തിരുവനന്തപുരം: അര്‍ബുദ ചികിത്സയില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ശ്രീചിത്ര. കീമൊതെറാപ്പിയ്ക്ക് പകരം ഉപയോഗിക്കാവുന്ന കുര്ക്കുമിന് വേഫര്‍ ചികിത്സ സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചത്. ഇതിന് യുഎസ് പേറ്റന്റ് ലഭിച്ചു.
ശ്രീചിത്രയും ഐസിഎംആര്‍ ഉം സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ ചികിത്സ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കുര്ക്കുമിന് ഉപയോഗിച്ചാണ് കീമൊതെറാപ്പിയ്ക്ക് പകരമാകുന്ന ചികിത്സ രീതി കണ്ടെത്തിയത്.
അര്‍ബുദ ചികിത്സയില്‍ ശസ്ത്രക്രീയയ്ക്ക് ശേഷം കുര്ക്കുമിന് വേഫര്‍ ചികിത്സ നടത്താം. ശസ്ത്രക്രീയ നടത്തി അര്‍ബുദം മാറ്റിയ ഭാഗത്ത് മാത്രമായി ശ്രീചിത്ര വികസിപ്പിച്ച് മരുന്ന് ഒട്ടിക്കുന്നതാണ് രീതി.
അര്‍ബുദ കോശങ്ങള്‍ വളരാതിരിക്കാനാണ് ശസ്ത്രക്രീയയ്ക്ക് ശേഷം കീമൊതെറാപ്പി ചെയ്യുന്നത്. എന്നാല്‍ അര്‍ബുദ കോശങ്ങള്‍ക്കൊപ്പം സാധാരണ കോശങ്ങളും കീമോതെറാപ്പിയില്‍ നശിച്ചു പോകാറുണ്ട്. കുര്ക്കുമിന് വേഫറ് സാങ്കേതിക വിദ്യ സാധാരണ കോശങ്ങളെ നശിപ്പിക്കില്ല എന്നതാണ് പ്രത്യേകത.
ശ്രീചിത്രയിലെ ഡോ.ലിസി കൃഷ്ണന്റെയും, ഡോക്ടര്‍ ലക്ഷ്മിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ചികില്‍സാ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. നിയമപ്രകാരമുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ ചികില്‍സാരീതി പ്രായോഗികതലത്തില്‍ ലഭ്യമാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.