• HOME
  • »
  • NEWS
  • »
  • life
  • »
  • Ear Infections | മഴക്കാലവും ചെവിയിലെ അണുബാധയും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ear Infections | മഴക്കാലവും ചെവിയിലെ അണുബാധയും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ ആറ് മാസത്തിനിടയിലും ഒരു ഇഎൻടി ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുന്നത് നല്ലതാണ്.

  • Share this:
    കടുത്ത ഉഷ്ണതരംഗത്തിന് ശേഷം രാജ്യത്തെ പല മേഖലകളും മഴക്കാലത്തിനായി (Monsoon) കാത്തിരിക്കുകയാണ്. കേരളത്തിലും ഇപ്പോൾ മഴക്കാലമാണ്. കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ബാക്ടീരിയ വഴിയും വൈറസിലൂടെയുമൊക്കെ പെട്ടെന്ന് രോഗങ്ങൾ പടർന്ന് പിടിക്കും. മഴക്കാലത്ത് ശരീരത്തിൽ അണുബാധയുണ്ടാവാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കണ്ണിനും തൊലിക്കും പുറമെ ചെവിയിലും ഈ സമയത്ത് അണുബാധ (Infection) ഉണ്ടാവാറുണ്ട്. ചെവിയിലെ അണുബാധയിൽ നിന്ന് രക്ഷ നേടാൻ എന്തെല്ലാം ചെയ്യണമെന്ന് നമുക്ക് പരിശോധിക്കാം.

    ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മുംബൈ അപ്പോളോ സ്പെക്ട്രയിലെ ഇഎൻടി സ്പെഷ്യലിസ്റ്റായ ഡോക്ടർ അങ്കിത് ജെയിൻ ചെവിയിൽ അണുബാധയുണ്ടാവുന്നതിന്റെ സാഹചര്യങ്ങൾ വിശദീകരിക്കുന്നുന്നുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ ചെവിയിലെ അണുബാധയ്ക്ക് പ്രധാന കാരണമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈർപ്പമുള്ള കാലാവസ്ഥ ഫംഗൽ ഇൻഫെക്ഷന് കാരണമാവുന്ന ബാക്ടീരിയ വർധിക്കുന്ന സമയമാണ്. ഇയർ ബഡ്സും മറ്റും ഉപയോഗിച്ച് ചെവി വൃത്തിയാക്കാൻ ശ്രമിക്കുന്നത് അണുബാധയുണ്ടാക്കും,” അദ്ദേഹം പറഞ്ഞു.

    Also Read-ദിവസവും 40 മിനിറ്റ് വ‍ർക്കൗട്ട് ചെയ്യൂ; മാനസിക ആരോഗ്യത്തിന് ഗുണകരമെന്ന് വിദഗ്ദർ

    ചെവിയിൽ ചെറിയ മുറിവോ മറ്റോ ഉണ്ടായാലും ജലദോഷം, പനി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അലർജിയിലൂടെയും അണുബാധയ്ക്ക് സാധ്യതയുണ്ട്. “സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ തുടങ്ങിയ ബാക്ടീരിയകൾ ചെവിയിൽ അണുബാധയുണ്ടാക്കുന്നവയാണ്. ബാക്ടീരിയ മൂലമുള്ള അണുബാധ എപ്പോഴും ഉണ്ടാവാമെങ്കിലും മഴക്കാലത്ത് ഇത് വല്ലാതെ വ‍ർധിക്കും,” അങ്കിത് വ്യക്തമാക്കി.

    ചെവിയിലുണ്ടാവുന്ന വീക്കം, ചൊറിച്ചിൽ, അസ്വസ്ഥത, ചെവി വേദന, നീരൊഴുക്ക്, തലകറക്കം, കഠിനമായ തലവേദന, കേൾവിക്കുറവ്, പനി എന്നിവയെല്ലാം ചെവിയിലുണ്ടാവുന്ന അണുബാധയുടെ ലക്ഷണങ്ങളാവാം. ഇവയെല്ലാം മഴക്കാലത്ത് നിങ്ങൾ ഗൗരവമായി തന്നെ എടുക്കണം.

    മഴക്കാലത്ത് ഇത്തരം അണുബാധ ഉണ്ടാകാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്:

    Also Read-വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ; തയ്യാറാക്കേണ്ടത് എങ്ങനെ?

    മഴക്കാലത്ത് ചെവികൾ വൃത്തിയായി സൂക്ഷിക്കണം. ഈർപ്പമില്ലാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ഈർപ്പം ഇല്ലാതാക്കാൻ ഉണങ്ങിയതും വൃത്തിയുള്ളതുമായ കോട്ടൺ തുണി ഉപയോഗിച്ച് ചെവി തുടയ്ക്കാവുന്നതാണ്.
    ഇയർ ബഡ്സോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് ചെവി വൃത്തിയാക്കാൻ ശ്രമിക്കരുത്. ഈർപ്പമുള്ള കാലാവസ്ഥയിൽ ഇവയിലൂടെ ബാക്ടീരിയ വളരാനും അണുബാധ ഉണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്.
    തൊണ്ടയും ചെവിയും തമ്മിൽ നല്ല അടുപ്പമുണ്ട്. തൊണ്ടയ്ക്ക് അണുബാധ വന്നാൽ അത് പെട്ടെന്ന് ചെവിയെയും ബാധിക്കും. അതിനാൽ തണുത്ത ഭക്ഷണവും പാനീയങ്ങളും പരമാവധി ഒഴിവാക്കുക. ഇവ രണ്ടും തൊണ്ടയിൽ അണുബാധയ്ക്ക് കാരണമാവുന്നവയാണ്.
    ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഓരോ തവണ ഉപയോഗിക്കുമ്പോഴും അവ വൃത്തിയിക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. അണുബാധ ഒഴിവാക്കാൻ അവ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു അണുനാശിനി സ്പ്രേ ഉപയോഗിച്ച് നിങ്ങൾക്ക് ഇയർഫോൺ വൃത്തിയാക്കാവുന്നതാണ്.
    ഓരോ ആറ് മാസത്തിനിടയിലും ഒരു ഇഎൻടി ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുന്നത് നല്ലതാണ്.
    Published by:Naseeba TC
    First published: