• HOME
  • »
  • NEWS
  • »
  • life
  • »
  • Premenstrual Syndrome | വ്യായാമം ശീലമാക്കുക; ധാരാളം വെള്ളം കുടിക്കുക; പ്രീമെൻസ്ട്രൽ സിൻഡ്രോം ചെറുക്കാനുള്ള വഴികള്‍

Premenstrual Syndrome | വ്യായാമം ശീലമാക്കുക; ധാരാളം വെള്ളം കുടിക്കുക; പ്രീമെൻസ്ട്രൽ സിൻഡ്രോം ചെറുക്കാനുള്ള വഴികള്‍

ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളെയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്നത്.

  • Share this:
    ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകാറുണ്ട് സ്ത്രീശരീരം. ആര്‍ത്തവ ചക്രത്തിന്റെ (menstrual cycle) ആരംഭമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആരോഗ്യകരമായ ആര്‍ത്തവം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന്റെ അടയാളമാണ്. ആര്‍ത്തവത്തിന് മുമ്പ് സ്ത്രീകളില്‍ വിവിധ ലക്ഷണങ്ങള്‍(symptoms) അനുഭവപ്പെടാം. ഈ ലക്ഷണങ്ങളെയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം(PMS) എന്ന് വിളിക്കുന്നത്.

    എന്താണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം?

    ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളെയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്നത്. മൂഡ് സ്വിങ്‌സ്, മൃദുവായ സ്തനങ്ങള്‍, പെട്ടെന്നുള്ള ദേഷ്യം എന്നിങ്ങനെ പല തരത്തിലുള്ള ലക്ഷണങ്ങള്‍ ഇവയില്‍ ഉള്‍പ്പെടാം. ഓരോ സ്ത്രീയുടെയും ശരീരത്തിനനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. മാത്രമല്ല, ഓരോ ആര്‍ത്തവ ചക്രത്തിലും ഒരു സ്ത്രീക്ക് വിപരീത ലക്ഷണങ്ങള്‍ ഉണ്ടാകാം.

    പിഎംഎസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

    - മൂഡ് സ്വിങ്‌സ്
    - ഉത്കണ്ഠ
    - പ്രകോപനം
    - ക്ഷീണം
    - ഉറക്കത്തില്‍ അസ്വസ്ഥത
    - വീര്‍പ്പുമുട്ടല്‍
    - വയറുവേദന
    - തുടകളില്‍ വേദന
    - മൃദുവായ സ്തനങ്ങള്‍
    - തലവേദന
    - മുഖക്കുരു
    - ഭക്ഷണത്തോടുള്ള ആസക്തി
    - വര്‍ദ്ധിച്ച ലൈംഗികതാഭിനിവേശം

    പിഎംഎസ് ലക്ഷണങ്ങളെ എങ്ങനെ ചെറുക്കാം?

    1. വ്യായാമം ചെയ്യുക

    വ്യായാമം ചെയ്യുന്നത് ശരീരത്തെ ഊര്‍ജസ്വലവും ഫിറ്റുമായി നിലനിര്‍ത്തുന്നു. ഇത് ഹോര്‍മോണുകളെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. അതേസമയം, എയ്‌റോബിക്‌സ് പോലുള്ള വ്യായാമങ്ങള്‍ ആര്‍ത്തവത്തിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പേശികള്‍ക്ക് അയവ് വരുത്തി വേദന പെട്ടെന്ന് ഇല്ലാതാക്കുകയും ചെയ്യും.

    2. ധാരാളം വെള്ളം കുടിക്കുക
    ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ദിവസവും 7-8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് തലവേദന മാറാന്‍ സഹായിക്കും.

    3. ചൂടുവെള്ളത്തിലെ കുളി

    ആര്‍ത്തവ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദം, ഉത്കണ്ഠ, വേദന എന്നിവ ഒഴിവാക്കാന്‍ ചെറുചൂടുവെള്ളത്തിലെ കുളി സഹായകരമാകും. ഇത് ഞരമ്പുകള്‍ക്ക് വിശ്രമം നല്‍കുകയും ശരീരത്തെ ശാന്തമാക്കുകയും ചെയ്യുന്നു.

    4. സമീകൃതാഹാരം

    ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവം മൂലമാണ് ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാകുന്നത്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതിന്റെ ഫലമായാണ് നിങ്ങള്‍ക്ക് മധുരത്തോട് ആസക്തി കൂടുന്നത്. അതിനാല്‍, എല്ലാ ദിവസവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.

    5. വേദനസംഹാരികള്‍

    വയറുവേദനയോ തുടയിലെ വേദനയോ തനിയെ മാറുന്നില്ലെങ്കില്‍ വേദനസംഹാരികള്‍ കഴിക്കാം. ഇബുപ്രോഫെന്‍ (Ibuprofen), മെഫ്റ്റല്‍ (Meftal) പോലുള്ള വേദനസംഹാരികള്‍ വേദനയ്ക്ക് ആശ്വാസം നല്‍കും.

    Stress Eating | ടെൻഷൻ കൂടുമ്പോൾ വിശപ്പും കൂടുന്നോ? കാരണമെന്ത്? അറിയേണ്ടതെല്ലാം

    7. യോഗയും ധ്യാനവും

    ആര്‍ത്തവത്തിന് മുമ്പ് പലര്‍ക്കും ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. ഇത്തരം അസ്വസ്ഥകൾ ഉള്ളവർ ദിവസവും യോഗയും ധ്യാനവും പരിശീലിക്കണം. അത് ശരീരത്തെ ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
    Published by:Jayashankar AV
    First published: