• HOME
 • »
 • NEWS
 • »
 • life
 • »
 • Sleep and Stroke |നിങ്ങള്‍ അമിതമായി ഉറങ്ങാറുണ്ടോ? അമിത ഉറക്കം പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

Sleep and Stroke |നിങ്ങള്‍ അമിതമായി ഉറങ്ങാറുണ്ടോ? അമിത ഉറക്കം പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

എട്ട് മണിക്കൂറിലധികം ഉറങ്ങുന്ന ആളുകൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  വാരാന്ത്യങ്ങളില്‍ ഏറെ നേരം ഉറങ്ങാന്‍ സാധിക്കുന്നത് ഒരാഡംബരം തന്നെയാണ്. എന്നാല്‍ എല്ലാ ദിവസവും അമിതമായി ഉറങ്ങുണ്ടെങ്കില്‍ അത് ചിലപ്പോള്‍ ഒരു രോഗ സൂചനയാകാം. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരേക്കാൾ എട്ട് മണിക്കൂറിലധികം ഉറങ്ങുന്ന ആളുകൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ജീവിത സാഹചര്യങ്ങളും ജീവിതരീതിയും മാറിയതോടെ രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന ആഘാതങ്ങൾ വരാൻ സാധ്യതയുള്ളവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

  വ്യായാമങ്ങളോടും മറ്റും വിമുഖത പ്രകടിപ്പിക്കുന്ന സമകാലിക ജീവിതശൈലി കാരണം, 25 വയസ്സിന് താഴെ പ്രായമുള്ള ആളുകൾ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് ഇരയാകാറുണ്ട്. ഇത് പക്ഷാഘാതത്തിലേക്ക് നയിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

  2019 ഡിസംബർ 11 ന് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ 'ന്യൂറോളജി' ജേണലിന്റെ ഓൺലൈൻ പതിപ്പിൽ, ശരാശരി 62 വയസ്സുള്ള 32,000 ലധികം ആളുകൾക്കിടയിൽ പക്ഷാഘാതം വരാനുള്ള സാധ്യതയെക്കുറിച്ച് ഗവേഷകർ നടത്തിയ പഠനത്തിന്റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

  രക്തം സമ്മർദ്ദം മൂലമുണ്ടാകുന്ന രോഗാവസ്ഥകളെയും പഠനത്തിന് വിധേയരായ ആളുകളുടെ ഉറക്ക രീതികളും തമ്മിൽ ബന്ധപ്പെടുത്തിയുള്ള വിശകലനമാണ് ഈ പഠനത്തിൽ ഗവേഷകർ നടത്തിയത്.ചൈനയിലെ വുഹാനിലെ ഹുവാഷോങ് സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ഡോ.ഷിയോമിൻ ഷാങ് ആണ് പഠന പ്രബന്ധത്തിന്റെ രചയിതാവ്.

  തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. അപ്പോഴാണ് വ്യക്തികളിൽ പക്ഷാഘാതം സംഭവിക്കുന്നത്. പഠനമനുസരിച്ച്, രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരേക്കാൾ ഒമ്പത് മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്ന ആളുകൾക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 23% കൂടുതലാണ്.

  കൂടാതെ, ഒരു ദിവസം പകൽ സമയത്ത്, 90 മിനിറ്റെങ്കിലും ഉറങ്ങുന്ന ആളുകൾക്ക്, ദിവസം, 30 മിനിറ്റിൽ താഴെ ഉറങ്ങുന്നവരെ അപേക്ഷിച്ച് പക്ഷാഘാതം വരാനുള്ള സാധ്യത 25 ശതമാനാം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതുപോലെ, കൂടുതൽ സമയം ഉറങ്ങുകയും എന്നാൽ നന്നായി ഉറങ്ങാൻ സാധിക്കാത്തവരുമായ ആളുകളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 82 ശതമാനം അധികമാണ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

  പക്ഷാഘാതം ഉണ്ടായതിന് ശേഷവും ഉറക്കത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഒട്ടനേകമാണ്. സ്ട്രോക്ക് പോലെയുള്ള രോഗാവസ്ഥയെ അതിജീവിച്ചവരിൽ പകുതിയിലധികം പേരും തുടർന്നുള്ള മാസങ്ങളിൽ ഉറങ്ങാൻ ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. ഉറക്കക്കുറവ് രോഗശാന്തിയെ തടസ്സപ്പെടുത്തുകയും വിഷാദ രോഗങ്ങൾക്കും ഓർമ്മക്കുറവിനും കാരണമാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

  പക്ഷാഘാതവും ഉറക്കവും തമ്മിലുള്ള ബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ മാത്രമുള്ള തെളിവുകൾ ഇപ്പോഴും ലഭ്യമല്ല. ഉറക്കത്തിന്റെ ദൈർഘ്യം കൂടുന്നതിന് ന്യായമായ മറ്റു കാരണങ്ങളും നിലവിലുണ്ട്.

  “അമിത ഉറക്കവും ഹൃദയാഘാതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാൻ വൈദ്യശാസ്ത്രത്തിന് സാധിച്ചിട്ടില്ല. എന്നാൽ കൂടുതൽ ഉറങ്ങുന്നവരിൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിക്കുകയും അത് ഭാരം വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ കൊളസ്ട്രോളും അമിത ഭാരവും സ്ട്രോക്കിലേക്ക് നയിക്കാൻ ശേഷിയുള്ള ഘടകങ്ങളാണ്", ഷാലിമർ ബാഗിലെ, ഫോർട്ടിസ് ആശുപത്രിയിലെ ന്യൂറോളജി ഡയറക്ടർ ഡോ. ജയ്ദീപ് ബൻസാൽ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

  എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുന്നത് പക്ഷാഘാതം വരാനുള്ള സാധ്യത 80 ശതമാനം വരെ കുറയ്ക്കുമെന്ന് പല ആരോഗ്യ വിദഗ്ധരും കരുതുന്നു. അതിനാൽ മിതമായ വ്യായാമങ്ങൾ ദൈനംദിന ജീവിതത്തിൽ പിന്തുടരുക. ജങ്ക് ഫുഡ്, പുകവലി, അമിതമായ മദ്യപാനം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക. നിങ്ങളുടെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ശരീരത്തിന്റെ പൊതുവായ ആരോഗ്യം എന്നിവ കൃത്യമായി നിരീക്ഷിക്കുക.
  Published by:Sarath Mohanan
  First published: