HOME » NEWS » Life » HEALTH SPECIAL SPOT BEHIND EAR THAT CAN HELP TO SLEEP

സുഖമായി ഉറങ്ങണോ? ചെവിക്ക് പിന്നിലെ 'സ്വിച്ച്' പരിചയപ്പെടുത്തി ഡോക്ടർ

ചെവിക്ക് പുറകിലായുള്ള സ്ഥലത്ത് പതിയെ തടവിയാൽ ശരീരം റിലാക്സായി സുഖമായി ഉറങ്ങാൻ കഴിയുമെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നു

News18 Malayalam | news18-malayalam
Updated: February 11, 2021, 4:11 PM IST
സുഖമായി ഉറങ്ങണോ? ചെവിക്ക് പിന്നിലെ 'സ്വിച്ച്' പരിചയപ്പെടുത്തി ഡോക്ടർ
ചെവിക്ക് പുറകിലായുള്ള സ്ഥലത്ത് പതിയെ തടവിയാൽ ശരീരം റിലാക്സായി സുഖമായി ഉറങ്ങാൻ കഴിയുമെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നു
  • Share this:
രാത്രി സുഖമായി ഉറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? തിരക്കേറിയ ജീവിതവും മാനസിക സമ്മർദ്ദവും കാരണം ഉറക്കം പലർക്കും ഇന്ന് ഒരു പകൽസ്വപ്നം മാത്രമാണ്. രാത്രി സുഖമായി ഒന്നുറങ്ങാൻ പലവഴികൾ പരീക്ഷിച്ചവർ നമുക്കിടയിൽ ഉണ്ടാകും. അത്തർക്കാർക്കായി പുതിയൊരു ടിപ്പുമായി എത്തിയിരിക്കുകയാണ് ഒരു ഡോക്ടർ.

ഡോ. ജോഷ് ഹാൻസൺ ആണ് ടിക് ടോക് വീഡിയോയിലൂടെ ഉറങ്ങാനുള്ള പുതിയൊരു വഴി കാഴ്ച്ചക്കാർക്കായി പങ്കുവെച്ചിരിക്കുന്നത്. സ്ലീപ്പ് ഹാക്ക് എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഉറങ്ങാൻ കഴിയുന്നില്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ' എന്ന കാപ്ഷനോടെയാണ് വീഡിയോ.

ചെവിക്ക് പുറകിലായുള്ള സ്ഥലത്ത് പതിയെ തടവിയാൽ ശരീരം റിലാക്സായി സുഖമായി ഉറങ്ങാൻ കഴിയുമെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നു. 'anmian' എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ഈ വാക്കിന്റെ അർത്ഥം തന്നെ സമാധാനത്തോടെ ഉറങ്ങുക എന്നാണ്.

ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാനാകും. ചെവിക്കു പുറകിലുള്ള ഈ ഭാഗത്ത് 100. 200 തവണ തടവിയാൽ ശരീരം റിലാക്സ് ആകുമെന്നും പതിയെ ഉറക്കം വരുമെന്നും ഡോക്ടർ പറയുന്നു.

You may also like:Online security| കുട്ടികളെ എങ്ങനെ ഓൺലൈനിൽ സുരക്ഷിതരാക്കാം? ഫേസ്ബുക്ക് സുരക്ഷാ മേധാവി പറയുന്നു

ഫ്ലോറിഡയിലെ അക്വാപഞ്ജർ ഡോക്ടറാണ് ജോഷ്. ഉറക്കമില്ലായ്മ അനുഭവിക്കുന്നവർ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ എന്നാണ് ഡോക്ടർ വീഡിയോയിൽ പറയുന്നത്. നിങ്ങൾ ആകെ ചെയ്യേണ്ടത്, വിരൽ ചെവിയുടെ പുറകിലേക്ക് കൊണ്ടുവരിക. അവിടെ ഒരു ചെറിയ വരമ്പ് കാണാം. ആ ഭാഗത്ത് മൃദുവായി തടവുക. 100-200 തവണ വൃത്താകൃതിയിൽ തടവാനാണ് ഡോക്ടറുടെ നിർദേശം.

ഇങ്ങനെ ചെയ്യുന്നതിലൂടെ, ശരീരം റിലാക്സ് ആകുമെന്നും സമ്മർദ്ദം കുറഞ്ഞ് സ്വാഭാവികമായി ഉറക്കം വരുമെന്നും വീഡിയോ വ്യക്തമാക്കുന്നു. ഇതിനകം നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. 9.8 മില്യൺ തവണ വീഡിയോ ആളുകൾ കണ്ടു. 870,000 ലൈക്കുകളാണ് ടിക്ടോക്കിൽ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

You may also like:'മതതാത്പര്യങ്ങൾക്കനുസരിച്ച് ടീമിനെ ഒരുക്കി'; ആരോപണങ്ങൾ ഖേദകരം, ശ്രമിച്ചത് മറ്റു ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ: വസിം ജാഫർ

ദിവസം മുഴുവനുമുള്ള ശാരീരികവും മാനസികവുമായ അധ്വാനത്തിന് ശേഷം ശരീരത്തിന് വിശ്രമിക്കാൻ നൽകുന്ന സമയമാണ് ഉറക്കം. അടുത്ത ദിവസം ഊർജസ്വലതയോടെ ആരംഭിക്കാൻ ശരിയായ ഉറക്കം വളരെ ആവശ്യമാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ ആവശ്യമായ വിശ്രമമാണിത്.

എന്നാൽ പുതിയ കാലത്തെ ജീവിതരീതികളും മാനസിക സമ്മർദ്ദവും കാരണം പലർക്കും ശരിയായി ഉറങ്ങാൻ സാധിക്കാറില്ല. ഉൽക്കണ്ഠ, വിഷാദരോഗം എന്നിവ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. രാത്രി പതിവായുള്ള ജോലിയും ഏറെ വൈകിയും മൊബൈലിൽ നോക്കിയിരിക്കുന്നതും ഉറങ്ങാൻ വൈകുന്നതും മനുഷ്യന്റെ ബയോളജിക്കൽ സൈക്കിളിനെ ഇത് മാറ്റും.
Published by: Naseeba TC
First published: February 11, 2021, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories