അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും: പിസി ജോർജ്

നിയമസഭയിലെ ചോദ്യോത്തരവേളയാണ് വേദി. ജീവിത ശൈലി രോഗങ്ങളെ തടയാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള എം എൽ എ മാരുടെ ചോദ്യങ്ങൾക്ക് ആരോഗ്യ മന്ത്രിയാണ് മറുപടി പറഞ്ഞത്.

News18 Malayalam | news18-malayalam
Updated: February 11, 2020, 1:07 PM IST
അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും: പിസി ജോർജ്
P C George
  • Share this:
തിരുവനന്തപുരം: അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പിസി ജോർജ് എംഎൽഎ. നിയമസഭയിലെ ചോദ്യോത്തരവേളയാണ് വേദി. ജീവിത ശൈലി രോഗങ്ങളെ തടയാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള എം എൽ എ മാരുടെ ചോദ്യങ്ങൾക്ക് ആരോഗ്യ മന്ത്രിയാണ് മറുപടി പറഞ്ഞത്.

ഗൗരവതരമായ ചോദ്യങ്ങൾക്കും മറുപടികൾക്കുമിടയിലായിരുന്നു പി സി ജോർജിന്റെ രംഗ പ്രവേശം. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്റെ കയ്യിൽ ടിപ്സ് ഉണ്ടെന്ന് ജോർജ്.

"ജീവിത ശൈലി രോഗങ്ങളുടെ യഥാർത്ഥ കാരണക്കാരൻ അരിയാഹാരമാണ്. അരിയാഹാരം കഴിക്കുന്നത് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരും. ഇഡ്ഡലി അരിയാഹാരമായതിനാൽ രാവിലെ താൻ അത് ഒഴിവാക്കി പൂരി മസാലയാണ് കഴിച്ചതെന്നും പി സി. അതിനിടയിൽ പി സി യുടെ വയർ സംബന്ധിച്ച് ചില എം എൽ എ മാരുടെ കമന്റും എത്തി. തന്റെ കുടവയർ നോക്കേണ്ടെന്നും അത് ഭീർഘനേരം ഇരുന്ന് ജോലി എടുത്തും യാത്ര ചെയ്തും ഉണ്ടായതാണെന്ന് പി സി യുടെ മറുപടി.

Also Read- സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല:നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

ജീവിത ശൈലി രോഗങ്ങൾക്ക് താൻ പരിഹാരം കാണുന്നത് പ്ലേറ്റിൽ  അരിയാഹാരം കുറച്ച് കറികൾ കൂട്ടിയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.പി സി യുടെ വയർ കാണുന്ന ആർക്കും പി സി അരിയാഹാരം കഴിക്കാത്ത ആളാണെന്ന് തോന്നില്ലെന്നും  ചെന്നിത്തല തിരിച്ചടിച്ചു. ഇതോടെ ജീവിത ശൈലി രോഗങ്ങൾ സംബന്ധിച്ച ചോദ്യോത്തര വേള രസികൻ കമന്റുകളുടെ വേദി കൂടിയായി മാറി. ഏതായാലും എം എൽ എ മാരുടെയും രസികൻ കമെന്റുകൾ അരങ്ങേറുമ്പോൾ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണമായതിനാൽ അരിയാഹാരം പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടാണ് മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും സ്വീകരിച്ചത്.
Published by: Chandrakanth viswanath
First published: February 11, 2020, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading