എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന വിട്ടുമാറാത്ത ഒരു അവസ്ഥയാണ് ആസ്മ (asthma) . എന്നാല്‍ കുട്ടികള്‍ക്കിടയിലെ ആസ്മ മാതാപിതാക്കളില്‍ (parents) ആശങ്ക ജനിപ്പിക്കുന്നതാണ്. നിങ്ങളുടെ കുട്ടി ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍, രോഗം കൈകാര്യം ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.
മലിനമായ പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക
വാഹനങ്ങളില്‍ നിന്നും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും വായു മലിനീകരണം (air pollution) ഉണ്ടാകുന്നുണ്ട്. ഇത്തരം മലിനീകരണങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. മലിനീകരണം കൂടിയ പ്രദേശങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
അലര്‍ജിയുടെ കാരണം തിരിച്ചറിയുക
കുട്ടിയുടെ അലര്‍ജിയുടെ കാരണം കണ്ടെത്തുക. കാരണങ്ങള്‍ കണ്ടെത്തിയാല്‍, നിങ്ങളുടെ കുട്ടി അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കുക.
Also Read-
കോഴിക്കോട് പന്ത്രണ്ടുകാരി H1N1 ബാധിച്ച് മരിച്ചു; ഇരട്ട സഹോദരിക്കും രോഗം സ്ഥിരീകരിച്ചു
വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കുക
ആസ്മ രോഗികളിൽ രോഗാവസ്ഥയുടെ ഒരു പ്രധാന കാരണം പുകയാകാം. അതിനാല്‍, നിങ്ങളുടെ വീടിനുള്ളില്‍ പൊടിയും പുകയും ഒഴിവാക്കുക. എല്ലായ്പ്പോഴും വായുസഞ്ചാരം (ventilation) ഉറപ്പാക്കുക.
മരുന്ന് കൃത്യമായി കഴിപ്പിക്കുക
നിങ്ങളുടെ കുട്ടികള്‍ കൃത്യമായി മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് ആസ്മ കൂടുതൽ മോശമാക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആസ്മയുള്ള കുട്ടികള്‍ക്ക് നെബുലൈസര്‍ അല്ലെങ്കില്‍ ഇന്‍ഹേലര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. ഇൻഹേലർ ഉപയോഗിക്കുന്ന കുട്ടിയാണെങ്കിൽ മാതാപിതാക്കൾ എപ്പോഴും അത് കൈയില്‍ കരുതുക.
Also Read-
ആർത്തവചക്രം ക്രമം തെറ്റാറുണ്ടോ? കാരണങ്ങൾ അറിയാം
ഫ്ളൂ വാക്സിനുകള്‍ ഒഴിവാക്കരുത്
നിങ്ങളുടെ കുട്ടിക്ക് എല്ലാ വര്‍ഷവും ഫ്ലൂ വാക്സിന് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രത്യേകിച്ച് ആസ്മയുള്ള കുട്ടികള്‍ക്ക്. ആസ്മ ബാധിച്ച കുട്ടികള്‍ക്ക് പനി പിടിപെട്ടാല്‍ രോഗം രൂക്ഷമാകാൻ സാധ്യത കൂടുതലാണ്.
ഒരു പ്ലാന്‍ ഉണ്ടാക്കുക
നിങ്ങളുടെ കുട്ടിക്ക് ഒരു ആസ്ത്മ ആക്ഷന്‍ പ്ലാന്‍ ഉണ്ടായിരിക്കണം. ഡോക്ടറില്‍ നിന്നുള്ള രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍, എന്തെല്ലാം മരുന്നുകള്‍ എപ്പോള്‍ കഴിക്കണം, ട്രിഗറുകള്‍ എങ്ങനെ ഒഴിവാക്കാം, പുതിയ അലര്‍ജികള്‍ ഉണ്ടാകുകയാണെങ്കില്‍ എന്തു ചെയ്യണം, അവ സംഭവിക്കുകയാണെങ്കില്‍ അവ എങ്ങനെ തിരിച്ചറിയാം, കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ പ്ലാനുകള്‍ ഉണ്ടായിരിക്കണം. ഈ പ്ലാന്‍ പിന്തുടരുന്നതിലൂടെ, നിങ്ങളുടെ കുട്ടിയെ എങ്ങനെ പരിപാലിക്കണമെന്നും സഹായത്തിനായി ഡോക്ടറെ എപ്പോള്‍ വിളിക്കണമെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും.
ആസ്ത്മ ഡയറിയും പീക്ക് ഫ്ലോ മീറ്ററും ഉപയോഗിക്കുക
ആസ്തമ ഡയറിയും പീക്ക് ഫ്ലോ മീറ്ററും പോലെയുള്ള ആസ്ത്മ ടൂളുകള്‍ ഉപയോഗിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. നിങ്ങളുടെ കുട്ടിയുടെ രോഗലക്ഷണങ്ങള്‍, മരുന്നുകളുടെ ആവശ്യകത എന്നിവ ട്രാക്ക് ചെയ്യാന്‍ ഡയറി നിങ്ങളെ സഹായിക്കുന്നു. ശ്വാസകോശത്തില്‍ നിന്നുള്ള വായുസഞ്ചാരം അളക്കുന്ന ഒരു ഉപകരണമാണ് പീക്ക് ഫ്ലോ മീറ്റര്‍. കുട്ടിയ്ക്ക് എന്തെങ്കിലും ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടോ എന്ന് ഇതിലൂടെ കണ്ടെത്താം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.