• HOME
  • »
  • NEWS
  • »
  • life
  • »
  • Sunflower | ശരീരഭാരം വര്‍ധിക്കും, മുഖക്കുരു ഉണ്ടാകും; സൂര്യകാന്തി വിത്ത് അമിതമായി ഉപയോഗിച്ചാൽ?

Sunflower | ശരീരഭാരം വര്‍ധിക്കും, മുഖക്കുരു ഉണ്ടാകും; സൂര്യകാന്തി വിത്ത് അമിതമായി ഉപയോഗിച്ചാൽ?

സൂര്യകാന്തി വിത്തുകള്‍ അമിതമായി കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

  • Share this:
    പ്രകൃതിദത്ത ഭക്ഷണങ്ങളും സസ്യ എണ്ണകളും വിത്തുകളും ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഇവ നമ്മുടെ ഭക്ഷണത്തില്‍ പരിധികളൊന്നും കൂടാതെ ഉള്‍പ്പെടുത്താമെന്നാണ് പൊതുവിലുള്ള വിശ്വാസം. മാത്രമല്ല ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് അനന്തരഫലങ്ങളൊന്നും ഉണ്ടാകില്ലെന്നുമാണ് ധാരണ. എന്നാല്‍ ശരിക്കും അങ്ങനെയാണോ? ഈ എക്‌സ്ട്രാക്റ്റുകളും വിത്തുകളും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നില്ലേ? അത്തരത്തിലുള്ള ഒരു ഭക്ഷണമാണ് സൂര്യകാന്തി വിത്ത് (sunflower seed). രക്തസമ്മര്‍ദ്ദ നിയന്ത്രണം, നല്ല കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിങ്ങനെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങള്‍ സൂര്യകാന്തി വിത്തുകള്‍ക്ക് ഉണ്ട്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് (excess use) നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും.

    സൂര്യകാന്തി വിത്തുകള്‍ അമിതമായി കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്:

    - കലോറി കൂടുതൽ (High calories)

    സൂര്യകാന്തി വിത്തുകളില്‍ ധാരാളം കലോറി (calorie) അടങ്ങിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ആളുകള്‍ ഇത് തിരിച്ചറിയാതെ പോകുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാൻ കാരണമാകുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കലോറി ഉപഭോഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, സൂര്യകാന്തി വിത്തുകളുടെ ഉപയോഗം കുറഞ്ഞ അളവിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.

    - കാഡ്മിയത്തിന്റെ അളവ് കൂടുതൽ (High cadmium content)

    സൂര്യകാന്തി വിത്തുകളില്‍ ധാരാളം കാഡ്മിയം (cadmium) അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വൃക്കയെ (kidney) ദോഷകരമായി ബാധിക്കുകയും മറ്റ് ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും 30 ഗ്രാമില്‍ കൂടുതല്‍ സൂര്യകാന്തി വിത്തുകള്‍ ഉള്‍പ്പെടുത്തുന്നത് ഗുരുതരമായ വൃക്ക തകരാറിന് കാരണമാകും.

    - മുഖക്കുരു (Acne Problems)

    സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ ആക്‌സിന്‍ വള്‍ഗാരിസ് (മുഖക്കുരുവിന് കാരണമാകുന്ന ഒരു വിട്ടുമാറാത്ത രോഗം) എന്ന അവസ്ഥയിലേക്ക് നയിക്കും. ഇറാനിലെ ടാബ്രിസ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

    -അലര്‍ജികള്‍ (Allergies

    വിത്തുകള്‍ പലപ്പോഴും അലര്‍ജിക്ക് (allergies) കാരണമാകാറുണ്ട്. സൂര്യകാന്തി വിത്തുകളുടെ അമിത ഉപയോഗം പല അലര്‍ജി രോഗങ്ങളിലേക്കും നയിച്ചേക്കാം. നീര്‍വീക്കം, വായ്ക്കുള്ളിലെ ചൊറിച്ചില്‍, മുറിവുകള്‍, ചര്‍മ്മത്തിലെ തിണര്‍പ്പ്, ആസ്ത്മ, ഛര്‍ദ്ദി എന്നിങ്ങനെ പല തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടായേക്കാം.

    - കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ (Bowel problems )

    സൂര്യകാന്തി വിത്തുകളുടെ പുറമെയുള്ള ഷെല്ലുകള്‍ ദഹിപ്പിക്കാന്‍ കുടലിന് കഴിയാതെ വന്നേക്കാം. അതിനാല്‍ കുടലില്‍ തടസ്സങ്ങള്‍ ഉണ്ടാകുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു.

    സൂര്യകാന്തി ചെടിയുടെ ജന്മദേശം വടക്കേ അമേരിക്കയാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ബിസി 3000-ന് മുമ്പ് അമേരിക്കക്കാര്‍ സൂര്യകാന്തി കൃഷി ചെയ്തിരുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. റഷ്യയിലാണ് അവ ആദ്യമായി ഒരു വിളയായി വാണിജ്യവല്‍ക്കരിക്കപ്പെടുകയും അതില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുക്കാന്‍ തുടങ്ങുകയും ചെയ്തത്.
    Published by:Jayesh Krishnan
    First published: