നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Mental Health | കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

  Mental Health | കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

  പ്രതികൂലമായ ബാല്യകാല അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ മാനസികാരോഗ്യം മോശമാകാനുള്ള സാധ്യത വളരെകൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

  • Share this:
   ഒരു കുട്ടി ജനിക്കുന്നത് മുതൽ സ്കൂളിൽ (School) പോകുന്നത് വരെയുള്ള കാലഘട്ടത്തിൽ എല്ലാ കാര്യങ്ങളും പഠിക്കുന്നത് സ്വന്തം വീട്ടിൽ (Home) നിന്നാണ്. കുട്ടികളുടെ ആദ്യ വിദ്യാലയം അവരുടെ വീടാണെന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. മാതാപിതാക്കൾ (Parents) പറഞ്ഞുകൊടുക്കുന്നതിലൂടെയും സ്വയം കണ്ടു പഠിച്ചുമാണ് മുതിർന്നവരെ ബഹുമാനിക്കുക എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നത്. എന്നാൽ പ്രതികൂലമായ ബാല്യകാല അനുഭവങ്ങളിലൂടെ (Negative Childhood Experiences) കടന്നുപോകുന്ന കുട്ടികളുടെ മാനസികാരോഗ്യം (Mental Health) മോശമാകാനുള്ള സാധ്യത വളരെകൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

   പലപ്പോഴും ബാല്യത്തിലുണ്ടായ മോശമായ അനുഭവങ്ങളും ഒറ്റപ്പെടലുകളും നമ്മൾ മറക്കാറില്ല. ഇതുപോലെ പ്രതികൂലമായ സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്ക് ജീവിതകാലം മുഴുവൻ അതിന്റെ സ്വാധീനമുണ്ടാകുമെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഈ വിഷയത്തെക്കുറിച്ച് ഓക്ക്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. 2019 ലെ ന്യൂസിലൻഡ് ഫാമിലി വയലൻസ് സർവേയിൽ നിന്ന് 2,888 പേരുടെ അനുഭവങ്ങൾ വിലയിരുത്തിയാണ് ഗവേഷകർ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർണായകമായ അനുമാനങ്ങളിലെത്തിയത്. അതിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങൾ 'ചൈൽഡ് അബ്യൂസ് ആൻഡ് നെഗ്‌ലെക്റ്റ്' എന്ന ജേർണലിൽ അവർ പ്രസിദ്ധീകരിച്ചു.

   വിവിധ തരത്തിലുള്ള അക്രമങ്ങൾ, മയക്കുമരുന്ന് ദുരുപയോഗം, മാനസിക രോഗങ്ങൾ, വിവാഹമോചനം എന്നിങ്ങനെ വ്യത്യസ്തമായ പ്രതികൂല സാഹചര്യങ്ങളിൽ വളർന്ന കുട്ടികളെ അവർ പഠനത്തിനായി തെരഞ്ഞെടുത്തു. എട്ട് വ്യത്യസ്ത തരത്തിലുള്ള കുട്ടിക്കാലങ്ങളും പ്രതികൂല സാഹചര്യങ്ങളും ഗവേഷകർ പഠനത്തിനായി പരിശോധിച്ചു. കൂടാതെ മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ എന്നതും കണക്കിലെടുത്തു. ഇത്തരം നിരവധി പരിശോധനകളിലൂടെയും കണ്ടെത്തലുകളിലൂടെയുമാണ് ഗവേഷകർ കുട്ടികളുടെ ബാല്യകാലം ജീവിതകാലം മുഴുവൻ അവരിൽ സ്വാധീനം സൃഷ്ടിക്കുമെന്ന്കണ്ടെത്തിയത്.

   “കുട്ടിക്കാലത്ത് നേരിടുന്ന മാനസികസമ്മർദ്ദങ്ങൾ നമ്മുടെ ആരോഗ്യത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അതിന്റെ അനന്തരഫലങ്ങൾ സമൂഹത്തിലുടനീളം പ്രതിധ്വനിക്കുന്നു. ഇത് കുടുംബങ്ങളിലും നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിലും സമ്പദ്‌വ്യവസ്ഥയിലും മോശമായ മാറ്റങ്ങൾക്ക് കാരണമാകുന്നു”, ഫാക്കൽറ്റി ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ് സ്കൂൾ ഓഫ് പോപ്പുലേഷൻ ഹെൽത്തിലെ അസോസിയേറ്റ് പ്രൊഫസർ ജാനറ്റ് ഫാൻസ്ലോ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു.

   കുട്ടിക്കാലത്ത് നാലോ അതിലധികമോ വിഷമകരമായ ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്നത് പ്രായപൂർത്തിയാകുമ്പോൾ മാനസികാരോഗ്യം മോശമാകാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. നിങ്ങളുടെ കുട്ടിയെ ദോഷകരമായ സംഭവങ്ങളിൽ നിന്നും പൂർണമായി സംരക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കില്ലെങ്കിലും കുട്ടികളുടെ ബാല്യകാലം സംരക്ഷിക്കുന്നതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

   മനസ്സിനുണ്ടാകുന്ന സമ്മർദ്ദങ്ങൾ ശാരീരികമായുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള കുട്ടികൾക്ക് ശാരീരിക വൈകല്യങ്ങളും വിട്ടുമാറാത്ത ശാരീരിക ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ഹൃദ്രോഗവും ആസ്ത്മയുമെല്ലാം ഇത്തരം ആരോഗ്യപ്രശ്‌നങ്ങളിൽ ഉൾപ്പെടുന്നു. ഗവേഷണത്തിൽ പങ്കെടുത്തവരിൽ45 % കുട്ടികൾക്ക് ഇത്തരത്തിലുള്ള മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടില്ല എന്നും പഠനം പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}