• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടീ ബാഗിലെ സ്റ്റേപ്ലര്‍ പിന്നുകള്‍ ആരോഗ്യത്തിനു ഹാനികരം


Updated: April 2, 2018, 9:03 PM IST
ടീ ബാഗിലെ സ്റ്റേപ്ലര്‍ പിന്നുകള്‍ ആരോഗ്യത്തിനു ഹാനികരം

Updated: April 2, 2018, 9:03 PM IST
ആരോഗ്യപരിപാലനത്തിനും വണ്ണം കുറയ്ക്കാനുമെല്ലാം ഇപ്പോള്‍ വിപണിയില്‍ പലതരത്തിലെ ടീകളുണ്ട്.എല്ലാ ടീ ബാഗിലും കാണാം അതിന്റെ നൂലിന്റെ ഭാഗത്ത് ഒരു സ്റ്റേപ്ളർ പിൻ ‍. തിരക്കേറിയ ജീവിതസാഹചര്യങ്ങൾക്കിടയിൽ ഒട്ടും ശ്രദ്ധിക്കാത്ത ഈ പിന്നുകള്‍ ചായ തയാറാക്കുമ്പോള്‍ അതില്‍ വീണു നമ്മുടെ ഉള്ളിലെത്തിയാലുള്ള പ്രശ്നങ്ങളെകുറിച്ച് ആരും ചിന്തിക്കാറില്ല.

ഏറെ അപകടം, ചിലര്‍ ഈ സ്റ്റേപ്ലര്‍ ചെയ്ത ടീ ബാഗുകള്‍ അങ്ങനെ തന്നെ മൈക്രോവേവ് അവനില്‍ വച്ച് ചൂടാക്കാറുണ്ട്.സ്റ്റേപ്ലര്‍  പിന്നിലെ മെറ്റല്‍ ഇതുവഴി അമിതമായി ചൂടാകും. അതും അപകടത്തിനു കാരണമാകുന്നു.

കൊച്ചു കുട്ടികള്‍   ടീ ബാഗിലെ സ്റ്റേപ്ലര്‍ പിൻ അറിയാതെ വിഴുങ്ങിയ വാർത്തകളും റിപ്പേർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്   . ടീ ബാഗുകളില്‍ മാത്രമല്ല ചില ആഹാരസാധനങ്ങളും ഇത്തരത്തിൽ പായ്ക്ക് ചെയ്യുന്നുണ്ട്. ഈ പിൻ  ഉള്ളില്‍ പോയാല്‍ മോണയില്‍ നിന്നും രക്തസ്രാവം, മോണവീക്കം, വയറ്റില്‍ രക്തസ്രാവം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്റ്റേപ്ലര്‍ പിൻ ഉള്ളില്‍ പോയെന്നു  അധികം ആരും ഉടനെ അറിയാറില്ല.അതുകൊണ്ട് തന്നെ അടിയന്തര ചികിത്സ ലഭിക്കാതെ വരുമ്പോൾ  അത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലെക്ക് വഴിതിരിക്കുന്നു.
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