• HOME
 • »
 • NEWS
 • »
 • life
 • »
 • Antidepressants and Heart Patients | വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നുകൾ ഹൃദ്രോഗികളിൽ മരണനിരക്ക് ഉയരാൻ കാരണമാകുന്നുവെന്ന് പഠനം

Antidepressants and Heart Patients | വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നുകൾ ഹൃദ്രോഗികളിൽ മരണനിരക്ക് ഉയരാൻ കാരണമാകുന്നുവെന്ന് പഠനം

ഒരു വ്യക്തി കഠിനമായ മാനസിക സമ്മർദ്ദത്തിലൂടെ നിരന്തരമായി കടന്നു പോകുമ്പോൾ വിഷാദത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്.

 • Last Updated :
 • Share this:
  വിഷാദത്തെ (Depression) ഒരു സാധാരണ മാനസികാരോഗ്യ പ്രശ്നമെന്ന നിലയിൽ ഇന്നത്തെ സമൂഹം കണക്കാക്കാൻ തുടങ്ങിയിട്ടുണ്ട്. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വിഷാദ രോഗം മിക്കവാറും എല്ലാവരെയും ബാധിക്കാറുണ്ട്. ലോകത്ത് പ്രായപൂർത്തിയായവരിൽ ഏകദേശം 5 ശതമാനം പേരും വിഷാദരോഗം ബാധിച്ചിരാണെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂരിഭാഗം പേരും ഇന്ന് വിഷാദ രോഗം ചികിത്സിക്കാൻ തയ്യാറാണ്. എന്നാൽ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള മരുന്നുകളും ആന്റീഡിപ്രസന്റുകളും ഹൃദ്രോഗത്തിനു കാരണമായേക്കും എന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിട്ടുള്ളത്.

  ഒരു വ്യക്തി കഠിനമായ മാനസിക സമ്മർദ്ദത്തിലൂടെ നിരന്തരമായി കടന്നു പോകുമ്പോൾ വിഷാദത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ വിഷാദ രോഗം ബാധിച്ച് ചികിത്സ തേടുമ്പോൾ ആന്റീഡിപ്രസന്റ് മരുന്നുകൾ കഴിക്കേണ്ടതായി വരുന്നു. മാനസിക രോഗത്തിനുള്ള മരുന്നുകളും ആന്റീഡിപ്രസന്റും ഹൃദ്രോഗികളിലെ മരണ സാധ്യത മൂന്നിരട്ടിയായി വർധിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ജേണലായ യൂറോപ്യൻ ജേണൽ ഓഫ് കാർഡിയോവാസ്കുലർ നഴ്‌സിംഗിൽ ഈ പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തെ മൊത്തം ജനസംഖ്യയിൽ ഏകദേശം 28 കോടി ആളുകൾ വിഷാദ രോഗം ബാധിച്ചവരാണ്. കൂടാതെ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും വിഷാദരോഗത്തിന് അടിമയാകുന്നത്. പ്രായപൂർത്തിയായവരിൽ തന്നെ മുതിർന്നവരിലാണ് വിഷാദരോഗം കൂടുതലായി കാണപ്പെടുന്നത്. ഹൃദ്രോഗികളിൽ സൈക്കോട്രോപിക് മരുന്നുകളുടെ ഉപയോഗം വളരെ സാധാരണമാണെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. പെർണില്ലെ ഫെവെജ്ലെ ക്രോംഹൗട്ട് വ്യക്തമാക്കി. ഹൃദ്രോഗ ബാധിതരായവരിൽ മൂന്നിൽ ഒരാൾക്ക് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ ഹൃദ്രോഗികളിൽ സൈക്കോസിസ് പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ഹൃദ്രോഗികൾക്ക് സൈക്കോട്രോപിക് മരുന്നുകൾ നിർദ്ദേശിക്കുന്നത് മരണസാധ്യത വർദ്ധിപ്പിക്കുമെന്ന് ഓർക്കേണ്ടതുണ്ടെന്നും ഡോ. പെർണില്ലെ പറയുന്നു.

  ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹൃദ്രോഗം. ഹൃദ്രോഗികൾക്കിടയിലെ ഉയർന്ന മരണനിരക്ക് സൈക്കോട്രോപിക് മരുന്നുകളുടെയോ മാനസികരോഗത്തിന്റെയോ തിക്തഫലം മൂലമാണോ എന്നത് പഠന വിധേയമാക്കേണ്ട വിഷയമാണ്. ഹൃദ്രോഗികളിൽ വിഷാദം ഉടലെടുത്താൽ അത് കൂടുതൽ വഷളാകാനും മരണത്തിനുപോലും കാരണമാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

  Also Read-Immunity Booster Drinks | രോഗപ്രതിരോധം വർദ്ധിപ്പിക്കാനും ഒമിക്രോണിനെ തടയാനും സഹായിക്കുന്ന പാനീയങ്ങൾ

  ഇസ്കെമിക് ഹൃദ്രോഗം, ഹൃദയസ്തംഭനം അല്ലെങ്കിൽ വർധിച്ച് ഹൃദയമിടിപ്പ് എന്നീ രോഗാവസ്ഥകൾ നേരിടുന്ന 12,913 ഹൃദ്രോഗികളെയാണ് ഡോ. പെർണില്ലെ ഫെവെജ്ലെ ക്രോംഹൗട്ട് പഠനത്തിൽ ഉൾപ്പെടുത്തിയത്. ആശുപതിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ ഈ രോഗികളോട് ഒരു ചോദ്യാവലി പൂർത്തിയാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതത്. ഇതിലെ സ്‌കോറുകളെ അടിസ്ഥാനമാക്കി ഉത്കണ്ഠ, വിഷാദം എന്നിവയെ ഗ്രേഡ് ചെയ്യുകയും ചെയ്തു.

  പഠനത്തിന്റെ ഭാഗമായി ഡോ. പെർണില്ലെ ഫെവെജ്ലെ ക്രോംഹൗട്ട് ഹൃദയാഘാതമോ വർധിച്ച ഹൃദയമിടിപ്പോ മൂലം ആശുപതിയിൽ പ്രവേശിക്കപ്പെട്ട രോഗികളിൽ ആരൊക്കെയാണ് ആശുപത്രിയിൽ എത്തുന്നതിന് ആറു മാസം മുമ്പ്, ആന്റീഡിപ്രസന്റ് അല്ലെങ്കിൽ സൈക്യാട്രിക് മരുന്നുകൾ കഴിച്ചിരുന്നത് എന്നത് സംബന്ധിച്ച വിവര ശേഖരണവും നടത്തിയിരുന്നു. കൂടാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം ഒരു വർഷത്തോളം അവരുടെ ആരോഗ്യ നിലയെക്കുറിച്ച് വിശദമായ അന്വേഷണവും നടത്തി.
  Published by:Jayesh Krishnan
  First published: