ലോക്ക് ഡൗൺ ഹൃദയാഘാതം കുറച്ചോ? ആശുപത്രികളിൽ എത്തുന്ന കേസുകളിൽ വൻ കുറവെന്ന് കണക്കുകൾ

രോഗികളുടെ കുറവിന് കാരണം പഠിക്കാൻ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 8, 2020, 12:58 PM IST
ലോക്ക് ഡൗൺ ഹൃദയാഘാതം കുറച്ചോ? ആശുപത്രികളിൽ എത്തുന്ന കേസുകളിൽ വൻ കുറവെന്ന് കണക്കുകൾ
news18
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗണിന് പിന്നാലെ രാജ്യത്തെ ആശുപത്രികളിൽ എത്തുന്ന ഹൃദയാഘാതവും അനുബന്ധ കേസുകളിലും വൻ കുറവെന്ന് കണക്കുകൾ. വിവിധ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത ഹൃദയാഘാത കേസുകളിൽ 30 മുതൽ 70 ശതമാനം വരെ കുറവുണ്ടായതായി കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നു.

ലോക്ക് ഡൗണിന് ശേഷം ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാകാം കാരണമെന്നും വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങളും കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഒരു വർഷം 30 ലക്ഷത്തോളം പേർ ഹൃദയാഘാതവും അനുബന്ധ അസുഖങ്ങളുമായി മരിക്കുന്ന സ്ഥാനത്താണ് പുതിയ മാറ്റത്തിന് പ്രാധാന്യം കൂടുന്നത്.

ഫെബ്രുവരി മാസം മുതൽ ഹൃദ്രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വലിയ അളവിൽ കുറഞ്ഞതായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ ഭരത് ചന്ദ്രൻ പറയുന്നു.

BEST PERFORMING STORIES: 'ഹനുമാൻ സഞ്ജീവനി കൊണ്ടുവന്നതുപോലെ'; മരുന്നിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് സഹായം തേടി ബ്രസീലിയൻ പ്രസിഡന്റ് [NEWS] മോദി മഹാനെന്ന് ട്രംപ്; മരുന്ന് കയറ്റുമതിക്ക് തടസം വന്നത് ഇന്ത്യയ്ക്ക് ആവശ്യമായതിനാലെന്ന് അമേരിക്കൻ പ്രസിഡന്റ് [NEWS]യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]

നിയന്ത്രണങ്ങൾ വന്നശേഷം പലരും വീടുകളിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജോലി സംബന്ധമായതും അല്ലാത്തതുമായി ടെൻഷൻ വലിയ അളവിൽ കുറഞ്ഞു. കുടുംബം മുഴുവൻ സമയവും കൂടെ ഉള്ളതിനാൽ കൃത്യസമയത്ത് മരന്ന് കഴിക്കും, ഭക്ഷണവും കൃത്യമായി കഴിക്കും. കൂടാതെ മലിനീകരണം കുറഞ്ഞതും ലഹരി ഉപയോഗം കുറഞ്ഞതും ഹൃദയാഘാതം കുറയാൻ കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.

ജീവിത ശൈലിയിൽ വന്ന മാറ്റം ഹൃദ്രോഗം കുറയാൻ പ്രധാനകാരണമാണ്. എന്നാൽ ഹൃദ്രോഗ കേസുകളിലെ കുറവിന്റെ കാരണം കണ്ടെത്താൻ വിശദമായ ശാസ്ത്രീയ പഠനം നടക്കേണ്ടതുണ്ടെന്ന് IMA വൈസ് പ്രസിഡന്റ്  ഡോക്ടർ സുൽഫി നൂഹ് പറഞ്ഞു. രോഗികളുടെ കുറവിന് കാരണം പഠിക്കാൻ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ഫെബ്രുവരിയിൽ 184 ഉം മാർച്ച് മാസത്തിൽ 186 ഉം രോഗികൾ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കൊളേജിൽ എത്തി.

കോവിഡ് വന്നതിന് ശേഷം സ്വകാര്യ ആശുപത്രിയെ കൂടുതൽ ആയി ആശ്രയിക്കാത്തതാകും മെഡിക്കൽ കൊളേജിൽ രോഗികൾ കൂടാൻ കാരണമെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ജയപ്രകാശ് പറയുന്നു.
First published: April 8, 2020, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading