കോവിഡ് മഹാമാരി (Covid Pandemic) ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം തന്നെയാണ് ചെലുത്തിയത്. ചിലര്‍ ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചപ്പോള്‍, മറ്റു ചിലര്‍ക്ക് സാമ്പത്തിക പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്. തൊഴിലിടങ്ങളിലും വലിയ മാറ്റം നാം കണ്ടു. ഇത് ആളുകളുടെ പ്രൊഫഷണല്‍ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. മുതിര്‍ന്നയാളുകൾക്ക് ജോലിയും ജീവിതവും ഒരുവിധം ബാലന്‍സ് ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് കുട്ടികളാണ്.
പുറത്തേക്ക് പോകാനോ കളിക്കാനോ കഴിയാതെ, ശരിയായി പഠിക്കാന്‍ പോലും കഴിയാതെ നാലു ചുവരുകള്‍ക്കുള്ളില്‍ അവര്‍ക്ക് ഒതുങ്ങികൂടേണ്ടി വന്നു. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാലക്രമേണ അവര്‍ ഈ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ അവര്‍ പുറത്തിറങ്ങാന്‍ തയ്യാറല്ല. ഇത് കുട്ടികളിലെ പൊണ്ണത്തടിയ്ക്ക് കാരണമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ വ്യായാമം (exercise) ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍ കുട്ടികള്‍ (kids) ഏത് പ്രായം (age) മുതലാണ് വ്യായാമം ചെയ്യേണ്ടത് എന്ന് നോക്കാം.
ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കൃഷന് ചുഗ് പറയുന്നത് അനുസരിച്ച്, ശരീര ഭാഗങ്ങൾക്കെല്ലാം കൃത്യമായ ബാലന്‍സ് ലഭിച്ചു കഴിഞ്ഞാൽ കുട്ടികള്‍ക്ക് വ്യായാമം ചെയ്യാന്‍ തുടങ്ങാം. അതായത് എട്ട് വയസ്സ് മുതൽ. ശരീരം ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങള്‍ ക്രമേണ ആരംഭിക്കാം. എന്നാൽ ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ 10 വയസ്സിന് ശേഷം ചെയ്യാമെന്നും അദ്ദേഹം പറയുന്നു.
മയോ ക്ലിനിക്കിലെ ഒരു ലേഖനം അനുസരിച്ച്, കുട്ടികളുടെ ദിനചര്യയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 6 വയസ്സ് മുതല്‍ ഒരു കുട്ടിക്ക് മിതമായ രീതിയില്‍ എയ്റോബിക് വ്യായാമങ്ങള്‍ (aerobis activities) ആരംഭിക്കാനും അവരുടെ എല്ലുകള്‍ക്ക് ബലം വെയ്ക്കുന്നതിനനുസരിച്ച് വ്യായാമങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും. ഒരു കുട്ടി മൂന്നാമത്തെ വയസ്സില്‍ ശാരീരിക വ്യായാമങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ അത് അവന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. എപ്പോഴും ആക്ടീവായിരിക്കുന്നത് കുട്ടികളുടെ എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. ഇതിനുപുറമെ, 6 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വ്യായാമം ചെയ്യുന്നതിലൂടെ വിഷാദരോഗത്തിനുള്ള സാധ്യത കുറയുമെന്നും ലേഖനത്തില്‍ പറയുന്നു. വ്യായാമം ചെയ്യുന്നത് കുട്ടികളില്‍ ഏകാഗ്രതയും ഓര്‍മശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യും.
Sitting Long Hours | ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഭാവിയിൽ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ?
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ജേണല്‍ ഓഫ് ക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ശാരീരികമായി ആക്ടീവ് ആയ കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഏകാഗ്രത കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ഇപ്പോഴത്തെ പൊതുവെയുള്ള മടി കാരണം അവരുടെ ആരോഗ്യത്തെക്കുറിച്ച് മാതാപിതാക്കളും ആശങ്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ എപ്പോഴാണ് വ്യായാമങ്ങള്‍ ചെയ്യിപ്പിക്കേണ്ടത് എന്ന ചോദ്യത്തെ കുറിച്ച് മാതാപിതാക്കള്‍ ചിന്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.