നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Stress and Heart Attack | മാനസിക സമ്മർദം മനസിന്റെ ആരോഗ്യത്തെ മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പഠനം

    Stress and Heart Attack | മാനസിക സമ്മർദം മനസിന്റെ ആരോഗ്യത്തെ മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പഠനം

    ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പുകവലിയും പൊണ്ണത്തടിയുമെല്ലാം ഹൃദയാഘാതത്തിലേക്ക് നയിക്കുമെന്ന് നമുക്കറിയാം

    • Share this:
      യുവാക്കളില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തെക്കുറിച്ചുള്ള (Heart Attack) വാര്‍ത്തകള്‍ നമ്മള്‍ അടിക്കടി കേള്‍ക്കാറുണ്ട്. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് കൂടി വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

      ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും (High Blood Pressure), പുകവലിയും (Smoking), പൊണ്ണത്തടിയുമെല്ലാം (Obesity) ഹൃദയാഘാതത്തിലേക്ക് നയിക്കുമെന്ന് നമുക്കറിയാം.

      സമാനമായ രീതിയില്‍ മാനസിക സമ്മര്‍ദ്ദവും (Stress) ഹൃദയാഘാതത്തിന് വഴിയൊരുക്കുന്നുവെന്ന് ഇപ്പോള്‍ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മുന്‍കരുതലുകള്‍ നാം സ്വീകരിക്കേണ്ടതുണ്ട് എന്ന് ജെഎഎംഎ നെറ്റ്വര്‍ക്കില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം മുന്നറിയിപ്പ് നല്‍കുന്നു.

      കൊറോണറി ഹൃദ്രോഗം ഉള്ള 918 രോഗികള്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. നിരവധി പരീക്ഷണങ്ങളിലൂടെ ഇവര്‍ക്ക് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ (Myocardial Ischemia) ഉണ്ടോ എന്നറിയുകയായിരുന്നു പ്രധാന ലക്ഷ്യം. നമ്മുടെ ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുന്ന അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ. ഈ രോഗമുണ്ടെങ്കില്‍ ഹൃദയ പേശികള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെ വരുന്നു.

      4-9 വര്‍ഷക്കാലം ഗവേഷകര്‍ ഈ രോഗികളെ നിരീക്ഷിച്ചു. ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞെട്ടിക്കുന്ന ഫലങ്ങളാണ് പുറത്തു വന്നത്. നിരവധി രോഗികള്‍ മാനസിക സമ്മര്‍ദ്ദം മൂലമുള്ള ഇസ്‌കീമിയ, കണ്‍വെന്‍ഷണല്‍ സ്‌ട്രെസ് എന്നീ അവസ്ഥകള്‍ നേരിടുന്നതായി ഗവേഷകസംഘം കണ്ടെത്തി. ഇവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനഫലങ്ങള്‍ സൂചിപ്പിച്ചു.

      പഠനത്തിന്റെ അടിസ്ഥാനത്തില്‍, മാനസിക സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് ഡോ. മൈക്കല്‍ ടി ഓസ്‌ബോണ്‍ വിശദീകരിച്ചു. മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അഹമ്മദ് തവാക്കോളിന്റെ നേതൃത്വത്തില്‍ ഈ വിഷയത്തെ സംബന്ധിച്ച് നടത്തിയ വിശകലനത്തില്‍ ഡോ. ഓസ്‌ബോണും പങ്കെടുത്തിരുന്നു.

      തലച്ചോറിലെ, ഭയത്തിന്റെ കേന്ദ്രമായ അമിഗ്ഡാല (Amygdala) മാനസിക സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നുണ്ടെന്നും ഇത് ചില പ്രത്യേക ഹോര്‍മോണുകളുടെ ഉത്പാദനത്തിന് കാരണമാകുമെന്നും അവര്‍ വിശദീകരിച്ചു. ഈ ഹോര്‍മോണുകള്‍ ഒരു സമയം കഴിയുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ്, രക്ത സമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.

      Vitamin D Supplements അമിതമായി കഴിക്കരുത്; അതുമൂലമുണ്ടാകുന്ന അഞ്ച് പാർശ്വഫലങ്ങൾ അറിയാം

      മാനസിക സമ്മര്‍ദ്ദം ഹൃദയ ധമനികളുടെ വീക്കത്തിന് കാരണമാകുമെന്നും രക്തം കട്ടപിടിക്കുന്നത് വര്‍ദ്ധിപ്പിക്കുമെന്നും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു. ഇത് അഥെറോസ്‌ക്ലീറോസിസ് (Atherosclerosis) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ധമനി ഭിത്തികളിലും പരിസരത്തും കൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍, മറ്റ് പദാര്‍ത്ഥങ്ങള്‍ എന്നിവ അടിഞ്ഞു കൂടുന്നതിന് ഈ അവസ്ഥ കാരണമാകുകയും പിന്നീട് ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന്
      പഠനത്തില്‍ പറയുന്നു.

      Healthy Diet During Pregnancy | ഗർഭാവസ്ഥയുടെ തുടക്കം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

      ഹൃദയാഘാതം തടയാനായി, ഭക്ഷണത്തിനും വ്യയാമത്തിനും നല്‍കുന്നതിന് സമാനമായ പ്രാധാന്യം മനസിന്റെ ആരോഗ്യത്തിനും നല്‍കണം. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധവും ശ്രദ്ധയും ജീവിതത്തില്‍ വെച്ചുപുലര്‍ത്തുകയും വേണം.
      Published by:Jayashankar AV
      First published: