• HOME
  • »
  • NEWS
  • »
  • life
  • »
  • Cholesterol | കൊളസ്‌ട്രോളുണ്ടോ? ചര്‍മ്മം നോക്കി മനസ്സിലാക്കാം; അറിയേണ്ട കാര്യങ്ങൾ

Cholesterol | കൊളസ്‌ട്രോളുണ്ടോ? ചര്‍മ്മം നോക്കി മനസ്സിലാക്കാം; അറിയേണ്ട കാര്യങ്ങൾ

കൊളസ്‌ട്രോള്‍ പലപ്പോഴും ഒരു നിശബ്ദ കൊലയാളിയാണ്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇത് കാണിക്കാറില്ല.

  • Last Updated :
  • Share this:
    മനുഷ്യശരീരത്തില്‍ (human body) കരള്‍ (liver) ഉല്‍പ്പാദിപ്പിക്കുന്ന പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍ (Cholesterol). ഇത് ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഘടകം തന്നെയാണ്. കോശങ്ങള്‍, ഹോര്‍മോണുകള്‍, വിറ്റാമിന്‍ ഡി (vitamin D) എന്നിവയുടെ രൂപീകരണത്തിന് കൊളസ്‌ട്രോള്‍ സഹായിക്കുന്നു. എന്നാല്‍, ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് ധമനികളിലൂടെയുള്ള രക്തപ്രവാഹം ബുദ്ധിമുട്ടിലാകുന്നു. ഇത് രക്തം കട്ടപിടിയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമായേക്കാം.

    കൊളസ്‌ട്രോള്‍ പലപ്പോഴും ഒരു നിശബ്ദ കൊലയാളിയാണ്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇത് കാണിക്കാറില്ല. വളരെ ഗുരുതരമായ ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നത് വരെ പലപ്പോഴും ആളുകള്‍ തങ്ങളുടെ ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോളിനെ കുറച്ച് അറിയാറേയില്ല എന്നതാണ് സത്യം.

    ത്വക്ക് രോഗവിദഗ്ധനായ റിങ്കി കപൂറിന്റെ അഭിപ്രായമനുസരിച്ച്, ചര്‍മ്മത്തിലെ ചില മാറ്റങ്ങള്‍ കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങളാകാന്‍ സാധ്യതയുണ്ട്.

    നീല/പര്‍പ്പിള്‍ നിറത്തിലുള്ള ചില അടയാളങ്ങള്‍: സാധാരണ തണുത്ത കാലാവസ്ഥകളിലും ഇത്തരം അടയാളങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകാറുണ്ട്. പക്ഷേ ചില സമയങ്ങളില്‍ ഇത് ധമനികളില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്റെ സൂചനയുമാകാം.

    വരണ്ട ചര്‍മ്മം: ഉയര്‍ന്ന കൊളസ്‌ട്രോള്‍ രക്തയോട്ടം കുറയ്ക്കുന്നു. അതിനാല്‍ ചര്‍മ്മത്തിന് ആവശ്യമായ പോഷണങ്ങള്‍ ലഭിക്കില്ല. ഇത് നിറവ്യത്യാസത്തിനും ചര്‍മ്മം വരണ്ടതാക്കുന്നതിനും കാരണമാകുന്നു.

    കാലിലെ വൃണങ്ങള്‍ (ulcers): ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് കൂടെക്കൂടെ കാലില്‍ വൃണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രക്തയോട്ടം കുറവായതിനാല്‍ മുറിവുകള്‍ ഉണങ്ങുന്നതിന് ആവശ്യമായ ഘടകങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണം.

    സാന്തേലാസ്മ: കണ്ണുകളില്‍ മഞ്ഞകലര്‍ന്ന ഓറഞ്ച് നിറത്തില്‍ മെഴുക് പോലുള്ള ഒരു പദാര്‍ത്ഥം വരുന്നത് കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നതിന്റെ സൂചനയാണ്.

    സാന്തോമ: സാന്തോലാസ്മയോട് വളരെ സാമ്യതയുള്ള ഒരു ലക്ഷണമാണിത്. കാല്‍പാദത്തിന്റെ പിന്‍ഭാഗത്തും കൈ വെള്ളയിലുമായി ഓറഞ്ച് നിറത്തില്‍ മെഴുക് പോലുള്ള ഒരു പദാര്‍ത്ഥം ഉണ്ടാകുന്നു.

    സോറിയാസിസ്: സോറിയാസിസും കൊളസ്‌ട്രോളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൈപ്പര്‍ലിപിഡീമിയ എന്നാണ് ഈ അവസ്ഥയെ വിളിയ്ക്കുന്നത്.

    കൊളസ്‌ട്രോള്‍ വെള്ളത്തില്‍ ലയിക്കാത്തതിനാല്‍ ശരീരത്തില്‍ സ്വന്തമായി സഞ്ചരിക്കാന്‍ കഴിയില്ല. രക്തപ്രവാഹത്തിലൂടെ കൊളസ്‌ട്രോള്‍ കൊണ്ടുപോകാന്‍ ലിപ്പോപ്രോട്ടീനുകള്‍ സഹായിക്കുന്നു, അവ രണ്ട് പ്രധാന തരത്തിലാണ്; എല്‍ഡിഎല്‍, എച്ച്ഡിഎല്‍.

    എല്‍ഡിഎല്‍ (ലോ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ ഹൃദയാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ധമനികളില്‍ എല്‍ഡിഎല്‍ അടിഞ്ഞുകൂടുകയും അവയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. HDL (ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകള്‍) നല്ല കൊളസ്‌ട്രോള്‍ എന്ന് വിളിക്കപ്പെടുന്നു. അവ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി അധിക എല്‍ഡിഎല്‍ കരളിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നു.

    കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം മൂലം നിങ്ങളുടെ രക്തത്തില്‍ എല്‍ഡിഎല്‍ വര്‍ദ്ധിക്കുമ്പോള്‍, ഈ അവസ്ഥയെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്നു. ഇത് ഹൈപ്പര്‍ കൊളസ്ട്രോളീമിയ അല്ലെങ്കില്‍ ഹൈപ്പര്‍ലിപിഡെമിയ എന്നും അറിയപ്പെടുന്നു.
    Published by:Amal Surendran
    First published: