മുടി കൊഴിച്ചില്‍ (hair fall)ഉണ്ടാകുന്നത് പലരും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. ആരോഗ്യമുള്ള മുടി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. മുടിയുടെ സംരക്ഷണത്തിന് പലരും ധാരാളം സമയവും പണവും ചെലവഴിക്കാറുണ്ട്. എന്നാല്‍, ചിലർ തിരക്കുകള്‍ കാരണം മുടിക്ക് ആവശ്യമായ പരിചരണം നല്കുന്നതില് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മുടിയുടെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന വസ്തുത പോലും നമ്മള് പലപ്പോഴും മറന്നുപോകാറുണ്ട്. പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര, നീളമുള്ളതും ആരോഗ്യമുള്ളതുമായ മുടി സ്വന്തമാക്കാന്‍ ഒരു വ്യക്തി നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് പങ്കുവെച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ഉലുവ (fenugreek seed)
ഉലുവയില്‍ ധാരാളം ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ, മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഫ്ലവനോയിഡുകളും സാപ്പോണിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
2. കറിവേപ്പില (curry leaves)
താരന് സംബന്ധമായ പ്രശ്നങ്ങളും തലയോട്ടിയിലുണ്ടാകുന്ന ചെറിയ അണുബാധകളും ഭേദമാകാന്‍ കറിവേപ്പില ഉപയോഗിക്കാം. അമിനോ ആസിഡിന്റെ ഉറവിടമാണ് കറിവേപ്പില. ഇത് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
3. ഫ്ളാക്സ് സീഡുകള്‍ (flax seeds)
മുടിയുടെ സംരക്ഷണത്തിന് നിങ്ങള്‍ക്ക് ഫ്ലാക്സ് സീഡുകളും ഉപയോഗിക്കാം. ഫ്ളാക്സ് സീഡുകള്‍ ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഇവയില്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയെ വൃത്തിയായി സൂക്ഷിക്കുന്നു. ഫ്ളാക്സ് സീഡ് ജെല്‍ മുടിയില്‍ ജലാംശം നിലനിര്‍ത്തുകയും മൃദുവാക്കുകയും ചെയ്യുന്നു. ഇത് ചവച്ചരച്ച് കഴിക്കുകയോ സാലഡിലും മറ്റ് ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.
4. കറ്റാര്‍ വാഴ (alo vera)
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണ് കറ്റാര്‍ വാഴ. ഇത് മുടിക്ക് തിളക്കം നല്‍കുകയും ആരോഗ്യകരമായ കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കറ്റാര്‍ വാഴ ജെല്ലില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.
5. ഇഞ്ചി (ginger)
താരന്, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവ ഇല്ലാതാക്കാന്‍ ഇഞ്ചി ഉപയോഗപ്രദമാണ്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും. ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ മിനുസവും തിളക്കമാര്‍ന്നതുമായ മുടി സ്വന്തമാക്കാം. ജിഞ്ചറോള്‍, സിന്‍ഗെറോണ്‍, ഷോഗോള്‍, ബീറ്റാ ബിസാബോളിന് എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യവും നിലനിര്‍ത്തുന്നു.
മുടിയുടെ നരയും മുടി കൊഴിച്ചിലും കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഉണക്കമുന്തിരി ഉപയോഗിക്കാം, ശൈത്യകാലത്ത് നിങ്ങളുടെ മുടി പൊട്ടുകയും വരണ്ടതായി തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ എല്ലാ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കുക. ഇരുമ്പിന്റെ ശക്തികേന്ദ്രമായ അവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ ദ്രുതഗതിയിലുള്ള ആഗിരണം സുഗമമാക്കുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hair care tips, Hair fall, Hair loss