• HOME
 • »
 • NEWS
 • »
 • life
 • »
 • കോവിഡ് കാലത്തെ വർദ്ധിച്ചുവരുന്ന സ്ക്രീൻ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നുവെന്ന് പഠനം

കോവിഡ് കാലത്തെ വർദ്ധിച്ചുവരുന്ന സ്ക്രീൻ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നുവെന്ന് പഠനം

ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് മയോപിയ ഉണ്ടാകാനുള്ള അപകടസാധ്യത വാസ്തവത്തിൽ, അഞ്ചു മടങ്ങായി വർദ്ധിക്കുന്നുവെന്ന് പഠനം പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തിരക്കേറിയ വർക്ക് ഷെഡ്യൂളുകളും നിരവധി വീട്ടുജോലികളും കൈകാര്യം ചെയ്യേണ്ടതിനാൽ പല രക്ഷിതാക്കളും അവരുടെ കുഞ്ഞുങ്ങളെ ശാന്തരാക്കുന്നതിനുള്ള ഒരു മാർഗ്ഗമായി കാണുന്നത്, ഫോണിലോ ലാപ്ടോപ്പിലോ കാർട്ടൂൺ, അല്ലെങ്കിൽ രസകരമായ ഒരു പഠന വീഡിയോയോ വച്ചുകൊടുത്ത് അവരെ ഒരു മൂലയ്ക്ക് ഇരുത്തുക എന്നുള്ളതാണ്. എന്നാല്‍, വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുട്ടികളെ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ നല്ലൊരു മാർഗമല്ല ഇതെന്നാണ്‌.

  കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുട്ടികളിലെ മയോപിയ (ഹ്രസ്വദൃഷ്ടി) കേസുകളിൽ 25 ശതമാനം വർധനയുണ്ടായതായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് മയോപിയ ഉണ്ടാകാനുള്ള അപകടസാധ്യത വാസ്തവത്തിൽ, അഞ്ചു മടങ്ങായി വർദ്ധിക്കുന്നുവെന്ന് പഠനം പറയുന്നു. കൂടാതെ, വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ മയോപിയ 100 ശതമാനം വർദ്ധിച്ചതായും പഠനം വെളിപ്പെടുത്തുന്നു. 'കുട്ടികളുടെ നേത്ര ആരോഗ്യവും സുരക്ഷാ ബോധവൽക്കരണ മാസവും' എന്ന പേരില്‍ എല്ലാ വർഷവും ഓഗസ്റ്റിൽ ആചരിക്കുന്ന ബോധവൽക്കരണ പരിപാടിയുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയത്.

  നിങ്ങളിൽ മയോപ്പിയയെ കുറിച്ച് അറിയാത്തവർ ഉണ്ടെങ്കിൽ മനസ്സിലാക്കേണ്ടത്, മയോപിയ എന്നത് ഒരു നിശ്ചിത അകലത്തിലുള്ള വസ്തുക്കളെ അവ്യക്തമായി കാണപ്പെടുന്ന ഒരു അവസ്ഥയാണ്. കൂടാതെ കമ്പ്യൂട്ടറുകളുടെ അമിതമായ ഉപയോഗം അല്ലെങ്കിൽ ആയാസകരമായ രീതിയില്‍ കമ്പ്യൂട്ടറുകളിൽ നോക്കിയിരിക്കുന്നത് കണ്ണുകളെ ബുദ്ധിമുട്ടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. കുട്ടികൾക്കിടയിൽ പെട്ടെന്ന് മയോപിയ കേസുകൾ വർദ്ധിക്കാനുള്ള ഒരു പ്രധാന കാരണം ഇപ്പോഴത്തെ ഓൺലൈൻ ക്ലാസുകളുടെ വർദ്ധനവാണ്. കൂടാതെ, ഒരാൾ വീടിനു പുറത്ത് ചെലവഴിക്കുന്ന സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ വീടിനകത്ത് ചെലവഴിക്കുന്ന സമയവും മയോപിയ ഉണ്ടാകുന്നതില്‍ നിർണ്ണായക ഘടകമായി മാറുന്നു.

  "വീടിന് പുറത്ത് സൂര്യപ്രകാശത്തിൽ കളിക്കാനുള്ള സമയക്കുറവും സ്പോർട്സും വ്യായാമവും പോലുള്ള പാഠ്യേതരപ്രവർത്തനങ്ങള്‍ കുറവുമായതിനാൽ, ഇന്നത്തെ കുട്ടികളിൽ മയോപ്പിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്" ന്യൂസ് 18 നോട് സംസാരിക്കവെ, പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധയായ മഞ്ജുള ജയകുമാർ പറഞ്ഞു, "സ്കൂളുകൾ അടച്ചപ്പോൾ, അവർ ഓൺലൈനിലാണ്‌ ഇപ്പോള്‍ പഠിക്കുന്നത്, അതുകൊണ്ടുതന്നെ ടിവി കാണുന്നതോ ഗെയിമുകൾ കളിക്കുന്നതോ പോലുള്ള അവരുടെ എല്ലാ വിനോദ പ്രവർത്തനങ്ങളും വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നതിനും ഇത് കാരണമായി. ഈ വിനോദ പരിപാടികൾ എല്ലാം തന്നെ കണ്ണിന് ദോഷകരമാകുന്നതല്ലാതെ ഒരു വിധത്തിലും അവയ്ക്ക് ഗുണകരമാവുകയില്ല."

  എന്താണ് മയോപിയയ്ക്ക് കാരണമാകുന്നത്?

  നമ്മുടെ കാഴ്ചയിലുള്ള വസ്തുവും നമ്മുടെ കണ്ണും തമ്മിലുള്ള അകലം 33 സെന്റിമീറ്ററിൽ കുറവായ രീതിയില്‍ വായനയും എഴുത്തും പോലുള്ള പ്രവർത്തനങ്ങളിൽ ദീർഘനേരം തുടരുന്നതാണ് ഈ അവസ്ഥയുണ്ടാകാനുള്ള ഒരു പ്രധാന കാരണം. അത്തരത്തില്‍ വസ്തുക്കളെ ഇത്രയും അടുത്ത് കാണുന്നത് സമീപ കാഴ്ചയും മറ്റ് കണ്ണിന്റെ പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകും എന്നാണ് ചിൽഡ്രൻസ് ഒഫ്താൽമോളജി അസോസിയേഷൻ, ഡബ്ല്യുഎസ്പിഒഎസിന്റെ പഠനം വെളിപ്പെടുത്തുന്നത്.

  കോവിഡ് -19 മഹാമാരിയുടെ അനുബന്ധമായി വന്ന ലോക്ക്ഡൗൺ സമയത്ത്, വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ എന്നിവയുടെ സ്ക്രീനുകളിലേക്ക് പലപ്പോഴും ഇടവേളകളില്ലാതെ നോക്കിയിരിക്കുന്നത് കുട്ടികളിൽ ഒരു സാധാരണ രീതിയാണ്. “ഡിജിറ്റൽ ഉപകരണങ്ങളുമായുള്ള അത്തരം ഇടപഴകലുകൾ കുട്ടികളുടെ കാഴ്ച്ചയെ ഗുരുതരമായി ബാധിക്കും. മാത്രമല്ല, പ്രകാശം പുറപ്പെടുവിക്കുന്ന ഈ ഡിജിറ്റൽ ഉപകരണങ്ങൾ മയോപിയയ്ക്ക് പുറമേ വരണ്ട കണ്ണുകള്‍, വെളിച്ചം കാണാനുള്ള കഴിവില്ലായ്മ,എന്നിവ പോലുള്ള മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു," ഡോ. ജയകുമാർ ചൂണ്ടിക്കാട്ടി.

  കുട്ടികളുടെ കണ്ണുകൾ എങ്ങനെ സംരക്ഷിക്കാം?

