഗം, താടിയെല്ല്, അടിവയർ എന്നിവിടങ്ങളിലെല്ലാം ആയിരിക്കും വേദന വരുന്നത്. ഒപ്പം നിങ്ങളുടെ രക്തക്കുഴലുകൾക്ക് തടസമുണ്ടാകുകയോ അല്ലെങ്കിൽ അവ ഇടുങ്ങിയതായോ സൂചിപ്പിക്കുന്നു. രക്തക്കുഴലുകൾ ചുരുങ്ങുന്നത് നിങ്ങളുടെ രക്തചംക്രമണവ്യൂഹം അനാരോഗ്യകരമാണെന്നതിന് കഠിനമായ രോഗസാധ്യത ഉള്ളതിന്റെ മറ്റൊരു അടയാളമാണ്.

4. താഴത്തെ ഭാഗങ്ങളിൽ വീക്കം

ശരീരത്തിന്റെ മുകൾഭാഗത്ത് വേദന ഉണ്ടാക്കുന്നതു പോലെ ശരീരത്തിന്റെ താഴത്തെ പകുതിയിൽ കാലുകൾ, കണങ്കാലുകൾ എന്നിവയിൽ വീക്കം ഉണ്ടാക്കുന്നു. ഈ ഭാഗങ്ങളിൽ വീക്കം കാണപ്പെടുന്നത് വൃക്ക അല്ലെങ്കിൽ കരൾ രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതുകൊണ്ടു തന്നെ ഈ ലക്ഷണങ്ങൾ കാണപ്പെടുമ്പോൾ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്.

5. ശ്വാസംമുട്ടൽ

ചുമ, ശ്വാസതടസം, ശ്വാസം മുട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നീ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും ഹൃദ്രോഗങ്ങളുടെ ആരംഭമായിരിക്കും. നിങ്ങളുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യുന്നില്ലെങ്കിൽ അതും ശ്വാസതടസത്തിന് തടസമാകാറുണ്ട്. അതുകൊണ്ടു തന്നെ ശ്വാസം മുട്ടൽ പോലെയുള്ള അസ്വസ്ഥതകൾ കാണപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
Published by: Joys Joy
First published: August 24, 2020, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading