നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • പാരിസ്ഥിതിക ഘടകങ്ങളും പാരമ്പര്യവും; ഇന്ത്യൻ യുവാക്കളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനം

    പാരിസ്ഥിതിക ഘടകങ്ങളും പാരമ്പര്യവും; ഇന്ത്യൻ യുവാക്കളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനം

    ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന ലോകമെമ്പാടുമുള്ള മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്

    Heart_Attack

    Heart_Attack

    • Share this:
      ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ, നമ്മൾ പലപ്പോഴും പ്രായമായവരെക്കുറിച്ചാകും ചിന്തിക്കുക. എന്നാൽ പാശ്ചാത്യ രാജ്യക്കാരേക്കാൾ ഹൃദ്രോഗ സാധ്യത കൂടുതൽ ഇന്ത്യക്കാർക്കെന്ന് പഠന റിപ്പോർട്ട്. അതായത് 30 വയസ്സിന് താഴെയുള്ള ആളുകളിൽ കാർഡിയോവാസ്കുലർ രോഗങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന ലോകമെമ്പാടുമുള്ള മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്. ആഗോള ശരാശരിയായ 235 നെ അപേക്ഷിച്ച് 1,00,000 ജനസംഖ്യയിൽ 272 എന്ന നിലവാരത്തിലാണ് ഇന്ത്യയിലെ മരണനിരക്ക്.

      പാരമ്പര്യമായി ലഭിച്ച ജീനുകളുടെയും പാരിസ്ഥിതിക ഘടകങ്ങളുടെയും സംയോജനമാണ് യുവ ഇന്ത്യക്കാരിൽ ഹൃദ്രോഗത്തിനുള്ള ഈ വർദ്ധിച്ച അപകടസാധ്യതയ്ക്ക് കാരണം. നിർഭാഗ്യവശാൽ, ഈ പാരിസ്ഥിതിക ഘടകങ്ങൾ കാലക്രമേണ അപകടസാധ്യത കൂടുതൽ വഷളാക്കും. ദൈർഘ്യമേറിയ ജോലി, സമ്മർദ്ദകരമായ ജോലികൾ, ഉറക്കം കുറവ് എന്നിവ ഇന്നത്തെ ജീവിതത്തിലെ പുതിയ സാധാരണമായി മാറിയിരിക്കുന്നു. ആധുനിക ജോലി ക്രമീകരണങ്ങളുടെ ഭാഗമായി അധിക സമയം ഇരിക്കുന്നതും വ്യായാമം ചെയ്യാത്തതും ഇതിന് കാരണമാണ്. ഇത് ഹൃദയാരോഗ്യത്തിന്റെ അപകടസാധ്യത ഇരട്ടിയാക്കുന്നു.

      2019ൽ സഫോളലൈഫ് നടത്തിയ ഒരു പഠനം പറയുന്നത് 30 മുതൽ 40 വയസ്സു വരെയുള്ള നഗരങ്ങളിലെ പതിവായി വ്യായാമം ചെയ്യാത്ത 58 ശതമാനം ആളുകൾ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ്. എന്നിട്ടും 92 ശതമാനം പേരും ഹൃദ്രോഗത്തിനുള്ള 3 അപകട ഘടകങ്ങളിൽ വ്യായാമത്തിന്റെ അഭാവം പരിഗണിക്കുന്നില്ല. ഈ അവബോധമില്ലായ്മ പ്രശ്നം കൂടുതൽ വഷളമാക്കുന്നുണ്ട്.

      ചെറുപ്പക്കാർക്കിടയിൽ, നല്ല ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർദ്ധിച്ചു വരുന്നുണ്ട്. എന്നാൽ ദീർഘമായ ജോലികൾക്ക് ശേഷം അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യാത്തതും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. വ്യായാമത്തിന്റെ കുറവും കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നതും വയറിൽ കൊഴുപ്പ് അടിയാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇത് പിന്നീട് ഹൃദ്രോഗത്തിലേയ്ക്കും നയിക്കുന്നു.

      എന്നാൽ ഹൃദയത്തെ പരിപാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ലളിതമായ മാറ്റങ്ങൾ വരുത്തുന്നത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സജീവമായിരിക്കുക എന്നതാണ്. നമ്മുടെ 30-കളിലും 40-കളിലും നമ്മൾ വരുത്തുന്ന മാറ്റങ്ങൾ ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്.

      30 വയസ്സിന് ശേഷം എല്ലാ വർഷവും നിങ്ങളുടെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ പരിശോധിക്കുന്നത് നല്ലതാണ്. ഇത് രോഗലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടെത്താൻ സഹായിക്കും. ദിവസത്തിൽ ഇരുപത് മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും വേഗത്തിലുള്ള നടത്തം പോലുള്ള ആരോഗ്യകരമായ ജീവിതശൈലി വികസിപ്പിക്കുക. ശ്വസന വ്യായാമങ്ങൾക്കായി ജോലി സമയങ്ങൾക്കിടയിൽ ഇടവേള എടുക്കാൻ ശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ പങ്കുവച്ചിട്ടുണ്ട്.
      Published by:Karthika M
      First published:
      )}