നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ലൈസൊസൊമൾ രോഗികളായ കുഞ്ഞുങ്ങൾക്ക് കൈത്താങ്ങ്; ഓണാഘോഷം മാറ്റി വച്ച് വിദ്യാർഥികളുടെ ഒന്നര ലക്ഷം രൂപ

  ലൈസൊസൊമൾ രോഗികളായ കുഞ്ഞുങ്ങൾക്ക് കൈത്താങ്ങ്; ഓണാഘോഷം മാറ്റി വച്ച് വിദ്യാർഥികളുടെ ഒന്നര ലക്ഷം രൂപ

  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചികിത്സാ ചെലവ് വഹിക്കാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് ഹൈക്കോടതി ഇടപെട്ട് സംസ്ഥാന സർക്കാറിനോട് ഇവരുടെ ചികിത്സക്ക് പണം കണ്ടെത്താനായി അക്കൗണ്ട് ആരംഭിക്കാൻ നിർദ്ദേശിച്ചു.

  കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ കുട്ടികൾ ഓണാഘോഷം മാറ്റി വച്ച് ഒന്നര ലക്ഷം രൂപ സംഭാവന കൈമാറുന്നു

  കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ കുട്ടികൾ ഓണാഘോഷം മാറ്റി വച്ച് ഒന്നര ലക്ഷം രൂപ സംഭാവന കൈമാറുന്നു

  • Share this:
  കൊച്ചി: ജനിതക രോഗമായ ലൈസൊസൊമൾ ഡിസീസ് ബാധിച്ച് ദുരിതത്തിലായ കുഞ്ഞുങ്ങൾക്ക് സഹായവുമായി സ്കൂൾ വിദ്യാർഥികൾ. കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ വിദ്യാർഥികളാണ് സഹായവുമായി എത്തിയിരിക്കുന്നത്. കുട്ടികൾ ഓണാഘോഷം മാറ്റി വച്ച് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്തത്. കുട്ടികൾ ഈ പണം സ്കൂൾ സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രന് കൈമാറി.

  ലൈസൊസൊമൾ ഡിസീസ് ബാധിച്ച ഒരാളുടെ ചികിത്സയ്ക്ക് ഒരു മാസം ഒരു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചെലവ് വരും. ചികിത്സ ലഭിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾ മരണത്തിന് കീഴ്പ്പെടും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചികിത്സാ ചെലവ് വഹിക്കാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് ഹൈക്കോടതി ഇടപെട്ട് സംസ്ഥാന സർക്കാറിനോട് ഇവരുടെ ചികിത്സക്ക് പണം കണ്ടെത്താനായി അക്കൗണ്ട് ആരംഭിക്കാൻ നിർദ്ദേശിച്ചു. ഇതിലേക്കാണ്  വിദ്യാർഥികൾ പണം സംഭാവന ചെയ്തത്.

  ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ എസ്.ബി.ഐയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് ചെറുതും വലുതുമായ മറ്റ് സഹായങ്ങളും പ്രവഹിക്കുകയാണ്. ജനിതകരോഗം ബാധിച്ച 36 കുട്ടികളാണ് സമൂഹത്തിൻ്റെ കരുണ തേടുന്നത്.

  മരുന്ന് കമ്പനികൾ 19 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതാണ് ഏക ആശ്വാസം. ഹൈക്കോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച ഫണ്ടിൽ രണ്ട് കോടി രൂപ ഇപ്പോഴുണ്ട്. കേന്ദ്ര സർക്കാർ നൽകിയ ഒന്നരക്കോടി രൂപയും സംസ്ഥാന സർക്കാർ നിക്ഷേപിച്ച അൻപത് ലക്ഷവുമാണ് ഇതിലുള്ളത്. മരുന്ന് കമ്പനികൾ എത്തിക്കുന്ന മരുന്നിന് ഇതിൽ നിന്ന് പണം നൽകാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിവിഷൻ ബഞ്ചിൻ്റെ നിർദ്ദേശം. ലൈസൊസൊമാൾ രോഗികളുടെ പ്രശ്നം സമൂഹശ്രദ്ധയിൽ കൊണ്ടുവന്ന ന്യൂസ് 18 നടപടിയെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

  ലൈസൊസൊമൾ രോഗങ്ങൾ അപൂർവ്വജനിതകരോഗങ്ങളാണ്. 50 വ്യത്യസ്തമായ അസുഖങ്ങളിൽ ഏതെങ്കിലും ഒന്നാണ് ഈ രോഗബാധിതർക്ക് ഉണ്ടാകുന്നത്. ഇതിൽ 7 രോഗങ്ങൾക്ക് മാത്രമേ ചികിത്സ ഉള്ളൂ. ഇന്ത്യയിൽ ചികിത്സ ഉള്ളത് 5 രോഗങ്ങൾക്ക് മാത്രം. കുട്ടികളിലാണ് ഈ രോഗം കണ്ടു വരുന്നത്.കേരളത്തിൽ 36 രോഗികളും ഇന്ത്യയിൽ ഏകദേശം 600 രോഗികളും ഉണ്ട്. മാതാപിതാക്കൾക്ക് ഉണ്ടാക്കുന്ന ജനിതക വൈകല്യം കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ്.

  ലൈസോസോം എൻസൈം പ്രവർത്തിക്കാതെയും ഇല്ലാതായും കോശങ്ങൾ നശിച്ചുപോകുന്ന രോഗം. ലൈസോസോം എൻസൈം ഇല്ലാതാകുമ്പോൾ ശരീരത്തിന് ആവശ്യമില്ലാത്ത രാസപദാർത്ഥങ്ങൾ ഈ കോശങ്ങളിൽ സ്ഥാനം പിടിക്കും. ഇതു വഴി കോശങ്ങൾ നശിക്കും. പിന്നീട് മരണത്തിന് കീഴ്പ്പെടും.

  രോഗബാധിതർക്ക് കൈകാലുകൾക്ക് വളവുണ്ടാകും, നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും, മറവിരോഗം, കേൾവി - കാഴ്ചക്കുറവ്, ഹൃദയ ഭിത്തിക്ക് നീര് വരുക, ന്യുമോണിയ പിടിപെടുക എന്നിവ ഉണ്ടാകും. ഒരാളുടെ ശരീരത്തിൽ എവിടെയാണോ കോശങ്ങൾ നശിക്കുന്നത് അതനുസരിച്ച് രോഗലക്ഷണങ്ങൾ മാറും. തലച്ചോറിലെ കോശങ്ങൾ നശിച്ചാൽ മറവിരോഗം ഉൾപ്പടെയുള്ള അസുഖങ്ങൾ ഉണ്ടാകും. ഈ കുഞ്ഞുങ്ങൾക്ക് മരുന്ന് വാങ്ങാൻ നൽകുന്ന ഓരോ പൈസയും ഇവരുടെ ആയുസ്സിൽ ഒരു നിമിഷംകൂട്ടി നൽകും.  സുമനസുകൾക്ക് താഴെപ്പറയുന്ന അക്കൗണ്ടിലേക്ക് പണം നൽകി സഹായിക്കാവുന്നതാണ്.

  Account Name: Principal secretary, department of health and family welfare
  Bank and Branch:

  State Bank of India, Thiruvanthapuram city branch

  PB No.22, MG Road, Statue- 695 001

  A/c No.39229924684

  IFSC Code: SBIN0070028
  Published by:Gowthamy GG
  First published: