• HOME
  • »
  • NEWS
  • »
  • life
  • »
  • Weightloss | നന്നായി ഉറങ്ങിയില്ലെങ്കിൽ തൂക്കം കുറയുമോ?

Weightloss | നന്നായി ഉറങ്ങിയില്ലെങ്കിൽ തൂക്കം കുറയുമോ?

ഉറക്കക്കുറവ് ശരീരത്തിലെ ലെപ്റ്റിന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിന് കാരണമാകും

  • Share this:
    നിങ്ങള്‍ ശരീരഭാരം (Body Weight)കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളാണെങ്കില്‍, വ്യായാമങ്ങള്‍ (Exercise) ചെയ്യുകയും കൃത്യമായ ഭക്ഷണക്രമം (Diet) പിന്തുടരുകയും ചെയ്യുന്നുണ്ടാകും. എന്നാല്‍ ഇവയ്ക്കു പുറമെ നല്ല ഉറക്കവും (sleep) ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു നിര്‍ണായക ഘടകമാണ്.

    ശരീരഭാരം കുറയ്ക്കുന്നതിന് (weight loss) നല്ല ഉറക്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നാണ് അവാര്‍ഡ് ജേതാവും പോഷകാഹാര വിദഗ്ധയുമായ ലവ്‌നീത് ബത്ര (loveneet batra) ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു റീലിൽ പങ്കുവയ്ക്കുന്നത്. ഉറക്കം തലച്ചോറിന് ആവശ്യമായ ഒരു പോഷക ഘടകമാണെന്നാണ് അവര്‍ റീലിന്റെ അടിക്കുറിപ്പില്‍ പറയുന്നത്.

    ഉറക്കക്കുറവ് മൂലമുണ്ടാകുന്ന അനന്തരഫലങ്ങള്‍ ഇവയാണ്:

    ഒരാള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും (കോര്‍ട്ടിസോള്‍ സ്‌ട്രെസ് ഹോര്‍മോണാണ്). ഇത് അയാളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും വിശപ്പിനെ ഉത്തേജിപ്പിക്കുകയും ചെയ്യും.

    കാര്‍ബോഹൈഡ്രേറ്റ് പ്രോസസ്സ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് തടസ്സപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു.

    ഉറക്കക്കുറവ് ശരീരത്തിലെ ലെപ്റ്റിന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിന് കാരണമാകും. ഇത് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ നിങ്ങളെ തോന്നിപ്പിക്കുകയും മോശം ഭക്ഷണക്രമത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.

    വളര്‍ച്ചാ ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുന്നതിനും ഉറക്കക്കുറവ് കാരണമാകും. ഈ ഹോര്‍മോണുകള്‍ കൊഴുപ്പും പേശികളും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

    ഈ കാരണങ്ങളാല്‍, ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും എല്ലാ ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് ലവ്ലീന്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ, നിങ്ങളുടെ ഉറക്കം ക്രമീകരിക്കുന്നതിനായി, ഉറങ്ങാന്‍ പോകുന്നതിന് 1 മണിക്കൂര്‍ മുമ്പ് മൊബൈലിന്റെ ഉപയോഗം ഒഴിവാക്കാനും അവര്‍ നിര്‍ദേശിക്കുന്നു. നല്ല ഉറക്കം ലഭിക്കാന്‍ വായന, ധ്യാനം എന്നിവ പോലുള്ള ടെക്‌നിക്കുകള്‍ ശീലമാക്കാനും അവര്‍ നിര്‍ദ്ദേശിക്കുന്നു.

    നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ നിന്നോ മറ്റ് ഇലക്ട്രോണിക് ഗാഡ്ജെറ്റുകളില്‍ നിന്നോ ഉള്ള വികിരണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. അവ നിങ്ങളുടെ ഉറക്കത്തെ പൂര്‍ണ്ണമായും ബാധിക്കുകയും നല്ല ഉറക്കത്തില്‍ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. നിങ്ങളുടെ ഫോണും മറ്റ് ഗാഡ്ജെറ്റുകളും സ്വിച്ച് ഓഫ് ചെയ്ത് രാത്രിയിലെങ്കിലും അവയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കുക.








    View this post on Instagram






    A post shared by Lovneet Batra (@lovneetb)






    അര്‍ദ്ധരാത്രിയില്‍ ലഘുഭക്ഷണം ഒഴിവാക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പലരും എല്ലാ ദിവസവും ശരിയായ ഉറക്ക ദിനചര്യകള്‍ പാലിക്കുന്നവരായിരിക്കില്ല, മാത്രമല്ല രാത്രി വൈകുവോളം ഉണര്‍ന്നിരിക്കാറുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍, അവര്‍ക്ക് വിശപ്പ് അനുഭവപ്പെടുകയും അര്‍ദ്ധരാത്രി ലഘുഭക്ഷണം എന്ന അനാരോഗ്യകരമായ ശീലം വികസിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇതൊരു നല്ല ശീലമല്ല. അതിനാല്‍ ദിവസവും ശരിയായ ഉറക്കം വളരെ നിര്‍ബന്ധമാണ്.
    Published by:Jayashankar Av
    First published: