നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഗർഭകാലത്ത് കോവിഡ് ബാധിച്ചാൽ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത 60 ശതമാനം വർദ്ധിക്കുമെന്ന് പഠനം

    ഗർഭകാലത്ത് കോവിഡ് ബാധിച്ചാൽ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത 60 ശതമാനം വർദ്ധിക്കുമെന്ന് പഠനം

    കോവിഡ് മാസം തികയാതെയുള്ള ജനനത്തിന് കാരണമാകുന്നതിന്റെ ജീവശാസ്ത്രപരമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

    • Share this:
      ഗര്‍ഭകാലത്ത് കോവിഡ് ബാധിക്കുന്നത് ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത 60 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ അവരുടെ കുഞ്ഞിനെ 37 ആഴ്ചയോ അതിനു മുമ്പോ പ്രസവിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

      ഏഷ്യന്‍ സ്ത്രീകളില്‍ വളരെ നേരത്തെ പ്രസവിക്കാനുള്ള സാധ്യത 240 ശതമാനം കൂടുതലാണെന്നും അമേരിക്കന്‍ - ഇന്ത്യന്‍ സ്ത്രീകളില്‍ മാസം തികയായെ പ്രസവിക്കാനുള്ള സാധ്യത 170 ശതമാനം കൂടുതല്‍ ആണെന്നും ഗവേഷകര്‍ കണ്ടെത്തി.

      എന്നാല്‍ കോവിഡ് മാസം തികയാതെയുള്ള ജനനത്തിന് കാരണമാകുന്നതിന്റെ ജീവശാസ്ത്രപരമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ജൂലൈ മുതല്‍ 2021 ജനുവരി വരെയുള്ള 240,000ത്തിലധികം ജനനങ്ങളുടെ ഡാറ്റ പഠനത്തിനായി വിശകലനം ചെയ്തിട്ടുണ്ട്.

      ഏകദേശം 9,000 സ്ത്രീകള്‍ അവരുടെ ഗര്‍ഭകാലത്ത് കോവിഡ് പോസിറ്റീവായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലര്‍ ഒരുപാട് നേരത്തെ പ്രസവിച്ചതായും ഗര്‍ഭിണിയായി 32 ആഴ്ചകള്‍ക്കുള്ളില്‍ കുഞ്ഞിനെ പ്രസവിച്ചവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് അണുബാധയ്ക്ക് ശേഷം മാസം തികയാതെ അല്ലെങ്കില്‍ നേരത്തെയുള്ള പ്രസവത്തിനുള്ള സാധ്യത 10 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

      പ്രമേഹവും അമിതവണ്ണവും മാസം തികയാതെയുള്ള ജനന സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാസം തികയാതെ ഒരു കുഞ്ഞ് ജനിച്ചാല്‍ കുട്ടിയില്‍ വൈജ്ഞാനിക പ്രശ്‌നങ്ങള്‍, സെറിബ്രല്‍ പക്ഷാഘാതം, വളര്‍ച്ച പൂര്‍ണമാകാത്ത അവയവങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ദീര്‍ഘവും ഹ്രസ്വകാലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാസം തികയാതെയുള്ള പ്രസവം തടയാന്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ഗവേഷക സംഘം ഗര്‍ഭിണികളോട് അഭ്യര്‍ത്ഥിച്ചു.

      ഇന്ത്യയില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കൂടാതെ, വാക്‌സിന്റെ ?ഗുണം, പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ച് ?ഗര്‍ഭിണികള്‍ക്കിടയില്‍ അവബോധമുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

      നിലവില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കോവിഡ് -19 വാക്‌സിന്‍ നല്‍കാം. കോവിഡ്- 19 ഗര്‍ഭിണികള്‍ക്കും നവജാത ശിശുവിനും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ലഭ്യമല്ല. അതിനാല്‍, വാക്‌സിന്‍ എടുത്ത ശേഷം ഗര്‍ഭിണികള്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്നും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മാര്‍?ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

      കോവിഡ് ബാധിക്കുന്ന മിക്ക ഗര്‍ഭിണികളും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരോ നേരിയ രോഗമുള്ളവരോ ആയിരിക്കും. എന്നാല്‍ അവരുടെ ആരോഗ്യം അതിവേഗം ഗുരുതരമാവാനും ?ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനും സാധ്യതയുണ്ട്.
      Published by:Jayashankar AV
      First published:
      )}