ഒരുദിവസം മൂന്നു കോഫി കുടിച്ചാല്‍ ചില ഗുണങ്ങളൊക്കെയുണ്ട്!
ദിവസം മൂന്നു കോഫി വരെ കുടിക്കുന്നവരില്‍ കോഫി കുടിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത കുറവായിരിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.
മിതമായ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലും കോഫിയുടെ ഗുണത്തെക്കുറിച്ചാണ് പറയുന്നത്. ദിവസം മൂന്നു കോഫി വരെ കുടിക്കുന്നവരില്‍ കോഫി കുടിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത കുറവായിരിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. സതാംപ്ടണ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് കോഫി കുടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതയും അതുമൂലമുള്ള മരണവും കുറവായിരിക്കുമെന്ന് വ്യക്തമായത്. ഇതുകൂടാതെ കരള്‍ രോഗം, ക്യാന്‍സര്‍ എന്നിവയെയും ഒരുപരിധിവരെ ചെറുക്കാന്‍ കോഫിക്ക് സാധിക്കും. അതേസമയം പുകവലിക്കുകയും പ്രായകൂടുതലുള്ളതുമായി വ്യക്തികളില്‍ കോഫി കുടിക്കുന്നതുമൂലമുള്ള പ്രയോജനം ലഭിക്കില്ലെന്നും പഠനസംഘം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ അമിതമായ അളവില്‍ കോഫി കുടിക്കുന്നത് അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം കോഫി തയ്യാറാക്കുമ്പോള്‍ അമിതമായ അളവില്‍ പഞ്ചസാരയും പാലും ഉപയോഗിക്കുന്നത് വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
Loading...