ദന്തശുചിത്വം (oral care) വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ആളുകള്‍ നിങ്ങളെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി പോലും വായ്‌നാറ്റം മാറാം. വായയുടെ ശുചിത്വക്കുറവാണ് വായ്‌നാറ്റത്തിന്റെ (bad breath) അടിസ്ഥാന കാരണമെങ്കിലും, മറ്റ് ചില കാരണങ്ങള്‍ മൂലവും നിങ്ങള്‍ക്ക് ഈ പ്രശ്‌നം നേരിട്ടേക്കാം.
പല്ലുകള്‍ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോള്‍ വായ്‌നാറ്റം ഉണ്ടാകാറുണ്ട്. വായ്‌നാറ്റം അല്ലെങ്കില്‍ 'ഹാലിറ്റോസിസ്' ആളുകളില്‍ ഒരു മോശം മതിപ്പ് ഉണ്ടാക്കുന്ന അവസ്ഥ കൂടിയാണ്. അതിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും (foods) വായ്‌നാറ്റം അകറ്റാനുള്ള ചില ടിപ്പുകളും (tips) ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വായ്‌നാറ്റം വര്‍ദ്ധിപ്പിക്കുന്ന സാധനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് വെളുത്തുള്ളിയും ഉള്ളിയും. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി വായില്‍ സര്‍ഫര്‍ സംയുക്തങ്ങള്‍ തങ്ങി നിൽക്കും. കൂടാതെ ഒരാള്‍ ശ്വസിക്കുമ്പോള്‍ ഇത് രക്തത്തിലേയ്ക്കും കലരും.
കാപ്പിയും മദ്യവും വായിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുന്നവയാണ്. ഉമിനീരിന്റെ അളവ് കുറയുന്നതിനും ദുര്‍ഗന്ധം വമിക്കുന്ന ബാക്ടീരിയകള്‍ വളരാനും വായില്‍ തങ്ങിനില്‍ക്കാനും ഇത് അനുവദിക്കുന്നു. പാലുല്‍പ്പന്നങ്ങളും വായ്‌നാറ്റം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
Also Read-
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; എല്ലുകൾക്ക് ബലം നൽകുന്നു; ചീരയുടെ ആരോഗ്യ ഗുണങ്ങൾ
ഓറഞ്ച് ജ്യൂസ്, സോഡ, മാംസം എന്നിവയും വായ്‌നാറ്റം ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. വായ്‌നാറ്റം ഒഴിവാക്കാന്‍ ഈ ഭക്ഷണസാധനങ്ങള്‍ കഴിച്ചതിന് ശേഷം വായ കഴുകേണ്ടത് അത്യാവശ്യമാണ്. ചില ആരോഗ്യ സ്ഥിതികളും വായ്‌നാറ്റത്തിന് കാരണമാകും. സൈനസ് രോഗവും മറ്റും വായ്‌നാറ്റത്തിന് കാരണമാകും.
ഹാലിറ്റോസിസിനെ ചെറുക്കാനുള്ള ചില പൊടിക്കൈകൾ
പച്ചക്കറികളും ആപ്പിള്‍, പിയര്‍ പഴം, കാരറ്റ് എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളും ഉമിനീര്‍ ഉത്പ്പാദിപ്പിക്കുന്നവയാണ്. ഇത് ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരികളെ ശുദ്ധീകരിക്കുന്നു. നാരുകളാല്‍ സമ്പന്നമായ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രകൃതിദത്ത ടൂത്ത് ബ്രഷുകളായി പ്രവര്‍ത്തിക്കുന്നു.
തൈരില്‍ നല്ല ബാക്ടീരിയകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വായ്‌നാറ്റം ഉണ്ടാക്കുന്ന ബാക്ടീരികളെ ചെറുക്കാന്‍ സഹായിക്കും. പാര്‍സ്ലി പോലുള്ള ഔഷധ സസ്യങ്ങളില്‍ പോളിഫെനോളുകളും പ്രകൃതിദത്ത രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് വായ്‌നാറ്റത്തിന് പരിഹാരമായി പ്രവര്‍ത്തിക്കുന്നു.
Also Read-
കുട്ടികൾക്ക് നിർബന്ധമായും ദിവസവും ലഭിക്കേണ്ട 6 തരം പോഷകങ്ങൾ
ഭക്ഷണത്തില്‍ നിന്നും സ്വാഭാവികമായി വായ്‌നാറ്റം ഉണ്ടാക്കുന്ന വാതകമായ മീഥൈന്‍ മെര്‍കാപ്റ്റന്റെ മണം നീക്കം ചെയ്യുന്ന ഒന്നാണ് ചെറി. വായ്‌നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ കാറ്റെച്ചിന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്.
വെള്ളമോ മറ്റ് ഗന്ധമുള്ള ദ്രാവകങ്ങളോ കുടിയ്ക്കുന്നത് വായില്‍ നിന്ന് ഭക്ഷണ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ശുദ്ധീകരണ ഏജന്റായ ഉമിനീര്‍ ഉത്പ്പാദനം വർദ്ധിപ്പിക്കാൻ കുടിവെള്ളം സഹായിക്കുന്നു. ഇത് ദുര്‍ഗന്ധം വമിക്കുന്ന പദാര്‍ത്ഥങ്ങളെ അലിയിക്കാന്‍ സഹായിക്കുന്നു.
കറുവപ്പട്ടയുടെ കഷ്ണം ചവയ്ക്കുന്നതും ദുര്‍ഗന്ധം ശമിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഇതിന് നല്ല സുഗന്ധം ഉള്ളതിനാല്‍ ഒരു മൗത്ത് ഫ്രഷ്‌നര്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. കറുവപ്പട്ട സത്ത് അടങ്ങിയ മൗത്ത് വാഷും ഫലപ്രദമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.