  മൊബൈൽ ഫോണുകളോ ലാപ്ടോപ്പുകളോ ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ ഇടവേളകള്‍ എടുത്തു വേണം അവ കാണാൻ. ഉദാഹരണത്തിന്, ഒരു കുട്ടി ഒരു കമ്പ്യൂട്ടർ സ്ക്രീനിന്റെയോ മൊബൈൽ ഫോണിന്റെയോ മുന്നിൽ മണിക്കൂറുകളോളം ചെലവഴിക്കുകയാണെങ്കിൽ, അതേ പ്രവർത്തനം ഇടയ്ക്കിടെ ഇടവേള എടുത്ത് ചെയ്യുന്ന മറ്റൊരു കുട്ടിയേക്കാൾ അവന്‌/അവൾക്ക് കണ്ണുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

  അസാധാരണമായ ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കാനാകാത്തതിനാൽ, സാധ്യമെങ്കിൽ, മൊബൈൽ ഫോണുകൾക്ക് പകരം ലാപ്ടോപ്പുകളോ കമ്പ്യൂട്ടറുകളോ ഉപയോഗിക്കാൻ മാതാപിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. കാരണം, ഈ ഡിജിറ്റൽ ഉപകരണങ്ങളും കണ്ണുകളും തമ്മിലുള്ള ദൂരം മൊബൈൽ ഫോൺ സ്ക്രീനിന്റേതിനേക്കാള്‍ ഗുണപ്രദമാണ്‌.

  കുട്ടികൾ ദിവസവും വീടിന് പുറത്ത് സൂര്യപ്രകാശത്തിൽ 1 മുതൽ 2 മണിക്കൂർ വരെ കളിക്കണം എന്നുള്ളത് അത്യാവശ്യമായ ഒരു കാര്യമാണ്‌. അവർ മാസ്ക് ധരിക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നിടത്തോളം കാലം അത് അവർക്ക് ഗുണമേ ചെയ്യുകയുള്ളൂ.

  ആരോഗ്യകരവും പോഷകാഹാരസന്തുലിതവുമായ ഭക്ഷണക്രമം കുട്ടികളുടെ മൊത്തത്തിലുള്ള വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു. മയോപിയയുടെ വികസനം തടയുന്നതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളിൽ കുറഞ്ഞ അളവിലുള്ള അട്രോപിൻ ഐ ഡ്രോപ്സും ഓർത്തോകെരാറ്റോളജിയും ആർജിപി കോൺടാക്റ്റ് ലെൻസുകളും സഹായകരമാണ്.

  എന്നിരുന്നാലും, കടുത്ത റെറ്റിന ഡിറ്റാച്ച്മെന്റ് പോലുള്ള രോഗവാസ്ഥ സംഭവിക്കുകയാണെങ്കിൽ, അത് പരിഹരിക്കാൻ പ്രയാസവും തിരികെ കൊണ്ടുവരാൻ കഴിയാത്തതുമാണ്. അതിനാൽ, ബൈനോക്കുലർ വിഷൻ എന്നറിയപ്പെടുന്ന അവസ്ഥ പുന:സ്ഥാപിക്കാൻ സ്ട്രാബിസ്മസ് ശസ്ത്രക്രിയ ആവശ്യമായി വരുന്നു. ഇതിനേക്കാളുപരി ഇത്തരം ശീലങ്ങൾ എക്സ്ട്രീം മയോപ്പിയ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കാം.

  അകാല തിമിരം രൂപപ്പെടൽ, ഓപ്പൺ ആംഗിൾ പിങ്കൈ, അട്രോഫിക്ക് മയോപിക് മാക്യുലോപ്പതി എന്നറിയപ്പെടുന്ന കാഴ്ചശക്തി കുറയ്ക്കൽ, മയോപിക് സ്ട്രാബിസ്മസ് ഫിക്സസ് എന്ന അപൂർവ തിമിരം എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു രോഗാവസ്ഥയാണ്‌ എക്സ്ട്രീം മയോപിയ. അതിനാൽ നമുക്ക് സ്ക്രീൻ സമയം കുറച്ച് ഈ അസുഖങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ഇവയിൽ നിന്നും നമ്മുടെ കുട്ടികളെ കഴിയുന്നത്ര അകറ്റി നിർത്തുകയും ചെയ്യാം.
  Published by:Naveen
  First published: