• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സദാചാര ഗുണ്ടായിസത്തിനു പിന്നിൽ എന്താണ്?


Updated: December 20, 2018, 2:59 PM IST
സദാചാര ഗുണ്ടായിസത്തിനു പിന്നിൽ എന്താണ്?

Updated: December 20, 2018, 2:59 PM IST
#ഡോ. റോബിൻ മാത്യൂ

സദാചാര ഗുണ്ടായിസം എന്ന പ്രയോഗം ഒരുപക്ഷെ നമ്മുടെ രാജ്യത്ത് ഉടലെടുത്ത ഒന്നായിരിക്കും. മത നിയമങ്ങൾ രാജ്യത്തിന്റെ നിയമങ്ങൾ തന്നെയായി കരുതുന്ന സൗദി ഉൾപ്പെടെ പല രാജ്യങ്ങളിലും സദാചാര പോലീസ് ഔദ്യോഗികമായി തന്നെ നിലവിൽ ഉണ്ട്. എന്നാൽ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിൽ, സംസ്ക്കാരികവും, വിദ്യാഭ്യാസപരവുമായി വളരെയേറെ ഉന്നതിയിൽ നിന്നിട്ടും, നമ്മുടെ പൊതു ജീവിതത്തിൽ വിളയാടുന്ന ഈ സദാചാരഗുണ്ടായിസം ഒരു സാമൂഹിക വിപത്തു തന്നെയാണ്.

കേരള മനസുകളിൽ ഈ സദാചാര സുഖക്കേട് ഇത്രയധികം പടർന്നു പിടിക്കുവാൻ പ്രധാന കാരണം സെമിറ്റിക്ക് മതങ്ങളുടെ സ്വാധിനം തന്നെയാണ്. ലൈംഗികത എന്നത് തന്നെ ഒരു കൊടിയ പാപമാണ് എന്ന് തന്നെയാണ് ഈ മതങ്ങൾ ഊട്ടി ഉറപ്പിച്ചു പഠിപ്പിക്കുന്നത്.

കിളിനക്കോടിനെ അടച്ചാക്ഷേപിക്കുന്നത് ശരിയോ?

സദാചാര ഗുണ്ടായിസത്തിന്റെ സാമൂഹിക മനശാസ്ത്ര പ്രേരകങ്ങൾ:

1. രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയോടുള്ള കരുതലില്ലായ്‌മ

2. വിദ്യാലങ്ങളിലും,മത പഠനശാലകളിലും,ആരാധനലയങ്ങളിലും ഊട്ടി ഉറപ്പിച്ചു പഠിപ്പിക്കുന്ന ആൺ പെൺ സൗഹൃദങ്ങളിലെ വേർതിരിവും,സ്ത്രീ പുരുഷ ബന്ധങ്ങളിൽ അവർ തീർക്കുന്ന വൻമതിലും .
Loading...

3. മത, സാംസ്ക്കാരിക പൈതൃകങ്ങളെ ചുറ്റിപ്പറ്റിയുള്ള മസ്തിഷക്ക പ്രക്ഷാളനങ്ങൾ

4. തങ്ങൾക്കു നഷ്ടം വന്നു പോയ സൗഹൃദങ്ങളുടെ, പ്രേമ ബന്ധങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുമ്പോൾ ഉള്ള അസൂയയും അസഹിഷ്ണുതയും.

5. ഗ്രൂപ്പ് മൈൻഡ് -(Group Mind)- ഒരു വ്യക്തി ഒറ്റയ്ക്കായിരിക്കുമ്പോൾ ചെയ്യുവാൻ മടിക്കുന്ന പല കാര്യങ്ങളും, ഒരു സമൂഹത്തിനെ കൂടെ നിൽക്കുമ്പോൾ അവർ ചെയ്യും. അക്രമോത്സുകരായി നിൽക്കുന്ന ഒരു സമൂഹത്തിന്റെ ബൗദ്ധിക നിലവാരം (IQ) വളരെ കുറവയായിരിക്കും. അക്രമത്തിന് ആഹ്വാനം നൽകുന്ന വ്യക്തിയെ അനുകരിക്കുകയോ, അന്ധമായി അനുസരിക്കുകയോ മാത്രമായിരിക്കും അവർ ചെയ്യുക. നേതാവിന്റെ ബുദ്ധിയെ, ആ കൂട്ടത്തിലുള്ള ആളുകളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന നിസാരമായ തുകയായിരിക്കും ആ സമൂഹത്തിന്റെ ബുദ്ധിനിലവാരം എന്ന് പറയുന്നത്. അതാകട്ടെ ബുദ്ധി വൈകല്യമുള്ള ഒരാളുടെ ബുദ്ധി നിലവാരത്തിലും വളരെ താഴെയും ആയിരിക്കും..

6. സാഡിസം (Sadism )-മറ്റുള്ള മനുഷ്യരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനശാസ്ത്ര പ്രതിഭാസം മനുഷ്യനിൽ അന്തർലീനമായുണ്ട്. ഇത് ചില മനുഷ്യരിൽ വളരെ കൂടുതലായിരിക്കും. ആനന്ദലബ്ദിക്കായി മറ്റു മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുവാനും ഇക്കൂട്ടർക്ക് മടിയില്ല. ഇത് ഒരു മനോരോഗാവസ്ഥ ആയി പലപ്പോഴും പരിണമിക്കാറുണ്ട്. സാഡിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോർഡർ (Sadistic Personality Disorder) എന്നാണിതിന് പറയുന്നത്. സദാചാരഗുണ്ടകളിൽ ഇത്തരത്തിലുള്ള മനോവ്യാപാരം വളരെ കൂടുതൽ ആയിരിക്കും. അന്യന്റെ വേദനയും, നിരാശയയും, അപമാനവും എല്ലാം ഇവർക്ക് സന്തോഷം പ്രദാനം ചെയ്യുന്നു.

7. കപട ലൈംഗിക സദാചാരം- മനുഷ്യ വികാരങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ് ലൈംഗിക വികാരം. സന്തോൽപ്പാദനം പ്രകൃതിയുടെ പ്രധാന ധർമങ്ങളിൽ ഒന്നായാണ് കൊണ്ട് തന്നെ, എല്ലാ ജീവികളുടെയും അടിസ്ഥാന ചോദനായി ഇത് വർത്തിക്കുന്നു. യാഥാസ്ഥിതികത നടമാടുന്ന, നമ്മുടെ സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടതായ അടിസ്ഥാന ലൈംഗിക ചോദനയ്‌ക്കുള്ള ബഹിർഗമനത്തിന് ഇന്റർനെറ്റ് ഒരുക്കിയ അങ്ങേയറ്റം സ്വകാര്യമായ അവസരം മലയാളികൾ ഉപയോഗപ്പെടുത്തി വരുന്നു.

ഇലക്രോണിക് സെക്സിന്റെ മൊത്ത വ്യാപാരികൾ പാശ്ചാത്യ രാജ്യങ്ങളും അതിന്റെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ കടുത്ത സദാചാര നിയമങ്ങൾ സമൂഹത്തിൽ ഉള്ള ഇന്ത്യ ഉൾപ്പെടയുള്ള ഏഷ്യൻ രാജ്യങ്ങളുമാണ് എന്നത് തന്നെ നമ്മുടെ സദാചാര ചിന്തകൾ വാസ്തവത്തിൽ എവിടെ നിൽക്കുന്നു എന്നതിന്റെ തെളിവാണ്.

കിളിനക്കോട്ടെ കളിയെന്തൊക്കെ ?

എന്താണ് ഈ സമൂഹ രോഗത്തിന്റെ ചികിത്സ?

മാറ്റങ്ങൾ വരുത്തേണ്ടത് നമ്മുടെ മനസിനാണ്, നമ്മുടെ മാനസിക നിലയ്ക്കും, മാനസിക ആരോഗ്യത്തിനുമാണ് ചികിത്സാ വേണ്ടത്.

മതങ്ങൾക്കാണ് ഏറ്റവും അധികം സ്വാധീനം നമ്മുടെ നാട്ടിലിൽ ഉള്ളത് എന്നതിനാൽ, ഇവിടെ ഒരു മാനസിക പരിണാമത്തിന്റെ ചുക്കാൻ പിടിക്കുവാൻ സാധിക്കുന്നത് മത സംഘടനകൾക്കാണ്. ഇവിടുത്തെ വിദ്യാലയങ്ങളും, മറ്റ് സ്ഥാപനങ്ങളും, ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങൾ പ്രോസാഹിപ്പിക്കട്ടെ. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും രണ്ടു ക്‌ളാസ് മുറികളും, അവരുടെ ഇടയിൽ വലിയ മതിൽ കെട്ടുകളും, രണ്ടു കൂട്ടർക്കും രണ്ടു ഭോജനശാലാകും, വെവ്വേറെ വാതിലുകളും തീർക്കുന്ന വിദ്യാലയങ്ങൾ തന്നെയാണ് ഇത് പോലെയുള്ള സാമൂഹിക മാനസിക വൈകല്യങ്ങൾക്കു കളമൊരുക്കുന്നത് എന്ന് പറയാതെ തരമില്ല.

സദാചാര ഗുണ്ടായിസം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ :

1. സദാചാര കുറ്റവാളികളുടെ അക്ക്രമത്തിന് ഇരയാകുന്ന വ്യക്തികൾക്ക് കടുത്ത മാനസിക സമ്മർദ്ദം തന്നെ ഉണ്ടാകാറുണ്ട്.
2. ആൺ പെൺ സൗഹൃദത്തിന്റെ ആരോഗ്യപരമായ സാധുതയെ ഈ ഇരകൾ തന്നെ സംശയിക്കുകയോ, നല്ല ബന്ധങ്ങളെ വരെ അവർ വെറുത്തു തുടങ്ങുകയും ചെയ്യാം.
3. പലപ്പോഴും നല്ല സൗഹൃദങ്ങൾ, പ്രണയം എന്നിവയിൽ നിന്നു പോലും ഇവർ ഉൾവലിയും.
4. ഒരിക്കൽ ഈ ഗുണ്ടായിസത്തിന് ഇരയായവർ പരസ്യമായി തങ്ങളുടെ ഇതര ലിംഗത്തിൽ പെട്ടവരോട് പരസ്യമായി സംസാരിക്കുവാൻ മടി കാണിക്കും.
5. ഇത് പോലുള്ള ഒരു അക്രമത്തിന് ഇരയാവരിൽ പോസ്റ്റ് ട്രോമ്മറ്റിക്ക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder)പോലുള്ള മാനസിക അസ്വസ്ഥ അനുഭവിക്കുന്നവരും ഉണ്ട്.

6. ഗുരുത്വമേറിയ വേട്ടയാടൽ അനുഭവങ്ങൾ ഇരകളുടെ ദാമ്പത്യ ജീവിതത്തെയും, ലൈംഗിക ജീവിത്തെ വരേയും ബാധിച്ചേക്കാം.

(ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി കൺസൽട്ടന്‍റുമാണ് ലേഖകൻ)
First published: December 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...