നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Weaker Immunity | നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? ദുർബലമായ രോഗപ്രതിരോധശേഷിയാകാം കാരണം

  Weaker Immunity | നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? ദുർബലമായ രോഗപ്രതിരോധശേഷിയാകാം കാരണം

  ദുർബലമായ രോഗപ്രതിരോധ ശേഷി ഉള്ളവർക്ക് രോഗങ്ങൾ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്

  • Share this:
   രോഗപ്രതിരോധശേഷി (Immunity) കൂട്ടേണ്ടതിന്റെ ആവശ്യകത ജനങ്ങൾ ഏറ്റവും കൂടുതൽ മനസിലാക്കിയത് കോവിഡ് 19 (Covid 19) ലോകം മുഴുവൻ വ്യാപിച്ചപ്പോഴാണ്. മികച്ച രോഗപ്രതിരോധ ശേഷി ഉണ്ടെങ്കിൽ ഏത് രോഗത്തെയും നമുക്ക് ചെറുക്കാൻ കഴിയും. എന്നാൽ ദുർബലമായ രോഗപ്രതിരോധ ശേഷി ഉള്ളവർക്ക് (Weak Immunity) രോഗങ്ങൾ പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ദുർബലമാകുമ്പോൾ അപ്രതീക്ഷിതമായി പല രോഗങ്ങളും (Diseases) ഉണ്ടാകുന്നു.

   ശരീരത്തിന്റെ രോഗപ്രതിരോധശേഷി ദുർബലമാകുമ്പോൾ വിവിധ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഈ ലക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

   ഇടയ്ക്കിടെയുള്ള ചുമയും ജലദോഷവും

   ഇടയ്ക്കിടെ നിങ്ങൾക്ക് ചുമയും ജലദോഷവും അനുഭവപ്പെടാറുണ്ടോ? അല്ലെങ്കിൽ കാലാവസ്ഥ മാറുന്ന ദിവസങ്ങളിൽ അണുബാധ ഉണ്ടാകാറുണ്ടോ? എങ്കിൽ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ദുർബലമാകുന്നതിന്റെ പ്രധാന സൂചനകളിലൊന്നാണ് ഇത്.

   ഇടയ്ക്കിടെയുള്ള ക്ഷീണം

   ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ ചില ശരീരഭാഗങ്ങളിൽ വിട്ടുമാറാതെ വേദന അനുഭവപ്പെടുകയാണെങ്കിൽ ഇത് കുറഞ്ഞ രോഗപ്രതിരോധ ശേഷിയുടെ ലക്ഷണമാണ്. നമ്മുടെ ശരീരം അതിന്റെഊർജം ഉപയോഗിച്ച് രോഗങ്ങളോട് പോരാടുമ്പോൾ സ്വാഭാവികമായും തളർച്ചയും ക്ഷീണവും തോന്നും.

   ഉദര സംബന്ധമായരോഗങ്ങൾ

   രോഗപ്രതിരോധശേഷി ദുർബലമാകുന്നതിന്റെ ലക്ഷണങ്ങളിൽ വയറുമായി ബന്ധപ്പെട്ട രോഗങ്ങളും ഉൾപ്പെടുന്നു. ഇടയ്ക്കിടെയുള്ള വയറുവേദന, മലബന്ധം, ഓക്കാനം, ഛർദ്ദി എന്നിവയാണ് അതിൽ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അതിന്റെ ഒരു പ്രധാന കാരണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയുടെ കുറവാകാം. വൈറൽ പനി, മലേറിയ, ഭക്ഷ്യ വിഷബാധ എന്നീ രോഗങ്ങൾ ഉണ്ടാകുമ്പോഴും ശരീരം ക്ഷീണിക്കും.

   നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടാനുള്ള പ്രധാന മാർഗ്ഗങ്ങൾ ഇവയാണ്:

   വിദഗ്ധരുടെ അഭിപ്രായത്തിൽ ചില ശീലങ്ങളിലൂടെ നമുക്ക് രോഗ പ്രതിരോധ ശേഷി കൂട്ടാനാകും. അതിൽ ഏറ്റവും പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക എന്നത്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കി വീട്ടിൽ തയ്യാറാക്കിയ നല്ല ഭക്ഷണങ്ങൾ കഴിക്കുക. വിറ്റാമിനുകളും ധാതുക്കളും നാരും അടങ്ങിയ ഗുണമേന്മയുള്ള ഭക്ഷണം ശീലിക്കാൻ ശ്രദ്ധിയ്ക്കുക. കുറഞ്ഞത് 8 മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങുക. മൾട്ടിവിറ്റാമിനുകൾ, ധ്യാനം, യോഗ അല്ലെങ്കിൽ പതിവ് വ്യായാമം എന്നിവയും നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

   എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ഡോക്ടർമാരെ കാണിക്കുക. സ്വയം ചികിൽസ ഒഴിവാക്കുക.
   Published by:Karthika M
   First published: