തണുപ്പ് കാലം കഴിഞ്ഞു. അന്തരീക്ഷത്തിൽ ചൂട് കൂടി തുടങ്ങി. കാലാവസ്ഥ മാറ്റം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും സീസണല്‍ ഫ്‌ളൂവിനുള്ള (Flu)സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് മൂക്കൊലിപ്പ്, പനി (Fever), തലകറക്കം തുടങ്ങിയവയ്ക്കും കാരണമാകും. അതിനാൽ കാലാവസ്ഥ (Climate)മാറുന്നതിനനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റം വരുത്തണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കാലാവസ്ഥ മാറുന്ന ഈ സമയത്ത്, നമ്മള്‍ എന്താണ് കഴിക്കേണ്ടതെന്ന് നൂട്രീഷ്യനിസ്റ്റായ മുണ്‍മുണ്‍ ഗനേരിവാള്‍ ചില നിര്‍ദ്ദേശങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മുണ്‍മുണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പരമ്പരാഗത കേരള വിഭവമായ ഉലുവ കഞ്ഞിയുടെ പാചകക്കുറിപ്പാണ് പങ്കിട്ടിരിക്കുന്നത്.
ഉലുവ കഞ്ഞിയുടെ ഗുണങ്ങളും കുറിപ്പിൽ വിശദമായി പറയുന്നുണ്ട്. ''കാലാവസ്ഥാ മാറ്റങ്ങൾ കാരണമുണ്ടാകുന്ന രോഗങ്ങളെ നേരിടാന്‍ എല്ലായ്പ്പോഴും സഹായിക്കുന്ന ഒരു പരമ്പരാഗത കേരളീയ വിഭവമാണ് ഉലുവ കഞ്ഞി,'' എന്നും മുണ്‍മുണ്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ മാറി വരുന്ന സമയത്ത് ഒരാളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണിതെന്നും മുൺമുൺ പറയുന്നുണ്ട്. കൂടാതെ ഇത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ കഴിക്കാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read-
പട്ടാളം വിട്ട ദിനിൽ പട്ടാളച്ചിട്ടയിൽ വളർത്തുന്നത് ഏഴായിരം കരിമീൻ
ഉലുവ കഞ്ഞി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍
പൊടിയരി - 1 കപ്പ്
കുതിര്‍ത്ത ഉലുവ - 2 ടീസ്പൂണ്‍
കുതിര്‍ത്ത ജീരകം - 1.5 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1 കപ്പ്
ശര്‍ക്കര പാനി - മുക്കാൽ കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
അലിവ് സീഡ്‌സ് (ഗാര്‍ഡന്‍ ക്രസ്സ് സീഡ്‌സ്)
ഉപ്പ് - ആവശ്യത്തിന്
Also Read-
ഡോപമൈന്റെ അളവ് നിയന്ത്രിക്കൂ, എന്നും സന്തോഷത്തോടെയിരിക്കാം; വിദഗ്ദ്ധർ പറയുന്നത്
ഉലുവ കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെ?
ഘട്ടം - 1: ഉലുവയും ജീരകവും ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക, രാവിലെ വെള്ളം കളഞ്ഞ് ഊറ്റിയെടുക്കുക.
ഘട്ടം - 2: ഒരു പ്രഷര്‍ കുക്കറില്‍ പൊടിയരി, ചിരകിയ തേങ്ങ, കുതിര്‍ത്ത ഉലുവ, കുതിര്‍ത്ത ജീരകം എന്നിവ ഒന്നിച്ചിടുക.
ഘട്ടം - 3: ഇതിലേക്ക് 5 കപ്പ് വെള്ളം ചേര്‍ത്ത്, കുക്കറില്‍ രണ്ട് വിസില്‍ വരെ വേവിക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക
ഘട്ടം - 4: ഇനി കഞ്ഞി മധുരമാക്കണമെങ്കില്‍ കുറച്ച് ശര്‍ക്കര പാനി ചേര്‍ക്കുക, മധുരം വേണ്ടാത്തവർ ഉപ്പ് മാത്രം ചേര്‍ക്കുക.
ഘട്ടം - 5: കഞ്ഞി തയ്യാറായി. ഇനി ഒരു പ്ലേറ്റില്‍ കഞ്ഞി എടുത്ത് ആവശ്യത്തിന് നെയ്യ് ചേര്‍ത്ത് കഴിക്കാം.
ഘട്ടം - 6: ആവശ്യക്കാര്‍ക്ക് 2-3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത അലിവ് സീഡ്‌സും ഉലുവ കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്.
അരിയും മറ്റ് ചില ചേരുവകളും മാത്രം ആവശ്യമുള്ളതിനാല്‍ കഞ്ഞി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണെന്ന് മുണ്‍മുണ്‍ പറയുന്നു. ഈ വിഭവം വളരെ ഔഷധഗുണങ്ങളുള്ളതും രുചികരവുമാണെന്നും, തന്റെ ഫോളോവേഴ്‌സിനോട് ഇത് പരീക്ഷിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.