തണുപ്പ് കാലം ആരംഭിക്കുന്നതോടെ കഫജന്യ രോഗങ്ങളും ആരംഭിക്കുകയാണ്. തണുപ്പ് കാലത്ത് നിരവധി പേർക്ക് സ്ഥിരമായി ജലദോഷവും (Cold) പനിയും (Fever) പോലുള്ള ആരോഗ്യപ്രശ്നങ്ങൾ (Health Issues) ഉണ്ടാകാറുണ്ട്.
എന്നാൽ നിലവിൽ രാജ്യത്ത് ഒമിക്രോൺ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സാധാരണ തണുപ്പ് കാലത്ത് ഉണ്ടാകുന്നതിനേക്കാൾ ഇരട്ടി ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
തണുപ്പിൽ നിന്നും രക്ഷ നേടാൻ ജാക്കറ്റുകളും ബ്ലേസറുകളും സ്വെറ്ററുകളും മറ്റ് ഊഷ്മള വസ്ത്രങ്ങളും ധരിക്കുന്നതു പോലെ തന്നെ പ്രാധാന്യം ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉണ്ടാകണം. ജലദോഷത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട് എന്ന് ഡോ ഡിക്സ ഭാവ്സർ തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
സാധാരണ തണുപ്പ് കാലത്ത് ഉണ്ടാകുന്ന ചുമയും ജലദോഷവും ഈ സമയങ്ങളിൽ ഉണ്ടായാൽ അത് കോവിഡ് ആണോ എന്ന് സംശയിക്കാൻ സാധ്യത കൂടുതലാണ്. ഇടയ്ക്കിടെ വിട്ടുമാറാത്ത ജലദോഷം ഉണ്ടാകുന്നത് കോവിഡ് കാലത്ത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഈ സാഹചര്യം എല്ലാ വിധത്തിലും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം പറയുന്നു. ശൈത്യകാലത്ത് ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല അസുഖങ്ങളിൽ നിന്നും മുക്തി നേടാം എന്ന് ഡോ ഡിക്സ ഭാവ്സർ വ്യക്തമാക്കുന്നു.
ശീതളപാനീയങ്ങൾ ഒഴിവാക്കുക
തണുപ്പ് കാലാവസ്ഥയിൽ ശീതീകരിച്ചതും കാർബണേറ്റഡുമായ പാനീയങ്ങൾ ഒഴിവാക്കണം. കാരണം അവയിൽ ധാരാളം പഞ്ചസാരയും കഫീനും അടങ്ങിയിട്ടുണ്ട്. ഇവ നിരവധി അസുഖങ്ങൾക്ക് കാരണമാകും.
തൈര് കഴിക്കരുത്
മഞ്ഞുകാലം മുഴുവൻ തൈര് കഴിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് പഴങ്ങളുമായി ഇടകലർത്തി തൈര് കഴിക്കരുത്. ആയുർവേദ വിധി പ്രകാരം തൈര് ഗ്രന്ഥികളുടെ സ്രവണം പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ മ്യൂക്കസ് സ്രവണം അമിതമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ജങ്ക് ഫുഡ് ഒഴിവാക്കുക
തണുപ്പ് കാലാവസ്ഥയിൽ ഐസ്ക്രീമുകൾ കഴിക്കാതെയിരിക്കുക. കൂടാതെ മധുരം അധികമുള്ള പലഹാരങ്ങൾ, എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. ജങ്ക് ഫുഡ് പൂർണമായി ഒഴിവാക്കി സമീകൃത ആഹാരം ശീലമാക്കുക
ഉറക്കം ശ്രദ്ധിക്കുക
പകൽ ഒട്ടും ഉറങ്ങരുത് എന്നാണ് ഡോ.ഭാവ്സർ നിർദേശിക്കുന്നത്. ആയുർവേദം അനുസരിച്ച് പകലുറക്കം ശരീരത്തിന് ദോഷം ചെയ്യും. രാത്രി ഏറെ വൈകി ഉറങ്ങുന്നതും പകൽ വൈകി ഉണരുന്നതും ആരോഗ്യകരമായ ശരീരത്തിന് ഗുണം ചെയ്യില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു
ആയുർവേദം നിർദേശിക്കുന്ന മുൻകരുതലുകൾ എടുക്കുന്നതിനു പുറമേ ഇതിനകം ജലദോഷം ബാധിച്ച ആളുകൾക്ക് അസുഖം ഭേദമാകാനുള്ള ആയുർവേദ വീട്ടുവൈദ്യങ്ങളും അദ്ദേഹം ശുപാർശ ചെയ്യുന്നു.
1 ലിറ്റർ വെള്ളത്തിൽ 7-8 തുളസി ഇലകൾ, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി അല്ലികൾ, 1 ടീസ്പൂൺ കാരം വിത്തുകൾ, 1 ടീസ്പൂൺ ഉലുവ, ഉണക്കി പൊടിച്ച മഞ്ഞളോ പച്ച മഞ്ഞളോ 1 ടീസ്പൂൺ , 4-5 കുരുമുളക് എന്നിവ ചേർത്ത് തിളപ്പിക്കുക. ഒരു ലിറ്റർ പകുതിയായി കുറയുന്നതു വരെ തിളപ്പിക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുക.
Also Read-
COVID-19 | കോവിഡ് കാലത്ത് ആസ്മ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തേൻ കഴിക്കുന്നത് പതിവാക്കുക. കാരണം അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കൻ സഹായിക്കുന്നു
ദഹനപ്രക്രിയ സുഗമമാക്കുന്നതിന് നിത്യേന വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളം കുടിക്കുക. മഞ്ഞൾ, ഇഞ്ചി, നാരങ്ങ എണ്ണിയിട്ട് തിളപ്പിച്ച ചായ കുടിക്കുക.
മഞ്ഞൾ ചേർത്ത ചെറുചൂടുള്ള പാൽ കുടിക്കുക. 2 മണിക്കൂർ ഇടവിട്ട് ആവി പിടിക്കുക.
Plastic and Fat | പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകുമെന്ന് പഠനം
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.