ക്യാൻസറിനെ ചെറുക്കാൻ പുതിയ ഇനം മാമ്പഴം; പ്രമേഹ രോഗികൾക്കും ധൈര്യമായി കഴിക്കാം
ക്യാൻസറിനെ ചെറുക്കാൻ പുതിയ ഇനം മാമ്പഴം; പ്രമേഹ രോഗികൾക്കും ധൈര്യമായി കഴിക്കാം
സമീപഭാവിയില്‍, ഈ പ്രത്യേക ഇനം മാങ്ങ കൃഷി ചെയ്യുന്നത് വഴി കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഗുണങ്ങളും ലഭിക്കുമെന്ന് രാജന് പറഞ്ഞു.
Last Updated :
Share this:
പ്രമേഹം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാരണം മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുന്ന പലര്‍ക്കും ഇതാ ഒരു സന്തോഷ വാര്‍ത്ത. ലക്നൗവിനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സബ് ട്രോപ്പിക്കല്‍ ഹോര്‍ട്ടികള്‍ച്ചര്‍, (CISH) ആണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതും നിരവധി ഔഷധ ഗുണങ്ങളുമുള്ള പ്രത്യേക ഇനം മാമ്പഴം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രമേഹ രോഗികള്‍ക്കും ഈ മാമ്പഴം കഴിക്കാം.
''ഇത് ഞങ്ങള്‍ക്ക് ഒരു വലിയ മുന്നേറ്റമാണ്. മാമ്പഴം ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവാണ്. CISH- വികസിപ്പിച്ച 'അരുണിക' എന്ന ഇനം മാമ്പഴത്തില്‍ മാംഗിഫെറിന്, ലുപ്പിയോള് എന്നിവയാല്‍ സമ്പന്നമാണ്'' സിഷ് ഡയറക്ടര്‍ ശൈലേന്ദ്ര രാജന് പറഞ്ഞു.
''ചുവന്നു തുടുത്ത അരുണിക മാമ്പഴങ്ങള്‍ക്ക് മികച്ച ഔഷധ ഗുണങ്ങളാണുള്ളത്. ഈ ഇനത്തില്‍ അടങ്ങിയിരിക്കുന്ന ജൈവ-സജീവ സംയുക്തങ്ങള്‍ കുടലിലെ ഗ്ലൂക്കോസിന്റെ ആഗിരണം തടയുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. അതേസമയം മാംഗിഫെറിന് സ്തന, വന്‍കുടല്‍ കാന്‍സറില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും.
CISH വികസിപ്പിച്ചെടുത്ത മറ്റൊരു ഔഷധ ഗുണമുള്ള മാമ്പഴം 'സാഹേബ് പസന്ദ്' ആണ്. ലുപ്പിയോള് അടങ്ങിയ ഈ മാമ്പഴം ഏറ്റവും മധുരമുള്ള ഇനമാണ്. സന്ധിവാതം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍, കരളിലെ വിഷാംശം, അണുബാധകള്‍, അര്‍ബുദം എന്നിവയില്‍ നിന്ന് പ്രതിരോധം നല്കുന്ന പ്രത്യേക ഇനം മാമ്പഴമാണിത്.
സമീപഭാവിയില്‍, ഈ പ്രത്യേക ഇനം മാങ്ങ കൃഷി ചെയ്യുന്നത് വഴി കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഗുണങ്ങളും ലഭിക്കുമെന്ന് രാജന് പറഞ്ഞു.
ചെറിയ അളവിലുള്ള കലോറിയും ഉയര്‍ന്ന അളവിലെ ഫൈബറുമാണ് മാമ്പഴത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നത്. വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറയാണ് മാമ്പഴം. ഇതിനു പുറമെ ഫോളേറ്റ്, ബി6, അയണ്‍, വൈറ്റമിന്‍ ഇ എന്നിവയും മാമ്പഴത്തിലടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ മാമ്പഴത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്.
മാമ്പഴത്തിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബറും പെക്ടിനും വൈറ്റമിന്‍ സിയും ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ മാമ്പഴം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദിവസവും മാമ്പഴം കഴിക്കുന്നത് വൈറ്റമിന്‍ എയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും നിശാന്ധത ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണുകള്‍ക്കുണ്ടാകുന്ന വരള്‍ച്ച തടയാനും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. മാങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, വൈറ്റമിന്‍ എ 25 വിവിധ തരം കാര്ട്ടനോയിഡുകള് എന്നിവ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കി മാറ്റും. തൊലിയിലെ സുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു തടയാനും മാമ്പഴം നല്ലതാണ്. ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡിന്റെ സാന്നിധ്യം എന്നിവ മാമ്പഴത്തിലുണ്ട്. ഇത് ശരീരത്തിലെ ക്ഷാര ഗുണം നിലനിര്‍ത്താന്‍ സഹായിക്കും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.