നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • അവയവ മാറ്റത്തിന് സംസ്ഥാനത്ത് പുതിയ സംവിധാനം വരുന്നു: എന്താണ് 'സോട്ടോ'

  അവയവ മാറ്റത്തിന് സംസ്ഥാനത്ത് പുതിയ സംവിധാനം വരുന്നു: എന്താണ് 'സോട്ടോ'

  അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും സൊസൈറ്റിക്ക് കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

  • Share this:
   തിരുവനന്തപുരം : സംസ്ഥാനത്തെ അവയവമാറ്റ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ് ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (സോട്ടോ') സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും സൊസൈറ്റിക്ക് കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

   ചികിത്സയുമായി ബന്ധപ്പെട്ട മനുഷ്യ അവയവങ്ങളുടെയും, കല ( ടിഷ്യു) കളുടെയും നീക്കംചെയ്യല്‍, സംഭരണം, മാറ്റിവെയ്ക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനും, വാണിജ്യ ഇടപെടലുകള്‍ തടയുന്നതിനുമാണ് ഈ സംവിധാനം. 2016ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ് ടിഷ്യുസ് റൂള്‍സിലെ ചട്ടം 35 പ്രകാരം 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമണ്‍ ഓര്‍ഗന്‍സ് നിയമത്തിനു കീഴിലാണ് ഇത് സ്ഥാപിക്കുക.
   തിരുവിതാംകൂര്‍,കൊച്ചി, ലിറ്റററി സയന്റിഫിക് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ചു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യും.

   നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പാലിച്ച് കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങിനെ സോട്ടോ' യില്‍ ലയിപ്പിക്കും
   Published by:Jayashankar AV
   First published:
   )}