ദിവസവും രണ്ട് ഗ്ലാസിൽ കൂടുതൽ സോഫ്റ്റ് ഡ്രിങ്കോ ഡയറ്റ് സോഡയോ കുടിക്കുന്നവരാണോ? നിങ്ങളുടെ അടുത്തേക്ക് മരണം വേഗം എത്തിയേക്കാം

ശീതളപാനീയ ഉപഭോഗവും മരണനിരക്കും തമ്മിലുള്ള ബന്ധം ആഴത്തിൽ പരിശോധിക്കുന്നതാണ് പഠന റിപ്പോർട്ട്

news18
Updated: September 20, 2019, 5:02 PM IST
ദിവസവും രണ്ട് ഗ്ലാസിൽ കൂടുതൽ സോഫ്റ്റ് ഡ്രിങ്കോ ഡയറ്റ് സോഡയോ കുടിക്കുന്നവരാണോ? നിങ്ങളുടെ അടുത്തേക്ക് മരണം വേഗം എത്തിയേക്കാം
ശീതളപാനീയ ഉപഭോഗവും മരണനിരക്കും തമ്മിലുള്ള ബന്ധം ആഴത്തിൽ പരിശോധിക്കുന്നതാണ് പഠന റിപ്പോർട്ട്
  • News18
  • Last Updated: September 20, 2019, 5:02 PM IST
  • Share this:
ദിവസം വെറും രണ്ട് ഗ്ലാസ് ഡയറ്റ് ഡ്രിങ്ക് നേരത്തെയുള്ള മരണ സാധ്യത വർധിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. 10 രാജ്യങ്ങളിലായി നാലരലക്ഷത്തിൽ അധികം പേരിൽ നടത്തിയ ആഗോള പഠനത്തിൽ, എല്ലാത്തരം ശീതളപാനീയങ്ങളുടെയും ദൈനംദിന ഉപഭോഗം ചെറുപ്പത്തിൽ മരിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. അമേരിക്കയിലെ ജമാ ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശീതളപാനീയ ഉപഭോഗവും മരണനിരക്കും തമ്മിലുള്ള ബന്ധം ആഴത്തിൽ പരിശോധിക്കുന്നതാണ്.

ലിയോണിലെ ഡബ്ല്യുഎച്ച്ഒ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറിലെ ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, എല്ലാ ശീതളപാനീയങ്ങളും ഒഴിവാക്കി, പകരം വെള്ളം കഴിക്കുന്നത് വിവേകപൂർണ്ണമായിരിക്കും. ഭക്ഷണത്തിൽ നിന്ന് ശീതളപാനീയങ്ങളെ ഒഴിവാക്കണമെന്ന് പാരീസിലെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിലെ വിദഗ്ധരും പറയുന്നു.

Also Read- അന്ന് ക്ലാസ് റൂമിൽ; 37 വർഷത്തിന് ശേഷം സുപ്രീംകോടതിയിലും അവർ ഒരേ 'ബെഞ്ചിൽ'

ഒരു ദിവസം രണ്ടോ അതിലധികമോ ഡയറ്റ് ഡ്രിങ്ക് (250ml)കഴിക്കുന്നവർക്ക് അടുത്ത 16 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 26 ശതമാനം വർധിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ 52 ശതമാനം വർധിച്ചതായി ഗവേഷകർ കണ്ടെത്തി. ഒരു ദിവസം രണ്ടോ അതിലധികമോ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങൾ കഴിക്കുന്നവർക്ക് ഈ കാലയളവിൽ മരണ സാധ്യത എട്ടു ശതമാനം വർധിച്ചു.

പഞ്ചസാരയും കൃത്രിമ മധുരപദാർത്ഥങ്ങളും അടങ്ങിയ ശീതള പാനീയങ്ങളും മരണ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നതാണ് പഠനത്തിലെ പ്രധാന നിരീക്ഷണമെന്ന് സംഘത്തെ നയിച്ച ഡോ. നീൽ മർഫി പറഞ്ഞു. അസ്പാർട്ടേം, അസെസൾഫേം പൊട്ടാസ്യം തുടങ്ങിയ ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുര പദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷുഗർ ഫ്രീ, സീറോ കലോറി എന്ന പേരുകളിൽ മധുര പാനീയങ്ങളിൽ നിന്ന് കൃത്രിമ മധുരപദാര്‍ത്ഥങ്ങൾ അടങ്ങിയ ഭക്ഷണ പാനീയങ്ങളിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്ന നയങ്ങളെക്കുറിച്ചും പഠനം ആശങ്ക ഉയർത്തി. ഇതുണ്ടാക്കുന്ന ദീർഘകാല ശാരീരികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് വ്യക്തതയില്ലെന്നും പഠനത്തിൽ പറയുന്നു.

First published: September 20, 2019, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading