കുഞ്ഞ് (Baby ) ജനിച്ച് കഴിഞ്ഞാല്‍ ദിവസവും ഡയപ്പറുകള്‍ ( Diapers) വാങ്ങാന്‍ ഒരു തുക നീക്കിവയ്ക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ചര്‍മ്മം വളരെ ലോലമായതിനാല്‍ ധരിക്കുന്ന ഡയപ്പര്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം അല്ലങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. നിങ്ങളുടെ പ്രിയപ്പെട്ട ഓമനക്ക് ഡയപ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കെണ്ട കാര്യങ്ങള്‍ എന്തൊല്ലാമെന്ന് പരിശോധിക്കാം.
ബ്രാന്‍ഡ് ചോയ്സ്: ഡയപ്പര്‍ വാങ്ങിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. തുണിയുടെയും അതുപോലെ ഡിസ്പോസിബിൾ ഡയപ്പറുകളൾ തിരഞ്ഞെടുക്കാം. നല്ല കമ്പനിയുടെ വാങ്ങിക്കുന്നതായിരിക്കും കുഞ്ഞിന് നല്ലത്. നിങ്ങളുടെ സാമ്പത്തിക ശേഷികൂടി നോക്കി വാങ്ങിക്കുവാന്‍ ശ്രമിക്കുക
കുഞ്ഞിന് ഇണങ്ങുന്ന ഡയപ്പര്‍ : കുഞ്ഞിന്റെ ശരീരത്തിന് ഇണങ്ങുന്ന തരത്തില്‍ തുണിയോ കോട്ടനോ തിരഞ്ഞെടുക്കാം. അകത്ത് വായു കടക്കാത്ത ഡയപ്പറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഡയപ്പര്‍ വാങ്ങുമ്പോള്‍ കുഞ്ഞിന്റെ ഭാരവും വളര്‍ച്ചയും കണക്കിലെടുക്കണം കുഞ്ഞിന്റെ ഭാരത്തിനും പ്രായത്തിനും അനുസരിച്ചായിരിക്കണം തിരഞ്ഞെടുക്കുന്നത് മുന്‍ കുട്ടി വാങ്ങിവെക്കുന്നത് ഒഴിവാക്കുക.
ആകിരണ ശേഷി ഡയപ്പര്‍ വാങ്ങിക്കുമ്പോള്‍ കുഞ്ഞ് പുറം തള്ളുന്ന മൂത്രവും മറ്റും ആഗിരണം ചെയ്യുവാന്‍ നിങ്ങള്‍ വാങ്ങിക്കുന്ന ഡപ്പറിന് കഴിയുമോ എന്ന് നോക്കണം. ദിവസവും ഡയപ്പര്‍ കഴുകി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തുണിയുടെ ഡയപ്പര്‍ ആണ് നല്ലത്.
ചര്‍മ്മത്തിന്റെ മൃദുത്വം: നിങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും ത്വക്ക് രോഗമോ അലര്‍ജിയോ ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് നല്ലതാണ്. ഡോക്ടറുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് മികച്ച ബ്രാന്‍ഡ് ഡയപ്പര്‍ വാങ്ങിക്കുക.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.