നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഗുരുതരമായ കോവിഡ് 19 രോഗബാധ ഉന്മാദ രോഗത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് പഠനം

    ഗുരുതരമായ കോവിഡ് 19 രോഗബാധ ഉന്മാദ രോഗത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് പഠനം

    2020 മാര്‍ച്ച് മുതല്‍ മെയ് വരെ തീവ്രപരിചരണ വിഭാഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു കൂട്ടം രോഗികളില്‍ നിന്നാണ് പഠന സംഘം വിവരങ്ങള്‍ ശേഖരിച്ചത്.

    • Share this:
      കഠിനമായ കോവിഡ് 19 അണുബാധയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ മാനസിക നിലയില്‍ സാരമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇവരില്‍ ചികിത്സാ സമയത്തും അതിനുശേഷവും വിഷാദവും മാനസിക വിഭ്രാന്തിയും ഉള്‍പ്പെടെയുള്ള ബുദ്ധിയെയും ബോധത്തെയും ബാധിക്കുന്ന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണന്നാണ് പഠനം നല്‍കുന്ന വിവരം. ഒരു രോഗി ആശയക്കുഴപ്പത്തിലാകുകയും അസ്വസ്ഥനാകുകയും വ്യക്തമായി ചിന്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിലെ ഗുരുതരമായ അസ്വസ്ഥതയാണ് ഡെലിറിയം അഥവാ ഉന്മാദം.

      ബിഎംജെ ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പകര്‍ച്ചവ്യാധിയുടെ ആരംഭഘട്ടത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 150 ഓളം രോഗികളെയാണ് പഠനം പരിശോധനാ വിധേയരാക്കിയത്. ഇതില്‍ 73 ശതമാനം ആളുകളിലും ഉന്മാദ രോഗം കണ്ടെത്തിയതായി പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്മാദ രോഗത്തിലേക്ക് പോകുന്ന ആളുകളില്‍ അതിനോടൊപ്പം രക്തസമ്മര്‍ദ്ദവും പ്രമേഹവും പോലുള്ള അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇവരില്‍ ആഘാതം കൂടിയ കടുത്ത കോവിഡ് സംബന്ധമായ അസുഖങ്ങളും കണ്ടെത്തിയതായി, മിഷിഗണ്‍ സര്‍വ്വകലാശാലയിലെ മിഷിഗണ്‍ മെഡിസിന്‍ അനസ്തേഷ്യോളജി വിഭാഗത്തില്‍ നിന്നുള്ള പഠന രചയിതാവ് ഫിലിപ്പ് വ്‌ലിസൈഡ്‌സ് പറഞ്ഞു.

      2020 മാര്‍ച്ച് മുതല്‍ മെയ് വരെ തീവ്രപരിചരണ വിഭാഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു കൂട്ടം രോഗികളില്‍ നിന്നാണ് പഠന സംഘം വിവരങ്ങള്‍ ശേഖരിച്ചത്. ഇവര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് ശേഷം ഇവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകളും ടെലിഫോണ്‍ സര്‍വേകളും ഉപയോഗിച്ച്, ഉന്മാദാവസ്ഥ കണ്ടെത്തിയ രോഗികളിലെ പൊതുസ്വഭാവം കണ്ടെത്താന്‍ പഠന സംഘം ശ്രമം നടത്തി.

      കോവിഡ്-19 ബാധിച്ച ആളുകളില്‍, തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയുന്നതിനും രക്തം കട്ടപിടിക്കുന്നതിനും പക്ഷാഘാതം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. കൂടാതെ, ഉന്മാദം തിരിച്ചറിഞ്ഞ രോഗികളില്‍ വീക്കങ്ങള്‍ക്കുള്ള സാധ്യത വളരെയധികം കൂടുതലാണ്. തലച്ചോറിന്റെ വീക്കം മൂലമാകാം ഇവരില്‍ ആശയക്കുഴപ്പവും അസ്വാസ്ഥ്യങ്ങളും കൂടുന്നത്.

      ഇതുകൂടാതെ, കോവിഡ് രോഗം മൂലം ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ രോഗിയ്ക്ക് വേണ്ട വിധത്തില്‍, ഉന്മാദാവസ്ഥയെ തരണം ചെയ്യുന്നതിനുള്ള വിദ്യകള്‍ പഠിപ്പിച്ച് കൊടുക്കാന്‍ ഇവരെ പരിചരിച്ച സംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നുമില്ല.

      കൂടാതെ, രോഗികള്‍ ഉപയോഗിക്കുന്ന മയക്കമുണ്ടാക്കുന്ന മരുന്നുകളും ഉന്മാദവും തമ്മിലും ഒരു പരസ്പര ബന്ധമുണ്ടായിരുന്നു - ഉന്മാദം കണ്ടെത്തിയ രോഗികളില്‍ ഈ മരുന്നുകള്‍ കൂടുതല്‍ ഉയര്‍ന്ന അളവുകളില്‍ നല്‍കിയിരുന്നതായും, അതിവരെ കൂടുതല്‍ മയക്കത്തിലേക്ക് തള്ളിവിട്ടതായും സംഘം കണ്ടെത്തി.

      രോഗികള്‍ ആശുപത്രി വിട്ടതിന് ശേഷവും ഇവരില്‍ ബൗദ്ധിക വൈകല്യങ്ങള്‍ നിലനില്‍ക്കാന്‍ സാധ്യയുണ്ടെന്ന് പഠനം കണ്ടെത്തി. ഏകദേശം മൂന്നിലൊന്ന് രോഗികളും, ആശുപത്രി വിട്ടുപോകുമ്പോള്‍ അവരുടെ രോഗ സംഗ്രഹ റിപ്പോര്‍ട്ടില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ഇവരില്‍ 40 ശതമാനം രോഗികള്‍ക്കും പിന്നെയും വിദഗ്ദ്ധ നഴ്‌സിംഗ് പരിചരണം ആവശ്യമാണ്. പലരിലും ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട്.
      Published by:Jayashankar AV
      First published:
      )}