വിവാഹ സീസണ്‍ (Wedding Season) ഇങ്ങെത്തി കഴിഞ്ഞു. വിവാഹത്തിനു കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് തന്നെ വധുമാർ (Brides) അവരുടെ ചര്‍മ്മ സംരക്ഷണത്തിനായുള്ള (Skincare Routines) ശ്രമങ്ങൾ ആരംഭിക്കാറുണ്ട്. തിരക്കുകള്‍ക്കിടയിലും അവര്‍ തങ്ങളുടെ ചർമത്തിന്റെ തിളക്കം (Glow) നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. സാധാരണയായി വീട്ടില്‍ തന്നെ ഉണ്ടാക്കിയ ഫേസ്പാക്കുകളും (Homemade Facepack) മറ്റ് ടിപ്പുകളും അവര്‍ പരീക്ഷിക്കാറുണ്ട്. എന്നിരുന്നാലും, കോവിഡിന് ശേഷം വധുമാർ പൊതുവെ ചുരുക്കം ചര്‍മ്മ സംരക്ഷണ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത്. പല തരത്തിലുള്ള ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വിവാഹത്തിന് തയ്യാറെടുക്കുന്ന സ്ത്രീകൾ ഇപ്പോൾ കൂടുതലായും പരമ്പരാഗത ചർമ സംരക്ഷണ മാർഗങ്ങളും ഭക്ഷണക്രമവുമാണ് പിന്തുടരുന്നത്. മേക്കപ്പിന് മുമ്പുള്ള ചര്‍മ്മ സംരക്ഷണം ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു. കൂടാതെ മേക്കപ്പിനൊപ്പമുള്ള കവറേജ് കുറയ്ക്കാനും അത് സഹായിക്കും.
വിവാഹത്തിനായി തയ്യാറെടുക്കുന്നവർക്ക് ചർമത്തിന്റെതിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇതാ:
- വിവാഹത്തിനു മുമ്പ് ഒരു ചര്‍മ്മ ചികിത്സയും പരീക്ഷിക്കരുത്. പകരം, നിങ്ങളുടെ ദൈനംദിന ചര്‍മ്മസംരക്ഷണ രീതികൾതന്നെ പിന്തുടരുക. നിങ്ങള്‍ക്ക് ഒരു പ്രത്യേക ഫേഷ്യല്‍ അല്ലെങ്കില്‍ ക്ലീനപ്പ് ഉപയോഗിക്കാൻതാല്‍പ്പര്യമുണ്ടെങ്കില്‍, ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ ആറ് മാസം മുമ്പ് ഇത് പരീക്ഷിച്ച് നോക്കുക.
- നിങ്ങളുടെ ചര്‍മ്മത്തില്‍ ബ്രഷുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഐസ് ഉപയോഗിച്ച് തടവുക, ഇത് രക്തചംക്രമണം മെച്ചപ്പെടാൻ സഹായിക്കുന്നു. കൂടാതെ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാനും ജലാംശം കൂട്ടാനും ഇത് സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മേക്കപ്പ് നീക്കം ചെയ്യാനും മുഖം വൃത്തിയാക്കാനും മറക്കരുത്.
- മഞ്ഞള്‍, ചന്ദനപ്പൊടി, റോസ് വാട്ടര്‍ തുടങ്ങിയ പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിക്കുക. ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും, പാടുകള്‍ നീക്കം ചെയ്യുന്നതിനും, മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കാനും ഇവ ഉപയോഗിക്കാം. ഇവ എണ്ണ സ്രവണം നിയന്ത്രിക്കുകയും സൂര്യാഘാതത്തെ പ്രതിരോധിക്കുകയും മുറിവുകള്‍ സുഖപ്പെടുത്തുകയും നിങ്ങളുടെ ചര്‍മ്മത്തെ സ്വാഭാവികമായും തിളക്കമുള്ളതാക്കി മാറ്റുകയുംചെയ്യുന്നു.
- വിവാഹത്തിനു മുമ്പ് ബോഡി മസാജ് ചെയ്യുന്നത് നിങ്ങളുടെ സന്ധികള്‍ക്ക് വിശ്രമം നല്‍കും. ഇത് പിരിമുറുക്കത്തില്‍ നിന്ന് രക്ഷനേടാനും ചര്‍മ്മത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
- എന്ത് തിരക്കിനിടയിലും, എല്ലാ ദിവസവും രാത്രി മോയ്‌സ്ചറൈസ് ചെയ്യാന്‍ മറക്കരുത്. പുതിയ ഉല്‍പ്പന്നങ്ങളൊന്നും ഉപയോഗിക്കേണ്ടതില്ല. സാധാരണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെ തുടർന്നും ഉപയോഗിക്കുക. പകല്‍സമയത്ത് വീടിനുള്ളിലായിരിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. മുഖം, ചെവി, കഴുത്ത്, കൈകള്‍, കാലുകള്‍, നെഞ്ച് എന്നീ ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ പുരട്ടണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.