നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • പത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും, കുട്ടികളില്‍ 14% പേരും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ

    പത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും, കുട്ടികളില്‍ 14% പേരും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ

    കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

    • Share this:
      ന്യൂഡല്‍ഹി: പത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും, കുട്ടികളില്‍ 14% പേരും മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ. മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഡല്‍ഹി ഹന്‍സ്രാജ് കോളേജുമായി സഹകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

      ചടങ്ങില്‍ മന്ത്രി ഹരിത റിബണ്‍ സംരംഭത്തിന് തുടക്കം കുറിച്ചു. മാനസികാരോഗ്യ ബോധവല്‍ക്കരണ വാരമായ ഒക്ടോബര്‍ 5 മുതല്‍ 10 വരെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു.

      പരിപാടിയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ട്ടിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഡോ. മന്‍സുഖ് മാണ്ഡവ്യ ഹരിത റിബണ്‍ വിതരണം ചെയ്തു. സഹായം ആവശ്യമുള്ള യുവ പൗരന്മാരെ കണ്ടെത്താനും സഹായിക്കാനും മാതാപിതാക്കളെയും അധ്യാപകരെയും മറ്റ് പങ്കാളികളെയും ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

      മാനസികാരോഗ്യ പ്രശ്‌നം തിരിച്ചറിയുകയും അംഗീകരിക്കുകയും രോഗനിര്‍ണയം നടത്തുകയും അത് വേണ്ട പോലെ ചികില്‍സിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      ആയുർ വേദത്തിന് നേട്ടം; ഇന്ത്യ ക്രൊയേഷ്യ കരാർ; അക്കാദമിക് സഹകരണത്തിന് വഴിയൊരുങ്ങുന്നു

      ന്യൂഡൽഹി: ആയുഷ് മന്ത്രാലയം, ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ, പ്രത്യേകിച്ച് ആയുർവേദ മേഖലയിൽ അക്കാദമിക് സഹകരണത്തിന് വഴിയൊരുക്കി ക്രൊയേഷ്യയുമായി ഒരു കരാറിൽ ഏർപ്പെട്ടു.

      ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (എഐഐഎ) ക്രൊയേഷ്യയിലെ ക്വർണർ ഹെൽത്ത് ടൂറിസം ക്ലസ്റ്ററും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത് . ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് എഐഐഎ.

      ധാരണാപത്രത്തിന് കീഴിൽ, തെരഞ്ഞെടുത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് ഇരു രാജ്യങ്ങളും ആയുർവേദ മേഖലയിൽ അക്കാദമിക് പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഗവേഷണം, പ്രഭാഷണങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ, കോൺഫറൻസുകൾ, ആയുർവേദത്തെക്കുറിച്ചുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കും.

      സ്ഥാപനത്തിന്റെയും അന്തിമ ഉപയോക്താക്കളുടെയും പങ്കാളികളുടെയും ആവശ്യങ്ങൾക്കനുസൃതമായി ഇരുപക്ഷവും അക്കാദമിക് നിലവാരവും കോഴ്സുകളും വികസിപ്പിക്കുകയും ക്രൊയേഷ്യയിലെ ആയുർവേദ വിദ്യാഭ്യാസത്തിനായി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുകയും ചെയ്യും.
      Published by:Karthika M
      First published:
      )}