കൊച്ചി: ലോക്ക്ഡൗണിൽ പലവിധ ഇളവുകൾ പ്രഖ്യാപിച്ചിട്ടും അതിലൊന്നും ഉൾപ്പെടാത്ത മേഖലയാണ് ഫിറ്റ്നസ് കേന്ദ്രങ്ങൾ. അനുമതി കിട്ടാതായതോടെ ഇതിന്റെ നടത്തിപ്പുകാരും പരിശീലകരും കടുത്ത പ്രതിസന്ധി നേരിടുകയാണ്. പലരും ജീവിക്കാൻ മറ്റു തൊഴിലുകളിലേയ്ക്ക് തിരിഞ്ഞു. എന്നാൽ ചിലരെങ്കിലും ഓൺലൈൻ വഴിയുള്ള പരിശീലനം പരീക്ഷിക്കുന്നുണ്ട്.
വീട്ടിൽ ചെയ്യാവുന്ന ഫിറ്റ്നസ് വർക്ക്‌ഔട്ടുകൾ മൊബൈൽ ആപ്പുകളിൽ ലഭ്യമാണ്. എന്നാൽ സാധാരണ ക്ലാസുകൾ നടത്തിയിരുന്നവർ ഇളവുകൾ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ അവരും സ്വന്തം നിലയിൽ ഓൺലൈൻ ക്ളാസിലേക്ക് തിരിഞ്ഞു. യോഗയും സൂംബാ ഡാൻസുമാണ് ഓൺലൈൻ ഫിറ്റ്നസ് ക്ലാസുകളിലേക്ക് കൂടുതൽ മാറിയിട്ടുള്ളത്.
ലക്ഷങ്ങൾ ചിലവഴിച്ച് സജ്ജമാക്കിയ പരിശീലന കേന്ദ്രവും നിരവധി അംഗങ്ങളും പലർക്കുമുണ്ട്. പക്ഷെ ലോക്ക്ഡൗൺ മാസങ്ങൾ നീണ്ടപ്പോൾ ആകെ താളംതെറ്റി. അപ്പോഴാണ് ഓൺലൈൻ ക്ലാസുകൾ പരീക്ഷിച്ചത്.
TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
സൂം മീറ്റിംഗ് പോലുള്ള ആപ്പുകൾ വഴിയാണ് പരിശീലനം നൽകുന്നത്. നേരത്തെ ക്‌ളാസുകളിൽ എത്തിയിരുന്ന പലരും വീടുകളിൽ പരിശീലനം തുടങ്ങിയട്ടുണ്ട്. അംഗങ്ങളുടെ പങ്കാളിത്തവും കൂടി. സാഹചര്യങ്ങൾ അനുകൂലമായാൽ സാമൂഹിക അകലം പാലിച്ച് ക്ലാസ്സ് തുടങ്ങാൻ സർക്കാർ അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
ഭാരം ഉപയോഗിക്കുന്ന ജിംനേഷ്യം പരിശീലന കേന്ദ്രങ്ങളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gym work out, Gym workout, Health and fitness, Lockdown relaxation