• HOME
 • »
 • NEWS
 • »
 • life
 • »
 • Pain in Fingers | മണിക്കൂറുകളോളം കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നത് വിരലുകളിൽ വേദന ഉണ്ടാക്കുന്നുണ്ടോ? പരിഹാരമാർഗം ഇതാ

Pain in Fingers | മണിക്കൂറുകളോളം കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നത് വിരലുകളിൽ വേദന ഉണ്ടാക്കുന്നുണ്ടോ? പരിഹാരമാർഗം ഇതാ

ജോലിയും കുടുംബജീവിതവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതില്‍മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

 • Last Updated :
 • Share this:
  കൊറോണ വൈറസ് (Coronavirus) മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, നമ്മളില്‍ ഭൂരിഭാഗവും വീടുകളില്‍ തന്നെ ഒതുങ്ങി കഴിയുകയാണ്. കോവിഡിനിടെ സ്‌കൂളുകളിലേയ്ക്കും ഓഫീസുകളിലേയ്ക്കും പോകുന്ന തിരക്കുകളുംഇല്ലാതെയായി. എന്നാല്‍ ഈ സമയം ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ജോലിയും കുടുംബജീവിതവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതില്‍മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

  കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍, വെര്‍ച്വല്‍ ഓഫീസ് മീറ്റിംഗുകള്‍, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ സംരംഭങ്ങള്‍ക്ക് നന്ദി. മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഇല്ലാതെ ഒരു ജോലിയും സാധ്യമല്ല എന്നതാണ് നിലവിലെ സാഹചര്യം. എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്.

  കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ മണിക്കൂറുകളോളം ടൈപ്പ് ചെയ്യുന്നത് കൈകളിലും തോളിലും പുറത്തിനും വേദനയുണ്ടാക്കുന്നതിനും കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. വിരലിലെ വേദന ഒഴിവാക്കാന്‍ ചെയ്യേണ്ട ചില ലളിതമായ മാര്‍ഗങ്ങള്‍ ഇതാ.

  മണിക്കൂറുകളോളം കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ സമയം പോലും ശ്രദ്ധിക്കാത്ത വിധം പലരും ജോലിയില്‍ മുഴുകാറുണ്ട്. എന്നാല്‍ ഇത് പിന്നീട് ആളുകളുടെ ശരീരത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതിനാല്‍, ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുകയും ഇടവേളകള്‍ എടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

  ഇടവേളകളില്‍ വിരലുകള്‍ ചലിപ്പിക്കുകയും നീട്ടുകയും ചെയ്യുക. മുഷ്ടി തുറക്കുകയും അടയ്ക്കുകയും ചെയ്താല്‍ വിരലുകളിലെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. എവിടെയും ഇരുന്നു ജോലി ചെയ്യുന്ന ശീലമാണ് നമ്മുടെ ശരീരത്തെയും വിരലുകളെയും ബാധിക്കുന്ന മറ്റൊരു കാര്യം. അതിനാല്‍, കമ്പ്യൂട്ടറും ലാപ്ടോപ്പും നിങ്ങള്‍ക്ക് ടൈപ്പുചെയ്യാന്‍ അനുയോജ്യമായ രീതിയില്‍ സജ്ജീകരിക്കുക.

  കട്ടിലില്‍ കിടന്നുകൊണ്ടോ നിലത്ത് ഇരുന്നുകൊണ്ടോ ഒക്കെ ജോലി ചെയ്യുന്നത് കൂടുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇതിന്റെ ഫലമായി കൈകളിലേയ്ക്കും മര്‍ദ്ദം വര്‍ദ്ധിക്കും. ഇത് വിരലുകള്‍ക്ക് വേദന അനുഭവപ്പെടാന്‍ കാരണമാകുന്നുണ്ട്.

  Diabetes | പ്രമേഹരോഗികൾ ദിവസവും ഈ ക്രമത്തിൽ ഭക്ഷണം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

  തിരക്കേറിയ വര്‍ക്ക് ഷെഡ്യൂളുകളും നിരവധി വീട്ടുജോലികളും കൈകാര്യം ചെയ്യേണ്ടതിനാല്‍ പല രക്ഷിതാക്കളും അവരുടെ കുഞ്ഞുങ്ങളെ ശാന്തരാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി കാണുന്നത്, ഫോണിലോ ലാപ്‌ടോപ്പിലോ കാര്‍ട്ടൂണ്‍, അല്ലെങ്കില്‍ രസകരമായ പഠന വീഡിയോയോ മറ്റോ വച്ചുകൊടുത്ത് അവരെ ഒരു മൂലയ്ക്ക് ഇരുത്തുക എന്നുള്ളതാണ്. എന്നാല്‍, വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ഒരു മാര്‍ഗമല്ല ഇത്.

  Premature Greying Of Hair | മുടിയുടെ അകാല നര നിങ്ങളെ അലട്ടുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ

  കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുട്ടികളിലെ മയോപിയ (ഹ്രസ്വദൃഷ്ടി) കേസുകളില്‍ 25 ശതമാനം വര്‍ധനയുണ്ടായതായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് മയോപിയ ഉണ്ടാകാനുള്ള അപകടസാധ്യത വാസ്തവത്തില്‍, അഞ്ചു മടങ്ങായി വര്‍ദ്ധിക്കുന്നുവെന്ന് പഠനം പറയുന്നു.
  Published by:Jayashankar AV
  First published: