നിങ്ങളുടെ ചര്‍മ്മത്തെ പരിപാലിക്കുന്നതിനുള്ള വ്യത്യസ്ത വഴികളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ആ പട്ടികയിലേക്ക് പഴങ്ങള്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും. പഴങ്ങള്‍ (Fruits) വിവിധ പോഷകങ്ങളും വിറ്റാമിനുകളും (vitamin) കൊണ്ട് സമ്പുഷ്ടമാണ്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന വ്യത്യസ്ത പോഷകങ്ങള്‍ തിളങ്ങുന്ന ചര്‍മ്മം ലഭിക്കാൻ നിങ്ങളെ സഹായിക്കും.
ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും ചര്‍മ്മ കോശങ്ങള്‍ നന്നാക്കുന്നതിനും ഈ പഴങ്ങള്‍ നിങ്ങളെ സഹായിക്കും. ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ഈ പഴങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.
ഓറഞ്ച്
ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി ലഭിക്കാന്‍ ഓറഞ്ച് സഹായിക്കുന്നു. ഡിഎന്‍എ പരമായ പ്രശ്നങ്ങളെ തടയാനും ഇവ സഹായിക്കുന്നു. ഇവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ആരോഗ്യവും ഒപ്പം സൗന്ദര്യവും വര്‍ധിക്കാന്‍ സാധിക്കും.
പപ്പായ
വൈറ്റമിന്‍ എ, ബി, സി എന്നിവ ലഭിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളാല്‍ നിറഞ്ഞ പഴമാണ് പപ്പായ. അരിമ്പാറ, എക്സിമ, തുടങ്ങിയ ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പപ്പായ സഹായിക്കുന്നു. ദിവസവും പപ്പായ കഴിക്കുന്നത് നല്ലതാണ്.
വെള്ളരിക്ക
വെള്ളരിക്കയില്‍ വൈറ്റമിന്‍ സി, കെ എന്നിവ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന തരത്തില്‍ ജലാംശം ഉള്ളതിനാല്‍ ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളരിക്ക സഹായിക്കുന്നു.വെള്ളരിക്ക ജ്യൂസ് കുടിക്കാം അതുപോലെ കണ്ണുകളില്‍ വെള്ളരിക്ക മുറിച്ച് കഷ്ണങ്ങളായി വെക്കുന്നത് നല്ലതാണ്.
read also- Health Tips | നിങ്ങൾ ഉടൻ വിവാഹം കഴിക്കുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് തരം ഭക്ഷണം കഴിച്ചു തുടങ്ങൂ
നെല്ലിക്ക
നെല്ലിക്ക വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. മികച്ച ആന്റിഓക്സിഡന്റും, നിറയെ ജലാംശവും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. നെല്ലിക്ക ചര്‍മ്മത്തിന് മാത്രമല്ല, മുടിയ്ക്കും കണ്ണുകള്‍ക്കും ഗുണം ചെയ്യും. നെല്ലിക്ക ഉപയോഗിച്ച് ജാം, അച്ചാര്‍ എന്നിവ ഉണ്ടാക്കി ഉപയോഗിക്കാം.
Also Read- COVID-19 കുട്ടികളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം
തക്കാളി
പല ആളുകളും തക്കാളിയെ പച്ചക്കറി ആയിട്ടാണ് കാണുന്നത് . പക്ഷേ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് ഒരു പച്ചക്കറിയായി കണക്കാക്കപ്പെടുന്നെങ്കിലും സസ്യശാസ്ത്രപരമായി പഴവര്‍ഗ്ഗ കുടുംബത്തിലെ അംഗമാണ് തക്കാളി. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. തക്കാളി ചര്‍മ്മത്തില്‍ പുരട്ടുന്നത് നല്ലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.