ഏതൊരാളുടെയും ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ വ്യായാമത്തിന്റെ (Exercise) പങ്ക് ചെറുതല്ല. രോഗമില്ലാത്ത അവസ്ഥ എന്ന് മാത്രമല്ല ആരോഗ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യം കൂടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യവാനാണ് എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണം, വിശ്രമം, മാനസിക ഉല്ലാസം, വ്യായാമം എന്നീ ഘടകങ്ങളാണ് ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുന്നത്.
ജിമ്മിൽ പോയി വര്‍ക്ക്ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരിൽ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഉൾപ്പെടുന്നു. ഒരു ദിവസം പോലും ജിമ്മിൽ പോകുന്നത് മുടക്കാത്ത എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കൗമാരപ്രായത്തിലുള്ള നിരവധി വ്യക്തികളെ ജിം സെന്ററുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജിമ്മില്‍ പോകുന്നത് ഒരു ഫാഷന്‍ ട്രെന്‍ഡായി കൂടി മാറിയിട്ടുണ്ട്. 14-15 വയസ്സ് പ്രായമുള്ള കുട്ടികള്‍ വരെ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ജിമ്മില്‍ പോയി തുടങ്ങാനുള്ള ശരിയായ പ്രായം എത്രയാണ് എന്നാലോചിച്ചിട്ടുണ്ടോ? നമുക്ക് നോക്കാം.
Also read-
Yoga | രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലേ? ഉറക്കം ലഭിക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ
എപ്പോഴാണ് ജിമ്മില്‍ ചേരേണ്ടത്?
നമ്മുടെ ശരീരം പ്രായത്തിനനുസരിച്ച് പല മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. കൗമാരപ്രായം നമ്മുടെ പേശികള്‍ വളരുന്ന ഘട്ടമാണ്. 17-18 വയസ്സുള്ളപ്പോള്‍ ജിമ്മിലെ കഠിനമായ വ്യായാമങ്ങളുടെ ഫലങ്ങള്‍ താങ്ങാന്‍ പാകത്തില്‍ നമ്മുടെ ശരീരഘടന പക്വത പ്രാപിക്കുകയും കരുത്തുറ്റതായി മാറുകയും ചെയ്യുന്നു. വളര്‍ന്നു വരുമ്പോള്‍ നമ്മുടെ ശരീരത്തിൽ ധാരാളം ഹോര്‍മോണ്‍ വ്യതിയാനങ്ങൾ ഉണ്ടാകും. മാത്രമല്ല നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന എല്ലാ മാറ്റങ്ങളെയും നേരിടാന്‍ നല്ല പോഷകാഹാരം ആവശ്യമാണ്.
അതിനാല്‍, ഈ പ്രായത്തിൽ ജിമ്മില്‍ പോകുന്നതിന് ഊന്നല്‍ നല്‍കുന്നത് അനുയോജ്യമായ കാര്യമായിരിക്കില്ല. അത് നമ്മുടെ ശാരീരിക വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. ഓട്ടം, നീന്തല്‍, ഏതെങ്കിലും തരത്തിലുള്ള സ്പോര്‍ട്സ്, യോഗ, എന്നിവ പോലുള്ള വ്യത്യസ്തമായ കായിക പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തിൽ ആവശ്യം. 17-18 വയസ്സ് പ്രായമുള്ളവര്‍ വെയ്റ്റഡ് സ്ക്വാറ്റുകളില് നിന്നും ഡെഡ്ലിഫ്റ്റുകളില് നിന്നും അകലം പാലിക്കുകയാണ് ഉത്തമം.
Also read-
Physical Activity | ഓഫീസ് ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാറുണ്ടോ? ഗവേഷകര്‍ പറയുന്നത് ഇങ്ങനെ
ഈ പ്രായത്തിന് ശേഷം, ജിമ്മിലെ കഠിനമായ വ്യായാമങ്ങൾക്ക് അനുസൃതമായ ശാരീരിക മാറ്റത്തിന് വിധേയമാകാന്‍ പാകത്തിൽ നമ്മുടെ ശരീരഘടന പക്വത പ്രാപിക്കുന്നു. മാത്രമല്ല, നിങ്ങള്‍ നല്ല യോഗ്യതയുള്ള ഒരു വിദഗ്ദ്ധ പരിശീലകന്റെ മേല്‍നോട്ടത്തിലാണ് എന്ന് ഉറപ്പാക്കുക. വ്യായാമങ്ങള്‍ അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് ആരംഭിക്കുക. അതിനുശേഷം സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ മാർഗങ്ങളിലേക്ക് നീങ്ങാം. കൂടാതെ, നിങ്ങളുടെ ജിമ്മിലെ ദിനചര്യയ്ക്ക് അനുസൃതമായി നിങ്ങളുടെ ഭക്ഷണക്രമവും കലോറി ഉപഭോഗവും നിയന്ത്രിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.