• HOME
  • »
  • NEWS
  • »
  • life
  • »
  • Emergency Department | അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കേണ്ടത് ആരെയൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Emergency Department | അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കേണ്ടത് ആരെയൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് 24 മണിക്കൂറും പരിചരണം നൽകുന്ന അത്യാഹിത വിഭാ​ഗം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    എന്തെങ്കിലും അപകടങ്ങളോ ആരോ​ഗ്യപ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ രോ​ഗിയുടെ ജീവൻ രക്ഷിക്കാനും ആവശ്യമായ ചികിൽസ ഉറപ്പു വരുത്താനും നിർണായ പങ്ക് വഹിക്കുന്ന ഒരു ഘടകമാണ് സമയം. ഒരു വ്യക്തി റോഡപകടത്തിൽ പെട്ടാലോ, ആർക്കെങ്കിലും ഹൃദയാഘാതം ഉണ്ടായാലോ സമയബന്ധിതമായ വൈദ്യസഹായം നൽകുന്നതിലൂടെ ജീവൻ തന്നെ രക്ഷിക്കാൻ കഴിയും. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ (emergency department) എത്തിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്. ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് 24 മണിക്കൂറും പരിചരണം നൽകുന്ന അത്യാഹിത വിഭാ​ഗം.

    സാധാരണഗതിയിൽ, എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ഉയർന്ന പരിശീലനം ലഭിച്ച ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും ഒരു അത്യാഹിത വിഭാ​ഗത്തിൽ ഉണ്ടായിരിക്കും. ഇവർ വൈദഗ്ധ്യമുള്ളവരും അത്തരം സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയുന്നവരുമാണെങ്കിലും, നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതായ ചില കാര്യങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. അത്തരം കാര്യങ്ങളാണ് താഴെ പറയുന്നത്.

    1. എപ്പോഴാണ് അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കേണ്ടത് (When to rush to Emergency)?

    ഹൃദയാഘാതം, പക്ഷാഘാതം, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയിൽ ഏതെങ്കിലും ഉണ്ടായാൽ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ മടിക്കേണ്ടതില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അപകടം മൂലമോ മറ്റേതെങ്കിലും കാരണത്താലോ രോഗിക്ക് ബോധം നഷ്ടപ്പെട്ടാൽ, എത്രയും വേഗം അവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റണം. ഇതുകൂടാതെ, ഒരാൾക്ക് എന്തെങ്കിലും അലർജി പ്രശ്നങ്ങളോ മരുന്നിന്റെ റിയാക്ഷനോ വിഷബാധയോ ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സങ്കീർണതകളുള്ള സ്ത്രീകളെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത്യാഹിത വിഭാ​ഗത്തിൽ എത്തിക്കണം.

    2. ഡോക്ടറെ കാണുന്നതിനു മുൻപ് എന്തു ചെയ്യണം? (Before you visit the doctor )

    പലരും അടിയന്തിര സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാറുണ്ട്. എന്നാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുന്നതിനു മുൻപ് നിങ്ങൾ ചെയ്യേണ്ട ചിലതുണ്ട്. നിങ്ങൾക്കോ ​​രോഗിക്കോ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ചില കാര്യങ്ങളാണിത്. നിങ്ങൾ അത്യാഹിത വിഭാഗത്തിലേക്ക് പോകുന്നതിന് മുമ്പ്, രോഗിക്ക് ഇതിനു മുൻപ് നടത്തിയ ചികിത്സകളും അദ്ദേഹം കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്ന മെഡിക്കൽ റെക്കോർഡ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കയ്യിൽ കരുതുക. ഈ മെഡിക്കൽ റെക്കോർഡ് വഴി രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാർക്ക് മനസിലാക്കാൻ സാധിക്കുകയും ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് അവരെ അറിയിക്കാനും കഴിയും.

    3. ഡിസ്ചാർജ് ആയാൽ എന്തു ചെയ്യണം? ( Once discharged)

    മിക്ക രോഗികളും ആശുപത്രി വിട്ടശേഷം പാലിക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ച് അറിയാതെ പോകാറാണ് പതിവ്. ചിലർക്കത് അറിയാമെങ്കിലും വേണ്ട വിധം പാലിക്കുന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നിർദ്ദേശങ്ങളുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് ഡോക്ടറുമായി അക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നത് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.
    Published by:user_57
    First published: