• HOME
  • »
  • NEWS
  • »
  • life
  • »
  • High Cholesterol | കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണോ? എങ്കിൽ കർശനമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

High Cholesterol | കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണോ? എങ്കിൽ കർശനമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ചില ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. അവ ഏതെല്ലാമാണെന്ന് നോക്കാം:

  • Share this:
    ഏറ്റവും സാധാരണമായ ജീവിതശൈലീ രോഗങ്ങളിൽ (Lifestyle Disease) ഒന്നാണ് ഉയർന്ന കൊളസ്ട്രോൾ (Cholesterol). കൊളസ്ട്രോൾ കൂടുന്നത് ഹൃദയത്തിന്റെ (heart) ആരോഗ്യം മോശമാകുന്നതിനും കാർഡിയോവാസ്കുലാർ രോഗങ്ങൾക്കും കാരണമാകുന്നു. പ്രത്യേകമായ രോഗലക്ഷണങ്ങൾ (Symptoms) ഒന്നും ഇല്ലാത്തതിനാൽ നിങ്ങളുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടിയിട്ടുണ്ടോ എന്നറിയുന്നതിനുള്ള ഏക മാർഗം രക്ത പരിശോധനയാണ്. ഒരു വ്യക്തി ആദ്യത്തെ കൊളസ്ട്രോൾ പരിശോധന നടത്തേണ്ടത് 9 വയസിനും 11 വയസിനും ഇടയിൽ ആയിരിക്കണമെന്നും തുടർന്ന് ഓരോ അഞ്ച് വർഷത്തിലും ഈ പരിശോധന ആവർത്തിക്കണമെന്നും നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് (National Heart, Lung, and Blood Institute (NHLBI)) നിർദ്ദേശിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ചില ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ (Food Products) ഉപയോഗം കുറയ്ക്കാനും വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം:

    എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

    കൊളസ്‌ട്രോൾ കുറയ്ക്കാനായി ആദ്യം ചെയ്യേണ്ട കാര്യം എണ്ണയിൽ വറുത്ത ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക എന്നതാണ്. വെളിച്ചെണ്ണയിൽ നന്നായി വറുത്തെടുത്ത പലഹാരങ്ങൾ ഒഴിവാക്കാൻ പലർക്കും വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഈ വറുത്ത പലഹാരങ്ങളിൽ കൊഴുപ്പ്, കലോറി, ഉപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, വറുത്ത ഭക്ഷണം പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കും കാരണമാകുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പിന്നീട് മാരകമായ ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ വെളിച്ചെണ്ണയ്ക്ക് പകരം എയർ ഫ്രൈയറുകളും ആരോഗ്യകരമായ എണ്ണകളും ഉപയോഗിക്കാൻ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.

    ചുവന്ന മാംസം

    പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങിയവയിൽ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണിത്. എന്നാലിതിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയുടെ അളവ് കൂടുതലായതിനാൽ ഇവ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. കൊളസ്‌ട്രോളിന്റെ അളവ് അനുസരിച്ചും ശരീരത്തിന്റെ ആരോഗ്യനില അനുസരിച്ചും നിങ്ങൾക്ക് ഇടയ്ക്ക് ചുവന്ന മാംസം കഴിക്കാവുന്നതാണ്.

    ബേക്ക് ചെയ്ത ഭക്ഷണം

    ബേക്ക് ചെയ്ത ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാരയും വെണ്ണയും അടങ്ങിയിട്ടുള്ളതിനാൽ ഇവ ശരീരത്തിലെ പൂരിത കൊഴുപ്പും കൊളസ്ട്രോളും വർദ്ധിപ്പിക്കുന്നു. ഇവ കഴിക്കുന്നത് കൊറോണറി ഹൃദ്രോഗങ്ങളുടെ അപകടസാധ്യത കൂട്ടുന്നു.

    പ്രോസെസ്സ്ഡ് മീറ്റ്

    പ്രോസെസ്സ്ഡ് മീറ്റ് ശരീരത്തിലെ കൊളസ്ട്രോൾ, പൂരിത കൊഴുപ്പ് എന്നിവ കൂട്ടുകയും ഉയർന്ന കൊളസ്ട്രോൾ ബാധിച്ച ആളുകളുടെ ഹൃദയാരോഗ്യത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നു.

    ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഉയർന്ന കൊളസ്ട്രോൾ മൂലം വർഷം തോറും 2.6 ദശലക്ഷം ആളുകൾ മരിക്കുന്നുണ്ട്. കൊളസ്‌ട്രോൾ വർദ്ധിക്കുന്നതിന് പാരമ്പര്യ ഘടകങ്ങളും കാരണമാകുമെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ പറയുന്നു. എങ്കിലും ഇത് കൂടുതലായും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന്റെ ഫലമായാണ് ഉണ്ടാകുന്നത്. കൃത്യമായ ചികിത്സയിലൂടെയും വ്യായാമത്തിലൂടെയും ഭക്ഷണത്തിലെ നിയന്ത്രണത്തിലൂടെയുമെല്ലാം കൊളസ്‌ട്രോൾ കുറയ്ക്കാൻ സാധിക്കും.
    Published by:Sarath Mohanan
    First published: