• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

നിപാ, വവ്വാലും പിന്നെ പഴങ്ങളും- യാഥാർഥ്യം ഇതാണ്

News18 Malayalam
Updated: May 22, 2018, 4:19 PM IST
നിപാ, വവ്വാലും പിന്നെ പഴങ്ങളും- യാഥാർഥ്യം ഇതാണ്
News18 Malayalam
Updated: May 22, 2018, 4:19 PM IST
നിപാ തൊടുത്തുവിട്ട ഭീതിമുനയിലാണ് കേരളം. എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തിൽ പലതരം പ്രചരണങ്ങളുണ്ട്. ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി. ഡോ. മോഹൻകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്...

ഇതിന് മുൻപ് മൂന്ന് സ്ഥലങ്ങളിൽ മാത്രമേ നിപാ അസുഖം വരുത്തിയിട്ടുള്ളു. മലേഷ്യയിലും ബംഗ്ലാദേശിലും ബംഗാളിലെ സിലിഗുരിയിലും. പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് നിപ്പ മൂന്ന് രീതിയിലേ പകരൂ എന്നാണ്.

1. വവ്വാലിന്റെ വിസർജ്യത്തിൽ നിന്നും

2. വവ്വാലിന്റെ ഉമിനീർ കലർന്ന .പഴങ്ങൾ കഴിക്കുമ്പോൾ

3. നിപാ രോഗം വന്ന വ്യക്തിയുടെ ഉമിനീർ, കഫം എന്നിവ ശരീരത്തിൽ പുരളുമ്പോഴും, തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗിയിൽ നിന്നും തെറിക്കുന്ന കണങ്ങളിൽ നിന്നും.

അല്ലാതെ വായുവിലൂടെയോ വെള്ളത്തിലൂടെയോ നിപാ വൈറസ് പകർന്ന ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല.

വവ്വാൽ, നിപാ വൈറസിന്റെ പ്രകൃതിദത്ത സംഭരണകേന്ദ്രമാണ്. അതായത് നിപാ, വവ്വാലിന്റെ ശരീരത്തിൽ എത്തിയാൽ പെറ്റു പെരുകി അവിടിരിക്കും. അപ്പോൾ വവ്വാലിന്റെ ശരീരത്തിൽ ഉണ്ടാകുന്ന ആന്‍റിബോഡികൾ കാരണം വവ്വാലിന് അസുഖം വരില്ല. എന്നാൽ നിപായെ കൊണ്ടുനടക്കുന്ന പ്രകൃതിദത്ത കലവറയായ ആയി വവ്വാൽ മാറും.
Loading...

1998 ൽ മലേഷ്യയിൽ നിപാ വൈറസ് ബാധയുണ്ടായത് പന്നി ഫാമിൽ ജോലി ചെയ്തിരുന്നവർക്കാണ്‌. ഫാമിലെ മരങ്ങൾ നിറയെ വവ്വാൽ ആയിരുന്നു. അവയുടെ വിസർജ്യം പന്നികൾ ഭക്ഷിച്ചപ്പോൾ അവയുടെ ശരീരത്തിൽ നിപ്പ പെരുകുകയും പന്നികളിൽ നിന്നും മനുഷ്യന് കിട്ടുകയും ആയിരുന്നു. സമ്പർക്കത്തിലൂടെയുള്ള അണുബാധയാണ് ഇവിടെ സംഭവിച്ചത്.

ബംഗ്ലാദേശിൽ രണ്ടു പ്രാവശ്യം നിപാ വൈറസ് ബാധ ഉണ്ടായി. ആദ്യം, ഈന്തപ്പനയുടെ നീരു നേരിട്ട് കുടിച്ചവർക്ക്. നീര് ചൂടാക്കി പാനീയം ആയി കുടിക്കുന്ന രീതിയാണ് അവിടെയുള്ളത്. ചിലർ നേരിട്ട് കുടിച്ചപ്പോൾ ആണ് അസുഖം വന്നത്. ഇൻഫ്രാറെഡ് ക്യാമറ കൊണ്ട് പരിശോധിച്ചപ്പോൾ നീരെടുക്കാൻ വെട്ടിയ തടിയിൽ നിന്നും ഊറുന്ന നീര് വവ്വാൽ എന്നും വന്ന് കുടിക്കുന്നു. ഇങ്ങിനെ വവ്വാലിന്റെ ഉമിനീർ കലർന്ന നീരാണ് ശേഖരിച്ചു അന്നു ചിലർ കുടിച്ചത്. അപ്പോൾ അവിടെ വവ്വാലിന്റെ ഉമിനീർ ആണ് നിപായെ കൊടുത്തത്. അതായത് ഭക്ഷ്യജന്യ അണുബാധ

രണ്ടാം പ്രാവശ്യം അവിടെ രോഗം വന്നത്, രോഗം വന്ന ഒരാളെ പരിചരിച്ചവർക്കും കാണാൻ വന്നവർക്കും ആയിരുന്നു. അതായതു സമ്പർക്കത്തിലൂടെയുള്ള അണുബാധ.

ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നു .അവയുടെ ഫലങ്ങൾ ഇവയാണ് .

1 നിപാ വൈറസു 22 ഡിഗ്രിക്കും 37 ഡിഗ്രിക്കും ഇടക്ക് മാത്രമേ ജീവനുള്ളവയായി ഇരിക്കുകയുള്ളു. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ നിപാ നശിക്കും.

2 .ഈർപ്പം ഉള്ള വസ്തുക്കളിൽ മാത്രമേ നിപ്പക്ക് ശക്തി ഉണ്ടാകൂ. വിസർജ്യം നിപ്പയെ നശിപ്പിക്കും.

3 .പുറത്തുവന്നാൽ അന്തരീക്ഷ ഊഷ്മാവിൽ പരമാവധി 15 മിനിറ്റു ജീവിച്ചിരിക്കും.

4 . പഴങ്ങളിലെ പഞ്ചസാരയും പുളിരസവും നൽകുന്ന അനുകൂല അസിഡികായ പിഎച്ച് 3 - 5 കിട്ടിയാൽ നാല് ദിവസം വരെ പഴങ്ങളിലും തെങ്ങു, പന മുതലായവയുടെ നീരിലും ജീവിക്കും. പിഎച്ച് ആൽക്കലൈൻ പിഎച്ച് എട്ടിനു മുകളിൽ എത്തിയാൽ നിപായുടെ പുറംതോട് പൊട്ടി നശിക്കും. അതാണ് സോപ്പ്, നിപായെ നശിപ്പിക്കുന്നത്.

5 . സ്പർശനത്തിൽ കൂടിയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നിപാ പകരുന്നത്. രോഗിയുടെ സ്രവങ്ങൾ കൈയിലും മറ്റും പുരണ്ടാൽ അണുബാധ ഉണ്ടാകാം. രോഗി ചുമയ്ക്ക്മ്പോൾ തെറിക്കുന്ന സ്രവം അടുത്തുനിൽക്കുന്ന ആളിലേക്കു തെറിച്ചു വീണാൽ രോഗം വരാം. ഈ അവസ്ഥയിൽ വായുവിൽ കൂടെ പകരുന്നു എന്ന് വേണമെങ്കിൽ പറയാം. പക്ഷേ തൊട്ടടുത്ത് തെറിക്കുന്ന സ്രവം ആണ് വായുവിൽ കൂടി എത്തുന്നത്.

6 .തൊണ്ടയിൽ എത്തിയാലേ നിപാക്ക് രോഗം വരുത്താൻ കഴിയൂ. രോഗാണുക്കൾ കലർന്ന പഴങ്ങൾ കഴിക്കുമ്പോഴും, രോഗിയുടെ സ്രവം നേരിട്ട് വായിലോ മൂക്കിലോ എത്തിയാലും ഇൻഫെക്ഷൻ വരും. തൊണ്ടയിലെ ടോൺസിൽസ് ആണ് നിപാ ആദ്യം വളരാൻ ഉപയോഗിക്കുന്നത്. പിന്നെ താഴോട്ട് ശ്വാസ കോശത്തിലേക്ക് കടക്കും. ശ്വാസകോശത്തിൽ പെറ്റുപെരുകുന്ന നിപ്പ രക്തത്തിലൂടെ തലച്ചോറിൽ എത്തും. കൂടാതെ രോഗിയുടെ തൊണ്ടയിലും മൂക്കിലും ഉമിനീരിലും എത്തും.

ഈ തരത്തിൽ ഉള്ള പകരൽ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളു. ഇനി കേരളത്തിൽ നിപ്പ പകർന്നത് വേറെ ഏതെങ്കിലും രൂപത്തിൽ ആണെങ്കിൽ ശാസ്ത്രലോകത്തിന് അതൊരു മുതൽകൂട്ടായിരിക്കും. നിപ്പ അങ്ങിനെയും പകരാം...

എൻസിബിഐ (National Center for Biotechnology Information) യുടെ പഠന റിപ്പോർട്ട് വായിക്കാം .അതിലെ ഓരോ റഫറൻസും ഓരോ പേപ്പർ ആണ്.
https://www.ncbi.nlm.nih.gov/books/NBK114486/
First published: May 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...