• HOME
  • »
  • NEWS
  • »
  • life
  • »
  • Parenting | കൗമാരപ്രായത്തിന് ശേഷവും കുട്ടികളുടെ ഉയരം കൂടാൻ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Parenting | കൗമാരപ്രായത്തിന് ശേഷവും കുട്ടികളുടെ ഉയരം കൂടാൻ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിട്ടയായ വ്യായാമവും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളും നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു. ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉറങ്ങുമ്പോഴായിരിക്കും ഉയരം കൂടുന്നത്.

  • Share this:
ഒരു പുരുഷന്റെയോ സ്ത്രീയുടെയോ വ്യക്തിത്വത്തിന്റെ ഭാഗമായി അവരുടെ ഉയരത്തെ (Height) പലപ്പോഴും കണക്കാക്കാറുണ്ട്. പലപ്പോഴും വ്യക്തികളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന ഒന്നാണ് അവരുടെ ഉയരം. ഉയരം ഒരു വ്യക്തിയെ നിര്‍വചിക്കുന്ന ഘടകമൊന്നുമല്ലെങ്കിലും ഉയരമില്ലെന്ന് തോന്നുന്നവര്‍ ഏതാനും ഇഞ്ച് കൂടി വളരാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്. ഉയരം കൂട്ടാൻ പിന്തുടരാവുന്ന ചില കാര്യങ്ങള്‍ ഇതാ:

പതിവായി വ്യായാമം ചെയ്യുക

ചിട്ടയായ വ്യായാമവും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളും നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു. ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉറങ്ങുമ്പോഴായിരിക്കും ഉയരം കൂടുന്നത്. പകല്‍ സമയത്ത് നിന്നുകൊണ്ട് ചില ജോലികള്‍ ചെയ്യുമ്പോള്‍ ശരീരത്തിന്റെ മുഴുവന്‍ ഭാരവും നട്ടെല്ലിന് സമ്മര്‍ദ്ദം നല്‍കുന്നതാണ് ഇതിന് കാരണം. വിം സ്‌ട്രെച്ചിംഗ് അല്ലെങ്കില്‍ ഹാംഗിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ നല്ലതാണ്. പ്രത്യേകിച്ചും വളരുന്ന കുട്ടികളുടെ വികാസത്തിന് സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യും.

നല്ല ഉറക്കം ആവശ്യമാണ്

ഉറങ്ങുമ്പോള്‍ പോലും പിറ്റിയൂട്ടറി ഗ്രന്ഥി നന്നായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഒരു കുട്ടിയുടെ ശാരീരിക വളര്‍ച്ചയ്ക്ക് വേണ്ടത്ര ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. നല്ല ഉറക്കവും ഉയരം വെക്കാൻ സഹായിക്കും. ഉറങ്ങുന്ന രീതികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തലയണ കാല്‍മുട്ടിനു താഴെ വെയ്ക്കാന്‍ ശ്രമിക്കുക. ഈ അവസ്ഥയില്‍ ഉറങ്ങുന്നത് നട്ടെല്ലിന് ആയാസമുണ്ടാക്കില്ല. കൂടാതെ, തലയണ ഈ സ്ഥാനത്ത് വച്ച് ഉറങ്ങുന്നത് നടുവേദന കുറയ്ക്കാനും സഹായിക്കും

നല്ല ഭക്ഷണം കഴിക്കുക

നിങ്ങളുടെ കൗമാരക്കാരായ കുട്ടികള്‍ ഉയരത്തില്‍ വളരണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി അവര്‍ക്ക് പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കണം. പ്രോട്ടീനുകള്‍ക്കും കാര്‍ബോഹൈഡ്രേറ്റുകള്‍ക്കുമൊപ്പം വിറ്റാമിനുകളും ധാതുക്കളും അതുപോലെ ആന്റിഓക്സിഡന്റുകളും മറ്റ് ഘടകങ്ങളും ഈ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. കൂടാതെ നല്ല ഭക്ഷണക്രമം അവരുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഇതുകൂടാതെ മറ്റ് ചില ശീലങ്ങളും ഉയരം വയ്ക്കുവാന്‍ സഹായിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കുകയെന്നത്. നമുക്കാവശ്യമുളള ഊര്‍ജത്തിന്റെ 40 ശതമാനവും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാത ഭക്ഷണത്തിന് മുഖ്യപങ്കുണ്ട്. അതിനാല്‍ നല്ല മുമ്പ് പറഞ്ഞ പോലെ നല്ല പോഷകാഹാരം തന്നെ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Also Read-ഇടയ്ക്കിടെ മനസിനും ശരീരത്തിനും തളർച്ച അനുഭവപ്പെടാറുണ്ടോ? ഊർജസ്വലത നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ

നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു, നില്‍ക്കുന്നു എന്നതൊക്കെ നിങ്ങളുടെ ഉയരത്തെ സ്വാധീനിക്കാനിടയുണ്ട്. അതിനാല്‍ എപ്പോഴും നിവര്‍ന്ന് നില്‍ക്കാനും ഇരിക്കാനും ശീലിക്കുന്നതും ഉയരം വെയ്ക്കാൻ സഹായിക്കും. അതുപോലെ തന്നെ വളര്‍ച്ചയെ തടസ്സപ്പെടുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കുകയും വേണം. മദ്യപാനം, പുകവലി, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വളര്‍ച്ചയെ തടസപ്പെടുത്തും.
Published by:Jayashankar Av
First published: